HOME
DETAILS
MAL
രണ്ടാം തവണയും വാഴ കുലച്ചു
backup
September 06 2016 | 19:09 PM
ചങ്ങരംകുളം: കോക്കൂരില്‍ ഒരു വാഴ രണ്ട് തവണ കുലച്ചത് കൗതുകമായി. കോക്കൂര്‍ സ്വദേശിയായ സുധീഷിന്റെ വീടിനു സമീപം കൃഷിചെയ്ത മൈസൂരി ഇനത്തിലെ വാഴയാണു രണ്ടാംവട്ടം കുലച്ചത്. കഴിഞ്ഞ മാസം കുല വെട്ടിമാറ്റിയതിനു ശേഷം വാഴയും പാതി വെട്ടി മാറ്റിയിരുന്നു എന്നാല്‍ പൂര്‍ണമായി നശിച്ചു എന്നു തോന്നിച്ചിരുന്ന വാഴയാണു കൂമ്പെടുത്തു വിണ്ടും കുലച്ചു നില്‍ക്കുന്നത്.
പഴങ്ങള്‍ക്കുള്ള സാധാരണ വലുപ്പം ഇതിനില്ല എന്നതു കൊണ്ട് ഭക്ഷിക്കാന്‍ കഴിയില്ലെങ്കിലും വാഴയിലെ രണ്ടാം കുല വീട്ടുകാരിലും നാട്ടുകാരിലും കൗതുകമാവുകയാണ്. വാഴക്കുല പൂര്‍ണ വളര്‍ച്ച പ്രാപിക്കുമോ എന്നതാണു നാട്ടുകാരും വീട്ടുകാരും ഉറ്റു നോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."