HOME
DETAILS

യുഎഇയില്‍ കാറുകള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്; പ്രവണതയ്ക്ക് പിന്നിലെ കാരണമിത്

  
August 06 2025 | 14:08 PM

UAE Sees Rise in Car Rentals Report Reveals Key Reasons Behind the Trend

ദുബൈ: യുഎഇയില്‍ താമസിക്കുമ്പോള്‍ സ്വന്തമായി ഒരു കാര്‍ ഉണ്ടായിരിക്കുക എന്നത് പലരെ സംബന്ധിച്ചും അത്യാവശ്യമാണ്. എന്നാല്‍ താമസക്കാര്‍ സ്വന്തമായി കാര്‍ വാങ്ങുന്നതിന് പകരം വാടകയ്ക്ക് എടുക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. ദീര്‍ഘകാല സാമ്പത്തിക പ്രയാസങ്ങളേക്കാള്‍ ഫ്‌ളെക്‌സിലിറ്റിക്കാണ് യുഎഇയിലെ പ്രവാസികള്‍ പ്രാധാന്യം നല്‍കുന്നത്. ബാങ്ക് വായ്പകള്‍, ക്രെഡിറ്റ് ചെക്കുകള്‍, സങ്കീര്‍ണമായ പേപ്പര്‍ വര്‍ക്കുകള്‍ എന്നിവയുടെ ഭാരമില്ലാതെ കാര്‍ വാടകയ്‌ക്കെടുക്കാം എന്നതാണ് ഇതിന് പ്രവാസികളെ പ്രേരിപ്പിക്കുന്നത്. 

ഉപഭോക്തൃ പെരുമാറ്റത്തിലെ മാറ്റങ്ങളും ഡിജിറ്റല്‍ മുന്‍ഗണനകളും മൂലം, വേഗതയേറിയ വിപണിയില്‍ വാഹന ഉടമസ്ഥാവകാശം നേടുന്നതിനുള്ള മികച്ചതും കൂടുതല്‍ സ്വീകാര്യവുമായ ഒരു മാര്‍ഗമായി 'റെന്റ്-ടു-ഓണ്‍' ഉയര്‍ന്നുവരുന്നു. 

യുഎഇയിലെ താമസക്കാര്‍ വാഹനം വാങ്ങുന്നതിനെ എങ്ങനെ സമീപിക്കുന്നു എന്നതിനെ പുനര്‍നിര്‍മ്മിക്കുന്നതിനാണ് സെല്‍ഫ് ഡ്രൈവ് മൊബിലിറ്റി തങ്ങളുടെ നൂതനമായ വാടക മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. ദീര്‍ഘകാല സാമ്പത്തിക പ്രതിബദ്ധതയേക്കാള്‍ ആക്സസ് ഇഷ്ടപ്പെടുന്ന യുവ പ്രൊഫഷണലുകളും ഇടത്തരം വരുമാനക്കാരുമായ ഉപഭോക്താക്കളില്‍ വ്യക്തമായ മാറ്റമാണ് ഡിജിറ്റല്‍ കാര്‍ വാടക പ്ലാറ്റ്ഫോം കൊണ്ടുവന്നിട്ടുള്ളത്.

പരമ്പരാഗതമായി, യുഎഇയില്‍ ഒരു കാര്‍ വാങ്ങുന്നതിന് വായ്പ നേടുക, ക്രെഡിറ്റ് പരിശോധനയ്ക്ക് വിധേയമാക്കുക, ഗണ്യമായ ഡൗണ്‍ പേയ്മെന്റ് നടത്തുക എന്നീ നടപടി ക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. പുതിയ താമസക്കാര്‍, ഫ്രീലാന്‍സര്‍മാര്‍ അല്ലെങ്കില്‍ മികച്ച ക്രെഡിറ്റ് റെക്കോര്‍ഡില്ലാത്തവര്‍ക്ക്, ഈ തടസ്സങ്ങള്‍ വാഹന ഉടമസ്ഥാവകാശം വൈകിപ്പിക്കുകയോ തടയുകയോ ചെയ്തേക്കാം.

'താമസക്കാര്‍ എങ്ങനെ കാര്‍ ഉടമസ്ഥതയെ സമീപിക്കുന്നു എന്നതിലുണ്ടായ ശ്രദ്ധേയമായ മാറ്റം ഞങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്. പരമ്പരാഗത ധനസഹായത്തിന്റെ കര്‍ക്കശമായ ഘടനയില്ലാതെ കാര്‍ ഉപയോഗിക്കാനുള്ള വഴക്കം ഇപ്പോള്‍ പലരും ആഗ്രഹിക്കുന്നു' സെല്‍ഫ് ഡ്രൈവ് മൊബിലിറ്റിയുടെ സിഇഒയും സ്ഥാപകനുമായ സോഹം ഷാ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

കാര്‍ വാടകയ്ക്കെടുക്കാനും പ്രതിമാസ പണമടയ്ക്കലുകള്‍ അന്തിമ ഉടമസ്ഥാവകാശത്തിനായി നിക്ഷേപിക്കാനും ഈ മോഡല്‍ ഉപയോക്താക്കളെ അനുവദിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ പലിശ നിരക്കുകളോ ക്രെഡിറ്റ് പരിശോധനകളോ മറഞ്ഞിരിക്കുന്ന ഫീസുകളോ ഇല്ല. സാധുവായ ഒരു എമിറേറ്റ്സ് ഐഡിയും ഡ്രൈവിംഗ് ലൈസന്‍സും മാത്രമാണ് ആവശ്യമുള്ളത്.

 

A new report highlights a surge in car rentals across the UAE, driven by tourism growth, flexible leasing options, and changing commuter preferences.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെൽമെറ്റില്ലാത്തതിനാൽ ബൈക്കിലെത്തിയ യുവാക്കൾക്ക് പെട്രോൾ നൽകിയില്ല; പമ്പിന്റെ ടാങ്കിൽ തീപ്പെട്ടി കത്തിച്ചു, കത്തി വീശി | No Helmet No Petrol

National
  •  20 hours ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വോട്ടു മോഷ്ടിച്ചു' തെളിവുകള്‍ നിരത്തി രാഹുല്‍; മഹാരാഷ്ട്രയില്‍ 40 ലക്ഷം വ്യാജവോട്ട്, കര്‍ണാടകയിലും ക്രമക്കേട് / Rahul Gandhi press conference

National
  •  a day ago
No Image

ഗസ്സയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 23 മനുഷ്യരെ, പട്ടിണി മരണം അഞ്ച്

International
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പട്ടിക പുതുക്കുന്നതിനുള്ള തീയതി ഈ മാസം 12 വരെ നീട്ടി 

Kerala
  •  a day ago
No Image

അമേരിക്കയുടെ അധിക തീരുവക്ക് മുൻപിൽ ഇന്ത്യ മുട്ടുമടക്കില്ല: കർഷകരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന, വലിയ വില നൽകാൻ തയാറെന്ന് പ്രധാനമന്ത്രി

National
  •  a day ago
No Image

'വിട, റെഡ് ലെറ്റര്‍ ബോക്‌സ്'; രജിസ്റ്റേർഡ് പോസ്റ്റ് നിർത്തലാക്കി ഇന്ത്യ പോസ്റ്റ് – സെപ്റ്റംബർ മുതൽ പുതിയ മാറ്റങ്ങൾ-India Post Ends Registered Post Service

National
  •  a day ago
No Image

ഗൂഗിള്‍ മാപ്പ് കാണിച്ചത് 'തെറ്റായ' വഴി ;കണ്ടെയ്‌നര്‍ ലോറി ഇടവഴിയില്‍ കുടുങ്ങി, തിരിക്കാനുള്ള ശ്രമത്തിനിടെ മതിലും തകര്‍ന്നു

Kerala
  •  a day ago
No Image

തിരൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു

Kerala
  •  a day ago
No Image

കുവൈത്തിലെ പ്രവാസിയാണോ? മൊബൈല്‍ ഐഡി ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ ഇറക്കി പിഎസിഐ

Kuwait
  •  a day ago
No Image

ഓട്ടിസം ബാധിച്ച ആറുവയസുള്ള കുട്ടിയെ അധ്യാപികയായ രണ്ടാനമ്മ പട്ടിണിക്കിടുകയും പൊള്ളിക്കുകയും ചെയ്ത കേസില്‍ വകുപ്പുതല നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago