HOME
DETAILS

യുഎഇയിൽ വിനോദസഞ്ചാരികൾക്ക് നികുതി രഹിതമായി എങ്ങനെ ഷോപ്പിംഗ് നടത്താം

  
Web Desk
July 30 2025 | 14:07 PM

How Tourists Can Shop Tax-Free in the UAE  VAT Refund Guide 2025

ദുബൈ: യുഎഇ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് അവരുടെ താമസകാലത്തിനിടയിൽ ഷോപ്പിം​ഗിvf'z അടച്ച മൂല്യവർധിത നികുതി (വാറ്റ്) തിരികെ ലഭിക്കാൻ അവസരമുണ്ട്. 2018-ൽ 5% നിരക്കിൽ വാറ്റ് അവതരിപ്പിച്ച യുഎഇ, അതേ വർഷം തന്നെ വിനോദസഞ്ചാരികൾക്കായി പൂർണമായും ഡിജിറ്റൽ നികുതി രഹിത ഷോപ്പിംഗ് സേവനവും ആരംഭിച്ചിരുന്നു.

‘ടൂറിസ്റ്റുകൾക്കുള്ള വാറ്റ് റീഫണ്ട്’ പദ്ധതി

ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) അംഗീകരിച്ച ‘പ്ലാനറ്റ്’ എന്ന സ്ഥാപനമാണ് ഈ സംവിധാനം നടപ്പാക്കുന്നത്. രാജ്യത്തെ എല്ലാ എൻട്രി പോയിന്റുകളുമായും ബന്ധിപ്പിച്ച് റീട്ടെയിലർമാർ വഴി ഈ പ്രക്രിയ പൂർണമായും ഇലക്ട്രോണിക് ആക്കിയിട്ടുണ്ട്.

നികുതി രഹിത ഷോപ്പിംഗ്: എങ്ങനെ?

വിനോദസഞ്ചാരികൾ ഷോപ്പിംഗിനിടെ ഇനിപ്പറയുന്ന ഘട്ടങ്ങൾ പാലിക്കണം:

ഏറ്റവും കുറഞ്ഞ ഷോപ്പിം​ഗ് തുക: ഷോപ്പിം​ഗിന്റെ ആകെ തുക കുറഞ്ഞത് 250 ദിർഹം ആയിരിക്കണം.
രേഖകൾ ഹാജരാക്കുക: സ്റ്റോറിൽ പാസ്പോർട്ടോ ജിസിസി ദേശീയ ഐഡിയോ ഹാജരാക്കുക.
ഡിജിറ്റൽ രജിസ്ട്രേഷൻ: ഷോപ്പ് അസിസ്റ്റന്റ് വിനോദസഞ്ചാരിയുടെ വിവരങ്ങൾ പ്ലാനറ്റിന്റെ സിസ്റ്റത്തിൽ രേഖപ്പെടുത്തും. രസീതിന് പിന്നിൽ ഒരു നികുതി രഹിത ടാഗ് ചേർക്കപ്പെടുകയും ഡിജിറ്റൽ ഫോം സൃഷ്ടിക്കപ്പെടുകയും ചെയ്യും.
സാധൂകരണം: വാങ്ങിയ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ വിമാനത്താവളത്തിലോ നിർഗമന പോയിന്റിലോ ഇടപാട് സാധൂകരിക്കണം.

റീഫണ്ടിനുള്ള യോഗ്യത

വാറ്റ് റീഫണ്ടിന് യോഗ്യത ലഭിക്കാൻ:

  • 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള വിദേശ വിനോദസഞ്ചാരിയായിരിക്കണം.
  • യുഎഇയിലെ താസക്കാരനാകരുത്.
  • വിമാന-കപ്പൽ ജീവനക്കാരനാകരുത്.

സ്റ്റോർ പ്ലാനറ്റിന്റെ വാറ്റ് റീഫണ്ട് സ്കീമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കണം. അല്ലെങ്കിൽ, ആ സ്റ്റോറിൽ നിന്നുള്ള ഷോപ്പിം​ഗിന് റീഫണ്ട് ലഭിക്കില്ല.

റീഫണ്ട് തുക

ഓരോ ഇടപാടിനും 4.80 ദിർഹം ഭരണനിർവഹണ ഫീസ് കുറച്ച ശേഷം, യോഗ്യമായ ഇനങ്ങൾക്ക് അടച്ച വാറ്റിന്റെ 87% തിരികെ ലഭിക്കും.

പുറപ്പെടുന്നതിന് മുമ്പ്, വിമാനത്താവളത്തിലോ തുറമുഖത്തോ യുഎഇ അതിർത്തിയിലോ ഉള്ള സാധൂകരണ പോയിന്റ് സന്ദർശിക്കണം:

  • കിയോസ്ക്/കൗണ്ടർ: പാസ്പോർട്ട് സ്കാൻ ചെയ്യുകയോ ഐഡി വിവരങ്ങൾ നൽകുകയോ ചെയ്യുക.
  • സ്വയം സേവന കിയോസ്ക്: സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കുക. പച്ച ലൈറ്റ് വിജയകരമായ സാധൂകരണം സൂചിപ്പിക്കുന്നു;
  • ചുവന്ന ലൈറ്റ് കാണുമ്പോൾ പ്ലാനറ്റ് ജീവനക്കാരുടെ സഹായം തേടുക.

റീഫണ്ട് രീതി: യുഎഇ ദിർഹത്തിൽ പണമായോ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡിലേക്കോ, വീചാറ്റ് വഴിയോ റീഫണ്ട് തിരഞ്ഞെടുക്കാം.


പേപ്പർലെസ് സിസ്റ്റത്തിന്റെ ഭാഗമല്ലാത്ത റീട്ടെയിലർമാരിൽ, നികുതി രഹിത ടാഗുള്ള ഭൗതിക ഇൻവോയ്സ് ലഭിക്കും. പുറപ്പെടുന്നതിന് മുമ്പ് സാധൂകരണ പോയിന്റിൽ രസീതും ടാഗും ഹാജരാക്കണം.


റീഫണ്ട് ക്ലെയിം ചെയ്യാൻ ആവശ്യമായ രേഖകൾ:

  • രജിസ്റ്റർ ചെയ്ത സ്റ്റോറുകളിൽ നിന്നുള്ള യഥാർത്ഥ നികുതി ഇൻവോയ്സുകൾ.
  • പാസ്പോർട്ടിന്റെ പകർപ്പ്.
  • ക്രെഡിറ്റ് കാർഡിന്റെ പകർപ്പ്.

Visiting the UAE? Tourists can claim VAT refunds on shopping through the official tax-free system. Learn how it works, where to claim, and what receipts you need.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Updates: വിസാ അപേക്ഷകളിലെ അവ്യക്ത വിവരങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാക്കും: മുന്നറിയിപ്പ് നല്‍കി ജിഡിആര്‍എഫ്എ

uae
  •  a day ago
No Image

ദോഹയുടെ മുഖച്ഛായ മാറ്റും; പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു

qatar
  •  a day ago
No Image

മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ

uae
  •  a day ago
No Image

പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഗസ്സയിലേക്ക്

International
  •  a day ago
No Image

കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു

Kerala
  •  a day ago
No Image

ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

uae
  •  a day ago
No Image

വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; എഐ-നിർമിത ഇമാറാത്തി കുടുംബത്തെ അവതരിപ്പിച്ചു

uae
  •  a day ago
No Image

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 20 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായി; അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  a day ago
No Image

കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

Kuwait
  •  a day ago