'സമസ്ത 100-ാം വാർഷിക മഹാസമ്മേളനം'; സ്വാഗതസംഘം സെൻട്രൽ ഓഫീസ് ഉദ്ഘാടനം ചെയ്തു
ചേളാരി: 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത 100-ാം വാർഷിക മഹാസമ്മേളനത്തിന്റെ സ്വാഗത സംഘം സെൻട്രൽ ഓഫീസ് ചേളാരിയിൽ പ്രവർത്തനമാരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത വൈസ് പ്രസിഡണ്ട് എം.കെ മൊയ്തീൻ കുട്ടി മുസ്‌ലിയാർ അദ്ധ്യക്ഷനായി. സ്വാഗത സംഘം വർക്കിംഗ് കൺവീനർ എം.ടി അബ്ദുല്ല മുസ്‌ലിയാർ സ്വാഗതം പറഞ്ഞു. സമസ്ത ട്രഷറർ പി.പി ഉമ്മർ മുസ്‌ലിയാർ കൊയ്യോട് മുഖ്യപ്രഭാഷണം നടത്തി.
സമസ്ത സെക്രട്ടറി കെ.ഉമർ ഫൈസി മുക്കം, മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്‌ലിയാർ, വി. മൂസക്കോയ മുസ്‌ലിയാർ, പി.കെ ഹംസക്കുട്ടി മുസ്‌ലിയാർ ആദൃശ്ശേരി, ബി.കെ അബ്ദുൽഖാദിർ മുസ്‌ലിയാർ ബംബ്രാണ, അസ്ഗറലി ഫൈസി പട്ടിക്കാട്, കെ.കെ.പി അബ്ദുല്ല മുസ്ലിയാർ, എൻ.കെ അബ്ദുൽഖാദിർ മുസ്‌ലിയാർ പൈങ്കണിയൂർ, പി.എം അബ്ദുസ്സലാം ബാഖവി, ഡോ.സി.കെ അബ്ദുറഹിമാൻ ഫൈസി, തോടാർ ഉസ്മാനുൽ ഫൈസി, ഒളവണ്ണ അബൂബക്കർ ദാരിമി, പി.വി അബ്ദുസ്സലാം ദാരിമി ആലമ്പാടി, ഇ.എസ് ഹസ്സൻ ഫൈസി, പോഷക സംഘടന നേതാക്കളായ സയ്യിദ് കെ.പി.പി തങ്ങൾ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ കണ്ണന്തളി, സയ്യിദ് കെ.കെ.എസ് തങ്ങൾ, ഡോ.എൻ.എ.എം അബ്ദുൽഖാദിർ, കൊടക് അബ്ദുറഹിമാൻ മുസ്‌ലിയാർ, എ.കെ അശ്‌റഫ് ഹാജി ബാംഗ്ലൂർ, പി.എം അബ്ദുല്ലത്തീഫ് ഹാജി, അബ്ദുൽഖാദിർ അൽ ഖാസിമി വെന്നിയൂർ, വി.കെ കുഞ്ഞഹമ്മദാജി ബഹ്‌റൈൻ, എം.എച്ച് മൊയ്തീൻ ഹാജി മംഗലാപുരം, ഗബ്ബുക്കൽ നസീർ ഹാജി, കാടാമ്പുഴ മൂസ ഹാജി തുടങ്ങിയവർ സംബന്ധിച്ചു. 100-ാം വാർഷികത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന 100 പുസ്തകങ്ങളിൽ രണ്ടാം ഘട്ടമായി പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങിൽ വെച്ച് മുശാവറ അംഗങ്ങൾ പ്രകാശനം ചെയ്തു. കോ-ഓഡിനേറ്റർ കെ.മോയിൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
സമസ്ത 100-ാം വാർഷിക മഹാസമ്മേളനത്തിന്റെ സെൻട്രൽ കമ്മിറ്റി സ്വാഗത സംഘം ഓഫീസ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Samastha 100th Anniversary Grand Conference Central Office of the Reception Committee Inaugurated
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."