HOME
DETAILS

ഗസ്സക്കെതിരായ പരാമർശത്തിൽ ആരാധകരുടെ പ്രതിഷേധം; ഇസ്‌റാഈൽ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ജർമൻ ക്ലബ്

  
August 06 2025 | 10:08 AM

Fans protest against Gaza remarks German club abandons move to sign Israeli player

ജർമനി: ഇസ്‌റാഈൽ ഫുട്ബോൾ താരം ഷോൺ വൈസ്മനെ ടീമിലെത്തിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി ജർമൻ ക്ലബ്ബ് ഫോർച്യൂണ ഡസൽഡോർഫ്. ഗസ്സയെ തുടച്ചുനീക്കണമെന്നുള്ള താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ആരാധകരുടെ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ജർമ്മൻ ക്ലബ്‌ വൈസ്മനെ ടീമിൽ എത്തിക്കാനുള്ള ഈ തീരുമാനം ഉപേക്ഷിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

2023 ഒക്ടോബർ ഏഴിന് ഗസ-ഇസ്‌റാഈൽ യുദ്ധം തുടങ്ങിയതിന് പിന്നാലെ വൈസ്മൻ ഗസ്സക്കെതിരെ ധാരാളം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഗസ്സയെ ഭൂപടത്തിൽ നിന്നും തുടച്ചു നീക്കാൻ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകൾ വൈസ്മൻ ഷെയർ ചെയ്യുകയും ലൈക്ക് ചെയ്തുവെന്നുമാണ് റിപ്പോർട്ടുകൾ.

സ്പാനിഷ് ക്ലബ്ബായ ഗ്രാനഡയിൽ നിന്നും ആയിരുന്നു ഷോൺ വൈസ്മാനെ സ്വന്തമാക്കാൻ ഫോർച്യൂണ ഡസൽഡോർഫ് ഒരുങ്ങിയിരുന്നത്. താരത്തിന്റെ മെഡിക്കൽ പരിശോധന പൂർത്തിയായിരുന്നുവെന്ന് ജർമൻ മാധ്യമമായ ബിൽഡ് റിപ്പോർട്ട് ചെയ്തിരുന്നു.

തിങ്കളാഴ്ച ഈ വാർത്ത പുറത്ത് വന്നതോടെ ഫുട്ബോൾ ആരാധകർക്കിടെയിൽ വലിയ പ്രതിഷേധം ഉയരുകയായിരുന്നു. എന്നാൽ താരത്തെ ടീമിൽ എത്തിക്കുന്നതിനുള്ള നീക്കത്തിൽ നിന്നും പിന്മാറാനുള്ള കാരണം എന്താണെന്ന് ക്ലബ്ബ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആരാധകരുടെ പ്രതിഷേധം തന്നെയാണ് ഇതിന് പിന്നിലുള്ള കാരണം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Fans protest against Gaza remarks German club abandons move to sign Israeli player Shon Weissman



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടി സുനിയെ ജയിൽ മാറ്റണമെന്ന് കോടതിയിൽ അപേക്ഷ; കണ്ണൂരിൽ നിന്ന് തവനൂരിലേക്ക് മാറ്റണം

Kerala
  •  17 hours ago
No Image

രാഹുൽ ഗാന്ധി പറഞ്ഞത് ശരിവെച്ച് വി.എസ് സുനിൽ കുമാർ; പല കാര്യങ്ങളും തൃശൂരിലും നടന്നു

Kerala
  •  17 hours ago
No Image

അറ്റകുറ്റപ്പണികൾക്കായി അൽ ബിദ സ്ട്രീറ്റ് വാരാന്ത്യത്തിൽ അടച്ചിടും; പ്രഖ്യാപനവുമായി അഷ്ഗൽ

qatar
  •  18 hours ago
No Image

വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചെന്ന കേസിൽ 2006 മുതൽ അമേരിക്കയിൽ തടവിൽ; ഒടുവിൽ ഹമീദാൻ അൽ-തുർക്കി സഊദി അറേബ്യയിലേക്ക് മടങ്ങുന്നു: മകൻ തുർക്കിയുടെ പ്രതികരണം

Saudi-arabia
  •  18 hours ago
No Image

ഇൻഷുറൻസ് ഇല്ലാതെ വാഹനം റോഡിലിറക്കിയാൽ പണി പാളും; പിഴ തുക മൂന്ന് മുതൽ അഞ്ചിരട്ടി വരെയായി ഉയരും

National
  •  18 hours ago
No Image

അനിശ്ചിതത്വങ്ങൾക്ക് വിട; ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം തന്നെ നടക്കും | Indian Super League

Football
  •  18 hours ago
No Image

കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു; മെട്രോ സർവീസ് നിർത്തി

Kerala
  •  19 hours ago
No Image

അരുന്ധതി റോയിയും എ.ജി നൂറാനിയും  ഉള്‍പെടെ പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച്  ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് 

National
  •  19 hours ago
No Image

ഹെൽമെറ്റില്ലാത്തതിനാൽ ബൈക്കിലെത്തിയ യുവാക്കൾക്ക് പെട്രോൾ നൽകിയില്ല; പമ്പിന്റെ ടാങ്കിൽ തീപ്പെട്ടി കത്തിച്ചു, കത്തി വീശി | No Helmet No Petrol

National
  •  20 hours ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വോട്ടു മോഷ്ടിച്ചു' തെളിവുകള്‍ നിരത്തി രാഹുല്‍; മഹാരാഷ്ട്രയില്‍ 40 ലക്ഷം വ്യാജവോട്ട്, കര്‍ണാടകയിലും ക്രമക്കേട് / Rahul Gandhi press conference

National
  •  21 hours ago