സമതയില്‍ പഠിക്കാന്‍ ചോലനായിക്കരും
കരുളായി: ഗ്രാമപഞ്ചായത്തില്‍ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയും സാക്ഷരതാ മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന സമ്പൂര്‍ണ സാക്ഷരതപദ്ധതിയായ സമതയില്‍ ചേര്‍ന്നു പഠിക്കാന്‍ ചോലനായിക്കരും. കരുളായി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ സാക്ഷരതാ പഞ്ചായത്താക്കി നടപ്പാക്കുന്ന ക്യാംപയിനിലാണ് ചോലനായിക്കരും പങ്കാളികളായത്. എല്ലാവര്‍ക്കും പത്താംക്ലാസ് വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പഞ്ചായത്തില്‍ ഏഴാം തരത്തിലേക്ക് 90 പേരും പത്താം തരത്തിലേക്ക് 930 പേരുമടക്കം മൊത്തം 1020 പേരാണ് പദ്ധതിയില്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളത്.
ഏഴാംതരം കഴിഞ്ഞ് പത്താംതരം പാസാകാത്ത മുഴുവന്‍ ആളുകളെയും പരീക്ഷയ്ക്ക് ഇരുത്താനുള്ള പരിശ്രമം നടന്നുകൊണ്ട@ിരിക്കുകയാണ്. പദ്ധതിയുടെ ബോധവത്കരണത്തിനും പ്രചാരണത്തിനുമായി അക്ഷരയാത്രയും നടത്തിയിരുന്നു. ഇതില്‍ മാഞ്ചീരി ഉള്‍വനത്തിലെ ഗുഹാവാസികളായ ആറ് ചോലനായിക്കരും ചേര്‍ന്നിട്ടു@്. ചോലനായിക്കരില്‍ പത്താംതരം കഴിഞ്ഞവര്‍ കേവലം പത്തില്‍ താഴെയാണ്. മാഞ്ചീരി കോളനിയില്‍ നടത്തിയ സമത രജിസ്‌ട്രേഷന്‍ ക്യാംപ് കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിശാരിയില്‍ അസൈനാര്‍ ഉദ്ഘാടനം ചെയ്യ്തു. നെടുങ്കയം ഡെപ്യുട്ടി റേഞ്ചര്‍ ഡി ഹരിലാല്‍ രജിസ്‌ട്രേഷന്‍ നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷെരീഫ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.മനോജ്, വാര്‍ഡ് മെമ്പര്‍ ലിസ്സി ജോസ്, കെ മിനി, കെ ഉഷ, മേഖല കോഡിനേറ്റര്‍ എന്‍.കെ സുനില്‍, കെ അജിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."