HOME
DETAILS

സ്വന്തം മണ്ണിൽ മിന്നി തിളങ്ങാൻ സഞ്ജുവിറങ്ങുന്നു; ത്രില്ലർ പോരട്ടങ്ങളുടെ തീയതി പുറത്ത്   

  
Web Desk
July 30 2025 | 08:07 AM

The Kerala Cricket League has announced the schedule

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു. നിലവിലെ ചാംപ്യൻമാരായ കൊല്ലം സെയ്‌ലേഴ്‌സും രണ്ടാം സ്ഥാനക്കാരായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിൽ ഓഗസ്റ്റ് 21നാണ് ഉദ്ഘാടന മത്സരം. തുടർന്ന് വൈകിട്ട് 7.45ന് അദാനി ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സുമായി ഏറ്റുമുട്ടും. 

ദിവസവും രണ്ട് മത്സരങ്ങൾ വീതമാണ് നടക്കുന്നത്. ടൂർണമെന്റ്് സെപ്റ്റംബർ ആറിന് സമാപിക്കും. കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, അദാനി ട്രിവാൻഡ്രം റോയൽസ്, തൃശൂർ ടൈറ്റൻസ്, ആലപ്പി റിപ്പിൾസ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. എല്ലാ മത്സരങ്ങളും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ കൊച്ചിക്ക് വേണ്ടിയാണ് ഇറങ്ങുന്നത്. 

കെ.സി.എല്ലിൽ ഇന്ത്യൻ താരം സഞ്ജുവിന്റെ അരങ്ങേറ്റ സീസൺ കൂടിയാണിത്. 2025 സീസൺ ഐ.പി.എല്ലിന് ശേഷം സഞ്ജു കളിക്കുന്ന ആദ്യ മത്സരം കൂടിയാണിത്.ലീഗ് ഘട്ടത്തിൽ ആദ്യ നാലു സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. സെപ്റ്റംബർ 5നാണ് സെമി മത്സരങ്ങൾ നടക്കുക.

ഉച്ചകഴിഞ്ഞ് 2:30ന് നടക്കുന്ന ആദ്യ സെമിയിൽ ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരെ നേരിടും. അന്നേ ദിവസം വൈകിട്ട് 6:45ന് നടക്കുന്ന രണ്ടാം സെമിയിൽ രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടും. ഈ മത്സരങ്ങളിലെ വിജയികൾ സെപ്റ്റംബർ 6ന് വൈകിട്ട് 6:45ന് നടക്കുന്ന കിരീടപ്പോരിൽ ഏറ്റുമുട്ടും.

The Kerala Cricket League has announced the schedule for the second season The opening match will be played on August 21 between defending champions Kollam Sailors and second-placed Calicut Globestars



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാഗ്വാറിന്റെ റീബ്രാൻഡിംഗ് വിവാദം: പുതിയ സിഇഒ നിയമനവും ട്രംപിന്റെ വിമർശനവും

International
  •  16 hours ago
No Image

യുഎഇയില്‍ കാറുകള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്; പ്രവണതയ്ക്ക് പിന്നിലെ കാരണമിത്

uae
  •  16 hours ago
No Image

മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാർഥികളിൽ ആത്മഹത്യ പ്രവണത വർധിക്കുന്നു: സീലിംഗ് ഫാനുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കും|RGUHS

National
  •  16 hours ago
No Image

സമസ്ത 100-ാം വാര്‍ഷിക മഹാ സമ്മേളനം; കന്യാകുമാരിയിൽ നിന്നും മംഗലാപുരത്തേക്ക് സന്ദേശ യാത്ര നടത്തും

Kerala
  •  17 hours ago
No Image

'സമസ്ത 100-ാം വാർഷിക മഹാസമ്മേളനം'; സ്വാഗതസംഘം സെൻട്രൽ ഓഫീസ് ഉദ്ഘാടനം ചെയ്തു

organization
  •  17 hours ago
No Image

'ദീര്‍ഘകാലം അവധി,പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിച്ചില്ല' : 51 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ട് ആരോഗ്യ വകുപ്പ്

Kerala
  •  17 hours ago
No Image

യുഎഇ ചുട്ടുപൊള്ളുമ്പോള്‍ അല്‍ഐനിലെ മരുഭൂമിയില്‍ മഴയും ഇടിമിന്നലും; കാരണം ഈ ഇന്ത്യന്‍ സാന്നിധ്യമെന്ന് വിദഗ്ധര്‍ | Al Ain rain

uae
  •  17 hours ago
No Image

കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: വ്യാപക സംഘർഷം; യു.ഡി.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐക്കാർ വളഞ്ഞിട്ട് ആക്രമിച്ചു

Kerala
  •  18 hours ago
No Image

റൈഡർമാരുടെ പ്രിയ മോഡൽ: ട്രയംഫ് ത്രക്സ്റ്റൺ 400 ഇന്ത്യയിൽ പുറത്തിറങ്ങി

auto-mobile
  •  18 hours ago
No Image

വിവാദ പരാമര്‍ശം:  അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം

Kerala
  •  18 hours ago