
പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍

കൊച്ചി: യുവ ഡോക്ടറുടെ പീഡന പരാതിയില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍. തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പരാതിയെന്ന് വേടന്‍ വ്യക്തമാക്കി. നേരത്തെ മീ ടു ആരോപണം ഉയര്‍ന്നതിനു പിന്നാലെ ഇക്കാര്യം താന്‍ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസുമായി ബന്ധപ്പെട്ട സൂചന നേരത്തെ ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ വേടന്‍ നിയമപരമായി നേരിടുമെന്നും പറഞ്ഞു. ആസൂത്രിത നീക്കമാണെന്നത് തെളിയിക്കുന്ന ഓഡിയോ ക്ലിപ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നും വേടന്‍ പറഞ്ഞു. ഇന്നു തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നും വേടന്‍ പറഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ കൊച്ചി തൃക്കാക്കര പൊലിസ് ആണ് വേടനെതിരെ കേസ് എടുത്തത്. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ ഇവരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുന്നാണ് പരാതി.
സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടന്‍ യുവ ഡോക്ടറെ പരിചയപ്പെട്ടത്. ഇതിന് പിന്നാലെ കോഴിക്കോടുള്ള ഡോക്ടറുടെ വീട്ടിലെത്തി ബലാല്‍സംഗം ചെയ്തു എന്നാണ് പരാതി. തുടര്‍ന്ന് ഇവരെ വിവാഹം കഴിക്കാന്‍ വാഗ്ദാനം നല്‍കി വിവിധ തലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. 2023 അവസാനമായപ്പോള്‍ വേടന്‍ ചില കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് തന്നെ ബോധപൂര്‍വ്വം ഒഴിവാക്കിയെന്നും യുവ ഡോക്ടര്‍ പറഞ്ഞു. ഇതിനു ശേഷം താന്‍ വിഷാദ അവസ്ഥയിലായെന്നും ചികിത്സ തേടിയതായും ഡോക്ടറുടെ മൊഴിയിലുണ്ട്.
നേരത്തെ, പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് വേടനെതിരെ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ എന്‍.ഐ.എക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയിരുന്നു. മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.
നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ 'വേടന്റെ വോയ്സ് ഓഫ് വോയ്സ് ലെസ്' എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നായിരുന്നു ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ടിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Kochi-based rapper Vedan has responded to the sexual harassment complaint filed by a young doctor, claiming it is part of a planned conspiracy against him. He also recalled addressing similar MeToo allegations in the past.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഞ്ചാം ടെസ്റ്റിൽ അവൻ ഇന്ത്യക്കായി കളിക്കാത്തതിൽ ഞാൻ സന്തോഷവാനാണ്: അശ്വിൻ
Cricket
• 5 hours ago
നിയന്ത്രിത മരുന്നുകളുടെ കുറിപ്പടി, വിതരണ ചട്ടങ്ങൾ ലംഘിച്ചു; അബൂദബിയിൽ ആറ് ഡോക്ടർമാർക്ക് സസ്പെൻഷൻ
uae
• 5 hours ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വെട്ടിപ്പ്: മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച്
Kerala
• 6 hours ago
ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ സ്ഥാനം നിലനിർത്തി ഖത്തർ; യുഎസും യുകെയും വീണ്ടും പിന്നോട്ട്; സൂചികയിൽ ഏഷ്യൻ രാജ്യങ്ങളുടെ ആധിപത്യം
qatar
• 6 hours ago
ഇവിടെ മരണം നിരോധിച്ചിരിക്കുന്നു; ഈ പട്ടണത്തിൽ മരിക്കാൻ പാടില്ല അത് നിയമവിരുദ്ധമാണ്; ആ വിചിത്ര നിയമത്തിന് പിന്നിലെ കാരണമിതാണ്
International
• 6 hours ago
അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്: സൂപ്പർതാരത്തെക്കുറിച്ച് ഹാലണ്ട്
Football
• 6 hours ago
ഓപ്പറേഷൻ അഖാൽ: കുൽഗാമിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന, ഏറ്റുമുട്ടൽ തുടരുന്നു
National
• 6 hours ago
2025ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ്‌സ്: ദുബൈ മുനിസിപ്പാലിറ്റി 'UAE Country Winner'
uae
• 6 hours ago
ദുബൈ: മയക്കുമരുന്ന് ഉപയോഗം; രണ്ട് പ്രവാസികൾക്ക് തടവും നാടുകടത്തലും ശിക്ഷ
uae
• 6 hours ago
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മർദ്ദനം; 15-കാരിയോട് അപമര്യാദയായി സംസാരിച്ചയാൾ അറസ്റ്റിൽ
Kerala
• 6 hours ago
മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലിസുകാരനെ സ്ഥലം മാറ്റി
Kerala
• 7 hours ago
ഗസ്സ: പ്രശ്നപരിഹാരത്തിന് തീവ്ര നയതന്ത്ര ശ്രമങ്ങള്‍ക്ക് നിരന്തരം നേതൃത്വം നല്‍കി യുഎഇ, ഒപ്പം മാനുഷികസഹായങ്ങളും ഉറപ്പാക്കുന്നു | UAE with Gaza
uae
• 7 hours ago
ഇന്ത്യക്ക് ആശ്വാസം ഇംഗ്ലണ്ടിന് തിരിച്ചടി; അവസാന ടെസ്റ്റിൽ നിന്നും സൂപ്പർതാരം പുറത്ത്
Cricket
• 7 hours ago
ഗസ്സയില്‍ പട്ടിണി മരണം, ഒപ്പം ഇസ്റാഈലിന്റെ ആസൂത്രിത കൂട്ടക്കൊലകളും തുടരുന്നു; ഇന്നലെ കൊന്നുതള്ളിയത് 65 മനുഷ്യരെ
International
• 7 hours ago
മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ
Kerala
• 9 hours ago
സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നു; ഏഴ് മാസത്തിനിടെ മരണപ്പെട്ടത് 501 പേർ
Kerala
• 9 hours ago
കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 9 hours ago
ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
Kerala
• 10 hours ago
കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്; ഖബറടക്കം ഇന്ന് വൈകീട്ട് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍
Kerala
• 8 hours ago
ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ; രണ്ട് ആളുകൾ മരിച്ചു, ആറ് പേർക്ക് പരുക്ക്
National
• 8 hours ago
മാമി തിരോധാനം; കേസിൽ തുടക്കം മുതൽ ബാഹ്യ ഇടപെടൽ ഉണ്ടായതായി ബന്ധു
Kerala
• 9 hours ago