
തൃശൂരില്‍ പിതാവിനെ കൊന്ന് മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവം: കൊലപ്പെടുത്തിയത് സ്വര്‍ണമാലക്ക് വേണ്ടിയെന്ന് മകന്റെ മൊഴി

തൃശൂര്‍: തൃശ്ശൂരില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തിയത് സ്വര്‍ണ്ണമാലക്ക് വേണ്ടിയെന്ന് മകന്റെ മൊഴി. പൊലിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി കുറ്റസമ്മതം നടത്തി. മുളയം കൂട്ടാല സ്വദേശി സുന്ദരനാണ് മകന്‍ സുമേഷിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പില്‍ സുന്ദരന്റെ മൃതദേഹം ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്.
നിരന്തരം പിതാവിനോട് പണം ചോദിച്ച് സുമേഷ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ഇന്നലെയും സുന്ദരനുമായി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ മാല ആവശ്യപ്പെട്ടു. എന്നാല്‍ മാല നല്‍കാന്‍ സുന്ദരന്‍ തയ്യാറായില്ല. ഇതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നുമാണ് പ്രതിയുടെ കുറ്റസമ്മതം. മൃതദേഹം കയ്യും കാലും കെട്ടി ചാക്കില്‍ ആക്കി പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പിന്നീട് മാല പണയം വച്ചെന്നും സുമേഷ് മൊഴി നല്‍കിയതായി പൊലിസ് വ്യക്തമാക്കി.
പുത്തൂര്‍ എന്ന സ്ഥലത്താണ് സുമേഷ് താമസിച്ചിരുന്നത്. രാവിലെ സുന്ദരന്റെ രണ്ടാമത്തെ മകനും കുടുംബവും വീട്ടില്‍ നിന്ന് പുറത്തുപോയിരുന്നു. സുന്ദരന്റെ മകളുടെ മക്കളും ഇതേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ഉച്ചയ്ക്ക് തിരികെ വന്നപ്പോള്‍ സുന്ദരനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ രക്തക്കറ കണ്ടെങ്കിലും ഇത് ചായ വീണതാകുമെന്നാണ് ഇവര്‍ കരുതിയത്. തുടര്‍ന്ന് വൈകീട്ട് അഞ്ചോടെ തിരച്ചില്‍ തുടങ്ങി. തുടര്‍ന്നാണ് തൊട്ടടുത്തുള്ള കാടുപിടിച്ച പറമ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
In a shocking incident in Thrissur, Kerala, a man named Sumes h confessed to killing his father, Sundaran, for a gold chain. He allegedly struck him on the head and dumped the body in an abandoned field inside a sack. Police say the accused has admitted to the crime.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• a day ago
ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി
auto-mobile
• a day ago
സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്
latest
• a day ago
ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും
National
• a day ago
അബൂദബിയിൽ വാഹനമോടിക്കുന്നവരാണോ? നിങ്ങളിതറിയണം, നിങ്ങൾക്കിത് ഉപകാരപ്പെടും
uae
• a day ago
ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്തി ഡബിൾ സെഞ്ച്വറി; ചരിത്രമെഴുതി ഡിസ്പി സിറാജ്
Cricket
• a day ago
വയനാട് പുനരധിവാസം: ടൗൺഷിപ്പ് വീടിന്റെ ചിലവ് 26.95 ലക്ഷം? വിശദീകരണവുമായി മന്ത്രി കെ. രാജൻ
Kerala
• a day ago
നിമിഷ പ്രിയയുടെ വധശിക്ഷ: മോചന വാർത്തകൾ തള്ളി കേന്ദ്രം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്
National
• a day ago
മൂന്ന് വർഷമായി മികച്ച പ്രകടനം നടത്തിയിട്ടും എന്റെ മകന് ഇന്ത്യൻ ടീമിൽ അവസരമില്ല: ഇന്ത്യൻ താരത്തിന്റെ പിതാവ്
Cricket
• a day ago
അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്ന് 23 പേർക്ക് പരുക്കേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് തായിഫ് ഗവർണർ
Saudi-arabia
• a day ago
ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം; മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് പുക ഉയരുന്നത് കാണാമെന്ന് ദൃക്സാക്ഷികൾ
uae
• a day ago
ഒൻപതാം വിവാഹത്തട്ടിപ്പിന് തയ്യാറെടുക്കെ ചായക്കടയിൽ നിന്ന് അധ്യാപിക പിടിയിൽ
Kerala
• a day ago
ഏഷ്യ കപ്പിലേക്ക് ഐപിഎല്ലിലെ ചരിത്ര നായകനും; കാലങ്ങൾക്ക് ശേഷം ഇന്ത്യൻ ടി-20 ടീമിലേക്ക് സൂപ്പർതാരം
Cricket
• a day ago
ടെസ്റ്റിൽ ടി-20 കളിച്ചു! ഇതുപോലൊരു സെഞ്ച്വറി മൂന്നാമത്; ഇംഗ്ലണ്ട് കൊടുങ്കാറ്റിൽ വിറച്ച് ഇന്ത്യ
Cricket
• a day ago
മലപ്പുറം വളാഞ്ചേരിയിൽ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
Kerala
• 2 days ago
തിരക്കേറിയ റോഡില്‍ വാഹനം നിര്‍ത്തി ഡ്രൈവര്‍: മറ്റു വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോയുമായി അബൂദബി പൊലിസ്
uae
• 2 days ago
കോതമംഗലത്തെ യുവാവിന്റെ മരണം, കൊലപാതകം തന്നെ; വിഷം നൽകിയത് പെൺസുഹൃത്ത്; അറസ്റ്റ്
Kerala
• 2 days ago
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ എതിർപ്പ്, എൻഐഎ കോടതി നാളെ വിധി പറയും
National
• 2 days ago
രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് ശൃംഖലയെ തകർത്ത് കുവൈത്ത്
Kuwait
• a day ago
കോഴിക്കോട് എലത്തൂർ പുതിയ നിരത്ത് സ്വദേശി കുവൈത്തിൽ വെച്ച് മരണപ്പെട്ടു.
uae
• 2 days ago
ഇതിഹാസങ്ങൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ മെസി ഇന്ത്യയിലെത്തും; വമ്പൻ അപ്ഡേറ്റ് പുറത്ത്
Cricket
• 2 days ago