HOME
DETAILS

ഒമാനിലെ പ്രവാസികൾക്ക് ആശ്വാസം; പിഴ ഇല്ലാതെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി | Oman Visa Grace Preiod

  
July 30 2025 | 07:07 AM

Labour status correction grace period extended till December 31

മസ്‌കത്ത്: ഒമാനിലെ പ്രവാസികൾക്ക് ആശ്വാസമായി പിഴ ഇല്ലാതെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി. വിസയുടെ കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ തുടരുന്ന പ്രവാസികൾക്ക് പിഴകളില്ലാതെ കരാർ പുതുക്കുന്നതിന് ഡിസംബർ 31 വരെ അവസരം ഉണ്ട്. ഗ്രേസ് പീരിയഡ് കാലാവധിക്കുള്ളിൽ ബന്ധപ്പെട്ടവർ വിസ പുതുക്കണമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം എടുത്തു പറഞ്ഞു.

 

ഏഴ് വർഷത്തിൽ കൂടുതലായുള്ള പിഴകൾ ഒഴിവാക്കി നൽകും. ആവശ്യമായ നടപടികൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം തേടി വ്യക്തികളും തൊഴിലുടമകളും തൊഴിലാളികളും മന്ത്രാലയത്തെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് മാസം കൂടി സമയം നീട്ടി ഉത്തരവ് ഇറക്കിയത്. നേരത്തെ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കുമെന്നായിരുന്നു പ്രഖ്യാപനം. 2025 ജനുവരിയിൽ ആദ്യമായി അവതരിപ്പിച്ച വിശാലമായ തൊഴിൽ വിപണി പരിഷ്കരണ സംരംഭത്തിന്റെ ഭാഗമാണ് ഈ നടപടി.

 

2025 ഫെബ്രുവരി ഒന്നിന് ആരംഭിച്ച ഈ സംരംഭത്തിൽ 60 ദശലക്ഷത്തിലധികം ഇളവുകൾ ആണ് നൽകിയത്. ഏഴ് വർഷത്തിലേറെയായി നിഷ്ക്രിയമായ കാലഹരണപ്പെട്ട ലേബർ കാർഡുകളുടെ പിഴ റദ്ദാക്കൽ, 2017ലും അതിനുമുമ്പുമുള്ള തിരിച്ചുവരവ് ടിക്കറ്റ് ബാധ്യതകൾക്കുള്ള ഇളവ്, തൊഴിലാളികളെ തിരിച്ചയക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്ത ലിക്വിഡേറ്റഡ് കമ്പനികൾക്കെതിരായ സാമ്പത്തിക ബാധ്യതകൾ നീക്കം ചെയ്യൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

പൊതുതാൽപര്യത്തിന് അനുസൃതമായി നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും മന്ത്രാലയം നിർദ്ദേശം നൽകി. 2025 ഡിസംബർ 31 ന് ശേഷം കൂടുതൽ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് മന്ത്രാലയം ആവർത്തിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും അംഗീകൃത സേവന വിതരണ ചാനലുകളിലൂടെയുംaആണ് ഗുണഭോക്താക്കൾ അവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.

The Ministry of Labour on Monday has officially announced an extension to the grace period for correcting legal employment status in the Sultanate of Oman. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  a day ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  a day ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  a day ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  a day ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  a day ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  a day ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  a day ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  a day ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  a day ago