HOME
DETAILS

ബാറിൽ വച്ച് മോശം പ്രവൃത്തി; യുഎഇയിലെ അംബാസഡറെ ഇസ്രാഈൽ തിരിച്ചുവിളിച്ചു; നടപടിക്കിരയായ ഉദ്യോഗസ്ഥൻ മുമ്പും വിവാദനായകൻ

  
Web Desk
July 30 2025 | 14:07 PM

Israeli ambassador to UAE being sent home over undignified behaviour at bar Report

അബൂദാബി: ബാറിൽ വച്ച് മോശമായി പെരുമാറി വിവാദത്തിൽപ്പെട്ട യുഎഇയിലെ അംബാസഡർ യോസെഫ് എബ്രഹാം ഷെല്ലിയെ ഇസ്രാഈൽ തിരിച്ചുവിളിച്ചു. യുഎഇയെ അസ്വസ്ഥമാക്കിയ എമിറാത്തി ബാറിലെ "മാന്യമല്ലാത്ത" പെരുമാറ്റത്തിന്റെ പേരിൽ യുഎഇയിലെ ഇസ്രായേൽ അംബാസഡറെ തൽസ്ഥാനത്ത് നിന്ന് നാട്ടിലേക്ക് വിളിച്ചുവരുത്തുന്നതായി ഹീബ്രു മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ നിയമങ്ങൾക്ക് യോജിക്കാത്ത നടപടി ഉണ്ടായതിനാൽ ഷെല്ലിയെ അംബാസഡറായി സ്വീകരിക്കാൻ തയ്യാറല്ലെന്ന് അറബ് രാജ്യം പറഞ്ഞതിനെത്തുടർന്ന് ആണ് നടപടിയെന്നു ഇസ്രായേലിന്റെ ചാനൽ 12 ന്യൂസ് റിപ്പോർട്ട് ചെയ്തു.

സ്ത്രീകൾ ഉൾപ്പെടെ നിരവധി ഇസ്രായേലികൾക്കൊപ്പം ദുബൈയിലെ ഒരു ബാറിൽ പ്രത്യക്ഷപ്പെടുകയും പദവിക്കു നിരക്കാത്ത നടപടികൾ ഉണ്ടാകുകയും ചെയ്തത് അസ്വീകാര്യമാണെന്നും രാജ്യത്തിന്റെ അന്തസ്സിനെ പോലും വ്രണപ്പെടുത്തുന്നതാണെന്നും യുഎഇ അധികൃതർ പറഞ്ഞതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി അബുദാബിയിൽ സുഹൃത്തുക്കളോടൊപ്പം ഷെല്ലി പുറത്തുപോയെന്നും വെള്ളിയാഴ്ച വൈകുന്നേരം "വ്യക്തിപരമായ സ്ഥലത്തിന്റെ അതിരുകൾ മറികടന്ന" "മാന്യതയില്ലാത്ത" രീതിയിലാണ് പ്രവർത്തിച്ചതെന്നും ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മധ്യസ്ഥത വഹിച്ച എബ്രഹാം ഉടമ്പടിയുടെ ഭാഗമായി 2020 ൽ ആണ് യുഎഇ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയത്.  

ഗാസയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രിക്ക് സന്ദർശിക്കാൻ കഴിഞ്ഞ അറബ് രാജ്യമായിരുന്നു യുഎഇ. ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ ഉണ്ടാകുന്നതിന് മുമ്പ് 2025 ജനുവരിയിൽ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ യുഎഇ സന്ദർശിക്കുകയുണ്ടായി.

 

ഷെല്ലി എന്നും വിവാദനായകൻ

മുമ്പും ഒന്നിലധികം വിവാദങ്ങൾ ഉണ്ടാക്കിയ വ്യക്തിയാണ് ഷെല്ലി. നേരത്തെ ബ്രസീലിൽ അംബാസഡറായിരുന്നപ്പോഴും വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. അന്നത്തെ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോക്കൊപ്പം അത്താഴം കഴിക്കുന്ന ഷെല്ലിയുടെ ഇന്‍സ്റ്റാഗ്രാം ചിത്രത്തില്‍ വിഭവങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന വലിയ ചെമ്മീന്നിനെ കറുത്ത മഷി കൊണ്ട്മറച്ചു വയ്ക്കുകയായിരുന്നു. യഹൂദരുടെ ഭക്ഷണ നിയമങ്ങളിൽ ഷെല്‍ഫിഷ് കഴിക്കുന്നത് വിലക്കുന്ന സാഹചര്യത്തിൽ ആയിരുന്നു ഇത്.

 

2023-ല്‍ ബ്രസീലിയന്‍ യുവതിയുടെ വിസ അന്വേഷണത്തിന് ഷെല്ലി വ്യക്തിപരമായി അവരുടെ വാട്സാപ്പിൽ മറുപടി നല്‍കിയതും വിവാദമായി. വിസ ലഭിക്കുന്നതിന് തന്നെ നേരിട്ട് കാണണമെന്ന് അംബാസഡര്‍ ചാറ്റുകളിലൂടെ യുവതിയോട് ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ യുവതിയെ വീഡിയോ കാൾ ചെയ്യൂന്നതിന്റെയും ഇയാൾ അർധനഗ്നൻ ആയി കിടക്കുന്നതിന്റെയും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുക ഉണ്ടായി.

വിവാദത്തിനു പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ഡയറക്ടര്‍ ജനറലായി ഷെല്ലിക്ക് സ്ഥാനക്കയറ്റം ലഭിക്കുക ആണ് ചെയ്തത്. പിന്നാലെയാണ് 2024 നവംബറില്‍ യു.എ.ഇയില്‍ അംബാസഡറായി എത്തിയത്.

Israel’s ambassador to the UAE is being summoned home from his post over “undignified” behaviour at an Emirati bar that upset the UAE, according to Hebrew media reports.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  2 days ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  2 days ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  2 days ago