HOME
DETAILS

യൂസ്ഡ് ഇവികൾക്ക് റീസെയിൽ വില കുറവോ?; ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് മുമ്പ് ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ പണി കിട്ടും

  
Web Desk
July 31 2025 | 14:07 PM

Do Used EVs Have a Lower Resale ValueThese Habits Could Cause Trouble if Youre Buying an Electric Vehicle

ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾ (ഇവി) അതിവേഗം ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഫോസിൽ ഇന്ധന വാഹനങ്ങളുടെ ഭാവി പരിമിതമാണെന്ന തിരിച്ചറിവും, കുറഞ്ഞ പ്രവർത്തനച്ചെലവ്, പരിസ്ഥിതി സൗഹൃദം തുടങ്ങിയ ഇവികളുടെ ഗുണങ്ങളും കൂടുതൽ ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കുന്നു. എന്നാൽ, എല്ലാവർക്കും ഇവികൾ അനുയോജ്യമാണോ? ഒറ്റനോട്ടത്തിൽ പുതിയ തലമുറയിലെ ഡ്രൈവർമാർക്ക് ആവേശകരമായി ഇവി തോന്നുമെങ്കിലും, ചില ശീലങ്ങളുള്ളവർ വാങ്ങുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കുന്നത് നല്ലത് ആയിരിക്കും.

ആസൂത്രണമില്ലാതെ യാത്ര ചെയ്യുന്നവർ

നട്ടപ്പാതിരയ്ക്കോ അതിരാവിലെയോ ഒരു റോഡ് ട്രിപ്പിന് തയാറെടുക്കുന്നവരാണ് നിങ്ങളെങ്കിൽ, ഇവി നിങ്ങൾക്ക് പണിതരും. പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് എവിടെയും ഇന്ധന സ്റ്റേഷനുകൾ ലഭ്യമാണ്. എന്നാൽ, ഇവി ഉടമകൾക്ക് പെട്ടെന്നുള്ള യാത്രകൾ അത്ര എളുപ്പമല്ല. ഉദാഹരണത്തിന്, ടാറ്റ നെക്സോൺ ഇവിയുടെ ഉടമ 120 കിലോമീറ്റർ ദൂരം പെട്ടെന്ന് യാത്ര ചെയ്യേണ്ടി വന്നാൽ, ബാറ്ററി ചാർജ് തീർന്ന് വാഹനം വഴിയിൽ കുടുങ്ങുകയോ, ഹൈവേയിൽ ചാർജിംഗ് സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വരികയോ ചെയ്യാം. ഇന്ത്യയിൽ ഫാസ്റ്റ് ചാർജിംഗ് സൗകര്യങ്ങൾ വളരുന്നുണ്ടെങ്കിലും, പെട്രോൾ പമ്പുകളുടെ വ്യാപകതയോട് ഇവ താരതമ്യം ചെയ്യാനാവില്ല. കൃത്യമായ ആസൂത്രണം ഇല്ലെങ്കിൽ, ദീർഘദൂര യാത്രകൾ ഇവി ഉടമകൾക്ക് ദുരിതമയമാകും. 

ഹ്രസ്വകാല ഉപയോഗത്തിന് മാത്രം വാഹനം വാങ്ങുന്നവർ

സാധാരണ ഇന്റേണൽ കമ്പസ്റ്റൻ എഞ്ചിൻ (ഐസിഇ) വാഹനങ്ങളെ അപേക്ഷിച്ച് ഇവികൾക്ക് പ്രാരംഭ വില കൂടുതലാണ്. കുറഞ്ഞ ഇന്ധനച്ചെലവും മെയിന്റനൻസ് ചെലവും ഇവികളുടെ ദീർഘകാല ലാഭമാണ്. എന്നാൽ, രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ വാഹനം മാറ്റുന്ന ശീലമുള്ളവർക്ക് ഈ ലാഭം ലഭിക്കണമെന്നില്ല. ഇന്ത്യയിൽ യൂസ്ഡ് ഇവി വിപണി ഇപ്പോഴും വളർച്ചാ ഘട്ടത്തിലാണ്. ബാറ്ററി തകരാർ ഭയം മൂലം യൂസ്ഡ് ഇവികൾക്ക് റീസെയിൽ വില കുറവാണ്. പുതിയ മോഡലുകൾ വരുമ്പോൾ പഴയവയ്ക്ക് ആവശ്യക്കാർ കുറയുന്നതും ഇതിന് കാരണമാണ്. എന്നിരുന്നാലും, ചില കമ്പനികൾ ബാറ്ററികൾക്ക് ലൈഫ്‌ടൈം വാറണ്ടിയും വാഹനം വിൽക്കുമ്പോൾ വാറണ്ടി കൈമാറ്റം ചെയ്യാനുള്ള സൗകര്യവും നൽകുന്നുണ്ട്.

സാങ്കേതികവിദ്യയോട് മടിയുള്ളവർ

ഇവികൾ പൂർണമായും സാങ്കേതികവിദ്യയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്തുകയും ചാർജിംഗ് ഷെഡ്യൂളുകൾ ക്രമീകരിക്കുകയും വേണം. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ മടിയുള്ളവർക്കോ, റേഞ്ച് കുറയുമോ എന്ന ആശങ്കയുള്ളവർക്കോ ഇവികൾ സമ്മർദ്ദം സൃഷ്ടിക്കും.

ചാർജിംഗ് സൗകര്യം ഇല്ലാത്തവർ

സ്വന്തമായി ചാർജിംഗ് പോയിന്റുള്ള പാർക്കിംഗ് സൗകര്യം ഇല്ലാത്തവർക്ക് ഇവി ഉപയോഗിക്കുന്നത് വലിയ വെല്ലുവിളിയാണ്. അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നവർക്ക് പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരും. എന്നാൽ, വീട്ടിൽ ചാർജ് ചെയ്യുന്നതാണ് ഏറ്റവും ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ മാർഗം.

ദൈനംദിന ഉപയോഗം കുറവുള്ളവർ

ദിവസവും 10-15 കിലോമീറ്റർ മാത്രം യാത്ര ചെയ്യുന്നവർക്ക് ഇവി വാങ്ങുന്നതിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭം തിരികെ ലഭിക്കാൻ വർഷങ്ങൾ എടുക്കും. പരിസ്ഥിതി സൗഹൃദം, തൽക്ഷണ ടോർക്ക് തുടങ്ങിയ ഗുണങ്ങൾക്കായി ഇവി വാങ്ങുന്നവർക്ക് ഇത് പ്രശ്നമല്ല. എന്നാൽ, ലാഭകരമായ ഒരു നിക്ഷേപമാണ് ലക്ഷ്യമെങ്കിൽ, ഐസിഇ വാഹനങ്ങൾ ഇപ്പോഴും മികച്ച ഓപ്ഷനാണ്.

സർവീസ് സൗകര്യങ്ങൾ

ഇവികൾക്ക് മെക്കാനിക്കൽ ഘടകങ്ങൾ കുറവാണെങ്കിലും, ബാറ്ററി പായ്ക്ക്, ഇലക്ട്രിക് മോട്ടോർ, പവർ ഇലക്ട്രോണിക്സ് തുടങ്ങിയവയ്ക്ക് തകരാർ സംഭവിച്ചാൽ പ്രൊഫഷണൽ സർവീസ് ആവശ്യമാണ്. ലോക്കൽ മെക്കാനിക്കുകൾക്ക് ഇവ നന്നാക്കാൻ കഴിയില്ല. അതിനാൽ, നിങ്ങളുടെ പ്രദേശത്ത് സർവീസ് സൗകര്യമുള്ള ബ്രാൻഡിന്റെ ഇവി തിരഞ്ഞെടുക്കുക.

ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാൻ എളുപ്പവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാണ്. എന്നാൽ, ഇന്ത്യയിലെ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്. മുകളിൽ പറഞ്ഞ ശീലങ്ങൾ ഉള്ളവർ ഇവി വാങ്ങുന്നതിന് മുമ്പ് കൂടുതൽ കാത്തിരിക്കുന്നതോ, ശീലങ്ങൾ മാറ്റാൻ തയാറാകുന്നതോ ആയിരിക്കും ഉചിതം.

 

Used electric vehicles (EVs) often have lower resale values due to factors like battery degradation and rapid technological advancements. Before buying an EV, avoid habits like neglecting charging routines or ignoring maintenance, as they can lead to costly issues



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  a day ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  a day ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  a day ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  a day ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  a day ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  a day ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  a day ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  a day ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  a day ago