ഉത്തര്‍ പ്രദേശില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ നിലയില്‍; സഹോദരീ ഭര്‍ത്താവിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്ന് യുവതിയുടെ സഹോദരന്‍
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്രൈം ബ്രാഞ്ച് സിഐഡിയിൽ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായ മുകേഷ് പ്രതാപ് സിങിന്റെ ഭാര്യ നിതേഷ് സിങിനെയാണ് ലഖ്‌നൗവിലെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നിതേഷിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതായും പൊലിസ് അറിയിച്ചു.
നിതേഷിന്റെ മരണത്തിന് പിന്നാലെ, അവരുടെ സഹോദരൻ ശ്രീ സിങ്, മുകേഷ് പ്രതാപ് സിങിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ഉദ്യോഗസ്ഥന് നിരവധി വിവാഹേതര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും ഇത് നിതേഷിനെ മാനസികമായി തളർത്തിയെന്നും ശ്രീ ആരോപിച്ചു. ഇത് ദമ്പതികൾക്കിടയിൽ വഴക്കുകൾക്ക് കാരണമായിരുന്നെന്നും മുകേഷ് അവരെ വഞ്ചിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജീവനൊടുക്കുന്നതിന് മുമ്പുള്ള ദിവസം ഔദ്യോഗിക വസതിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിതേഷ് തന്റെ വികലാംഗനായ മൂത്ത മകന്റെ മുഖത്ത് തലയിണ അമർത്തി ശ്വാസംമുട്ടിക്കാൻ ശ്രമിക്കുന്നത് കാണാം. ഈ സമയം, ഇളയ മകൻ മുറിയിൽ കളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
നിതേഷ് മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നതിനാലും ചികിത്സയിൽ കഴിയുകയായിരുന്നതിനാലുമാണ് വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതെന്ന് മുകേഷ് പ്രതാപ് സിങ് പൊലിസിനോട് വെളിപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം, മകനെ ശ്വാസംമുട്ടിക്കാൻ ശ്രമിച്ചത് തുടർന്ന് ഇരുവർക്കുമിടയിൽ വഴക്കിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. പിറ്റേന്ന് വൈകുന്നേരം നിതേഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നിതേഷ്, മൂത്ത മകന്റെ വൈകല്യം മൂലം വിഷാദരോഗത്തിൽ കഴിയുകയായിരുന്നുവെന്നും, ഇതിനായി ചികിത്സ തേടിയിരുന്നുവെന്നും മുകേഷ് പൊലിസിനോട് വ്യക്തമാക്കി. നിതേഷിന്റെ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി പൊലിസ് കാത്തിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ, സഹോദരന്റെ ആരോപണങ്ങൾ, ഉദ്യോഗസ്ഥന്റെ മൊഴി എന്നിവയെല്ലാം അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. സംഭവത്തിൽ ദുരൂഹത തുടരുന്നതിനാൽ, പൊലിസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
A senior police officer’s wife reportedly died by suicide in Uttar Pradesh. The woman's brother claims her husband’s extramarital affairs led to mental distress, triggering the tragic incident. Police investigation is underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."