HOME
DETAILS

വിടവാങ്ങിയത് വഴിതെറ്റി രാഷ്ട്രീയത്തിലെത്തിയ ദ്വീപിന്റെ ജനകീയ ഡോക്ടർ

  
July 31 2025 | 04:07 AM

The islands popular doctor who strayed into politics has passed away

കൊച്ചി: 2004 ൽ കരുത്തരായ കോൺഗ്രസ് നേതാക്കളെ അടിതെറ്റിച്ച് ലോക്‌സഭയിലെത്തിയ രണ്ട് ഡോക്ടർമാർ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയരായിരുന്നു. ലക്ഷദ്വീപിൽ നിന്ന് തുടർച്ചയായി വിജയിച്ചു വന്നിരുന്ന കോൺഗ്രസിന്റെ ദേശീയ നേതാവ് പി.എം.സഈദിനെ അടിയറവ് പറയിച്ച ഡോ.പി.പൂക്കുഞ്ഞിക്കോയ ആയിരുന്നു അതിലൊരാൾ. അദ്ദേഹമാണ് ഇന്നലെ ചരിത്രത്തിലേക്കുമടങ്ങിയത്. ആലപ്പുഴയിൽ വി.എം സുധീരനെ തറപറ്റിച്ച ഡോ.കെ.എസ് മനോജ് ആയിരുന്നു രണ്ടാമൻ.

ഇരുവരും ഡോക്ടർമാരായി സേവനം അനുഷ്ഠിച്ചുവരുമ്പോഴാണ് തെരഞ്ഞെടുപ്പ് ഗോധയിൽ എത്തുന്നത്. ഇരുവരും രണ്ടാം അങ്കത്തിൽ പരാജയപ്പെട്ട് രാഷ്ട്രീയ ചേരികൾ മാറുകയും ചെയ്തു. കെ.എസ് മനോജ് പിന്നീട് കോൺഗ്രസിലെത്തിയപ്പോൾ പൂക്കുഞ്ഞിക്കോയ ജനതദൾ യു വിട്ട് എൻ.സി.പിയിലേക്ക് മാറി. ലക്ഷദ്വീപിന്റെ അതുരശുശ്രൂഷാരംഗത്ത് ജനകീയ ഡോക്ടർക്ക് അതിവേഗം ജനകീയനേതാവിനെ നേരിയ വോട്ടിനാണെങ്കിലും പരാജയപ്പെടുത്താൻ കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് പി.പൂക്കുഞ്ഞിക്കോയയുടെ രാഷ്ട്രീയ ജീവിതം വേറിട്ടതായി മാറുന്നതും.  ഒരു എം.ബി.ബി.എസ് ഡോക്ടറായി  പ്രൊഫഷണൽ ജീവിതം ആരംഭിച്ച അദ്ദേഹം ദ്വീപുകളിലുള്ള പല ആശുപത്രികളിലും സേവനം ചെയ്തിരുന്നു. നിസ്വാർത്ഥ സേവനം അദ്ദേഹത്തെ ജനഹൃദയങ്ങളിൽ ആഴത്തിൽ സ്വാധീനിച്ചു. 

പി.എം സഈദ് എന്ന അതികായനെ നേരിടാൻ രാഷ്ട്രീയ എതിരാളിയെ തേടുമ്പോഴായിരുന്നു പി.പി കോയ എന്ന പൂക്കുഞ്ഞിക്കോയ രംഗത്ത് വരുന്നത്. 71 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അപ്രതീക്ഷിത വിജയം നേടിയാണ് അദ്ദേഹം സഭയിലെത്തിയത്. പിന്നീട് ആണവക്കരാറിന്റെ അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് അദ്ദേഹം സഭയിലെത്തിയില്ല. കാലാവധി തീരുന്നതിന് മുമ്പായി വിപ്പ് ലംഘിച്ചതിന്റെ പേരിൽ അയോഗ്യനാക്കപ്പെട്ടതും ദേശീയ ചർച്ചയായി. 

കോൺഗ്രസിന് അനുകൂല നിലപാടായി മാറിയതോടെയാണ് അദ്ദേഹത്തിൻ്റെ അയോഗ്യത ചർച്ചയായത്. ഡോ.പി.പി കോയയുടെ വിജയത്തോടെ ഏറ്റവും ചെറിയ ലോക്‌സഭ പ്രദേശമായ ലക്ഷദ്വീപിന് രണ്ട് എം.പിമാരെ ലഭിച്ച അപൂർവതയും ഉണ്ടായി. പി.എം.സഈദിനെ രാജ്യസഭയിലെത്തിച്ചതോടെയാണ് ദ്വീപുകാർക്ക് രണ്ട് എം.പിമാരെ ലഭിച്ചത്. ഇത് വികസനരംഗത്ത് വലിയ മുന്നേറ്റത്തിന് കാരണമായി. പിന്നീട് എൻ.സി.പിയിലേക്ക് മാറിയ കോയ 2009 ലെ പൊതുതെരഞ്ഞെടുപ്പിൽ പി.എം സഈദിന്റെ വേർപാടിനെ തുടർന്ന് മത്സരിച്ച മകൻ ഹംദുള്ളയ്ക്ക് മുന്നിൽ പരാജയപ്പെട്ടു. ഇതോടെ പാർലമെന്ററി രംഗത്ത് നിന്ന് പിൻമാറിയെങ്കിലും അദ്ദേഹം ദ്വീപിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  2 days ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  2 days ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  2 days ago