HOME
DETAILS

ഇന്ത്യൻ ടീമിൽ എതിരാളികളെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സച്ചിൻ

  
August 06, 2025 | 7:34 AM

Indian legend Sachin Tendulkar has praised Indian opener yashasvi jaiswal

ഇന്ത്യൻ ഓപ്പണർ യശ്വസി ജെയ്‌സ്വാളിനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കളിക്കളത്തിലെ ജെയ്‌സ്വാളിന്റെ മാനസികാവസ്ഥ തന്നെ വളരെയധികം ആകർഷിച്ചുവെന്നും ഒരു ഭയവുമില്ലാത്ത ബാറ്ററാണ് ജെയ്‌സ്വാൾ എന്നുമാണ് സച്ചിൻ അഭിപ്രായപ്പെട്ടത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ജെയ്‌സ്വാളിന്റെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് സച്ചിൻ ജെയ്‌സ്വാളിനെക്കുറിച്ച് സംസാരിച്ചത്.  

"ജെയ്‌സ്വാൾ അവന്റെ മെന്റാലിറ്റി കൊണ്ട് എന്നെ ആകർഷിച്ചു. അദ്ദേഹം ഒരു ഭയമില്ലാത്ത ബാറ്ററാണ്. എപ്പോൾ വേഗത കൂട്ടണം, എപ്പോൾ കളിക്കണം, എപ്പോൾ റൺസ് എടുക്കണം, എപ്പോൾ നോൺ സ്ട്രൈക്കർ എന്റിലേക്ക് പോകണം ഈ കാര്യങ്ങളെല്ലാം അവന് നന്നായി അറിയാം. ഒരു ബാറ്റർ ഇത് കൃത്യമായി മനസ്സിലാക്കണമെന്ന് ഞാൻ കരുതുന്നു'' സച്ചിൻ ടെണ്ടുൽക്കർ റെഡ്ഡിറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ 10 ഇന്നിങ്‌സുകളിൽ നിന്നും 411 റൺസാണ് ജെയ്‌സ്വാൾ നേടിയത്. രണ്ട് സെഞ്ച്വറികൾ നേടിയും രാജസ്ഥാൻ റോയൽസ് താരം തിളങ്ങിയിരുന്നു. ഓവലിൽ നടന്ന അവസാന ടെസ്റ്റിൽ ഇന്ത്യക്കായി ജെയ്‌സ്വാൾ തിളങ്ങിയിരുന്നു. 164 പന്തിൽ 118 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 14 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് ജെയ്‌സ്വാളിന്റെ ഇന്നിങ്‌സ്. ഈ പ്രകടനത്തോടെ സച്ചിൻ ടെണ്ടുൽക്കറിന്റെ പേരിലുള്ള ഒരു റെക്കോർഡും ജെയ്‌സ്വാൾ തകർത്തിരുന്നു.

23 വയസ്സുള്ളപ്പോൾ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ 50+ സ്കോറുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ തരാമെന്ന് സച്ചിന്റെ റെക്കോർഡാണ് ജെയ്‌സ്വാൾ തകർത്തത്. റെക്കോർഡ്. ഇതുവരെ ഒമ്പത് തവണയാണ് ജെയ്‌സ്വാൾ ഇംഗ്ലണ്ടിനെതിരെ 50+ സ്കോർ നേടിയത്. ഇംഗ്ലണ്ടിനെതിരെ ജെയ്‌സ്വാൾ മൂന്ന് സെഞ്ച്വറികളും ആറ് അർദ്ധ സെഞ്ച്വറികളും ആണ് താരം ഇതുവരെ നേടിയത്.സച്ചിൻ ഇംഗ്ലണ്ടിനെതിരെ എട്ട് തവണയാണ് 50+ സ്കോറുകൾ നേടിയത്. 

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങളുടെ പരമ്പര(2-2) സമനിലയിലാണ് അവസാനിച്ചത്. ഓവലിൽ നടന്ന അവസാന മത്സരത്തിൽ ത്രില്ലർ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം ഇംഗ്ലണ്ടിന്റെ അവസാന നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് ത്രില്ലിങ് വിജയം നേടിയത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റും പ്രസിദ്ധ് കൃഷ്ണയുടെ നാല് വിക്കറ്റും ആണ് ഇന്ത്യയ്ക്ക് അവിസ്മരണീയമായ വിജയം സമ്മാനിച്ചത്.

Indian legend Sachin Tendulkar has praised Indian opener yashasvi jaiswal. Sachin said that jaiswals mentality on the field impressed him a lot and that Jaiswal is a fearless batter



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു; നടപടി സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് 

National
  •  14 days ago
No Image

ആ താരത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിയില്ല, കാരണം അതാണ്: ഹാൻസി ഫ്ലിക്ക്

Football
  •  14 days ago
No Image

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

Kerala
  •  14 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം സ്ഥാനാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്, 2.5 ലക്ഷം രൂപ പിഴയും

Kerala
  •  14 days ago
No Image

ആറ് വയസ്സുകാരനെ കടിച്ചു കുടഞ്ഞ് അയല്‍ക്കാരന്റെ നായ, ചെവി കടിച്ചെടുത്തു; ഉടമ അറസ്റ്റില്‍, കടിച്ചത് രാജ്യത്ത് ഇറക്കുമതി നിരോധിച്ച ഇനത്തില്‍ പെട്ട നായ

National
  •  14 days ago
No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം രൂപ; പണം ഉപയോഗിച്ചത് ആഢംബര ജീവിതത്തിന്

Kerala
  •  14 days ago
No Image

ഇന്ത്യയുടെ വന്മതിലായി കുൽദീപ് യാദവ്; മറികടന്നത് സച്ചിനെയും ദ്രാവിഡിനെയും

Cricket
  •  14 days ago
No Image

ആദിവാസി ഭൂസമര സമരപ്പന്തലില്‍ നിന്ന് ദമ്പതികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലേക്ക്

Kerala
  •  14 days ago
No Image

ഒറ്റ റൺസ് പോലും വേണ്ട, സച്ചിനും ദ്രാവിഡും രണ്ടാമതാവും; ചരിത്രം സൃഷ്ടിക്കാൻ രോ-കോ സംഖ്യം

Cricket
  •  14 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിനെ കൈവിലങ്ങ് വച്ചതില്‍ അന്വേഷണം; പൊലിസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

Kerala
  •  14 days ago