പെന്ഷന് വീട്ടിലെത്തിക്കല്‍; പരാതികളുമായി ഗുണഭോക്താക്കള്‍
പള്ളിക്കല്‍: ക്ഷേമ പെന്ഷന് ബാങ്കുവഴി വീട്ടിലെത്തിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പെന്ഷന് ലഭിച്ചിട്ടില്ലെന്നു പരാതി. നേരത്തെ ഒരേസമയം പെന്ഷന് ലഭിച്ചിരുന്ന പല പ്രദേത്തും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പെന്ഷന് ലഭിച്ചിട്ടില്ല. പെരുന്നാളും ഓണവും പ്രമാണിച്ചു ലഭിച്ചിരുന്ന പെന്‍ഷന്‍തുക ലഭിക്കാന്‍ വൈകുന്നതില്‍ ആശങ്കയിലാണ് ഗുണഭോക്താക്കള്‍.
ബാങ്കിന് ലഭിച്ച ലിസ്റ്റ് പ്രകാരം നല്‍കേണ്ട പെന്ഷന് തുക മുഴുവനായും ബാങ്കിനു ലഭിച്ചിട്ടില്ലെന്നും ബാങ്കു വഴി പെന്ഷന് നല്‍കുന്നതിനായി ബാങ്കിനു നിലവില്‍ ലഭിച്ച ഗുണഭോക്താക്കളുടെ വിലാസം മിക്കതും കൃത്യമല്ലെന്നും സര്‍ക്കാറിന്റെ പുതിയ പദ്ധതി പ്രകാരം പെന്ഷന് ബാങ്കുവഴി വീടുകളിലെത്തിക്കുന്നതിനായി കുടുംബശ്രീ മുഖേന സര്‍വേ നടത്തിയ പെന്ഷന് ഗുണഭോക്താക്കളുടെ ലിസ്റ്റ് ബാങ്കിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പള്ളിക്കല്‍ സര്‍വിസ് സഹകരണ ബാങ്ക് അധികൃതര്‍ പറയുന്നു. ഇതു കുടുംബശ്രീയും ശരിവയ്ക്കുന്നുണ്ട്.
ഇതുകാരണം ഗുണഭോക്താക്കളെ കണ്ടെത്താന്‍ ബാങ്ക് അധികൃതര്‍ പ്രയാസപ്പെടുകയാണ്.
പെന്ഷന് വീടുകളിലെത്തിക്കാന്‍ കാലതാമസമെടുക്കുന്നത് ഇക്കാരണത്താലാണെന്നും ബാങ്കുകള്‍ക്ക് നല്കിയ ലിസ്റ്റ് പ്രകാരം ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ട മുഴുവന്‍ തുകയും സര്‍ക്കാറില്‍നിന്നു ലഭിച്ചാലെ പൂര്‍ണമായും പെന്ഷന് നല്കാന് കഴിയൂവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."