HOME
DETAILS

ഓടുന്ന ബൈക്കിന്റെയോ കാറിന്റെയോ പിന്നാലെ നായ്ക്കള്‍ ഓടുന്നത് എന്തിനാണ്...?  യഥാര്‍ഥ കാരണം നിങ്ങള്‍ക്ക് അറിയുമോ..?

  
Web Desk
August 01 2025 | 09:08 AM

Why Do Dogs Chase Moving Vehicles The Science Behind the Bark


 
നമ്മള്‍ കാറിലോ ബൈക്കിലോ പോകുമ്പോള്‍ റോഡില്‍ നിശബ്ദമായി ഇരിക്കുന്ന ഒരു നായ പെട്ടെന്ന് ഓടുന്ന ബൈക്കിന്റെയും കാറിന്റെയും പിന്നാലെ ഓടുന്നതും ഉച്ചത്തില്‍ കുരയ്ക്കുന്നതും കാണാറുണ്ട്. എന്തുകൊണ്ടാണ് നായ ഇങ്ങനെ ചെയ്യുന്നുത്?  അറിയാമോ..?  എന്താണ് ഇതിനു പിന്നിലെ യഥാര്‍ഥകാരണം. ഇത് ശത്രുതയൊന്നുമല്ല, എന്നാല്‍ നായ്ക്കളുടെ ലോകത്തെ ചില നിയമങ്ങളുണ്ട് അത് നിങ്ങളെ അദ്ഭുതപ്പെടുത്തുക തന്നെ ചെയ്യും. 

നായ്ക്കളുടെ മൂക്കിന് മനുഷ്യന്റെ മൂക്കിനേക്കാള്‍ ശക്തി കൂടുതലാണ്. അവരുടെ പ്രദേശത്തു കൂടെ കടന്നു പോകുമ്പോള്‍ അവയ്ക്കു ദൂരെ നിന്നു പോലും മണം പിടിക്കാന്‍ കഴിയും. നിങ്ങളുടെ കാര്‍ മറ്റൊരു സ്ഥലത്തു നിന്നു വരുകയാണെങ്കില്‍ അവിടെയുള്ള നായ്ക്കളുടെ മണം അതിന്റെ ടയറുകളില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാവും. ആ കാര്‍ ഒരു പുതിയ സ്ഥലത്തെത്തുമ്പോള്‍ അവിടുത്തെ നായ്ക്കള്‍ ടയറുകളിലുള്ള ഗന്ധം തിരിച്ചറിയുകയും ചെയ്യും.

 

strea.jpg

അവര്‍ക്ക് അപ്പോള്‍ തോന്നുക വേറെ എവിടെനിന്നെങ്കിലും ഒരു നായ അവരുടെ പ്രദേശത്ത് വന്നിട്ടുണ്ടെന്ന മുന്നറിയിപ്പു പോലെയാണ്. അതുകൊണ്ടാണ് അവര്‍ ഉടനെ പിന്നാലെ ഓടുന്നതും വാഹനങ്ങളെ പിന്തുടരുന്നതും. തങ്ങളുടെ 'അതിര്‍ത്തി' സംരക്ഷിക്കുന്നതു പോലെ.  വാഹനങ്ങളുടെ ടയറുകളില്‍ പൊതുവേ നായ്ക്കള്‍ മൂത്രമൊഴിക്കാറുണ്ട്.

 

ഇത് യാദൃശ്ചികമല്ല, മറിച്ച് അവരുടെ പ്രത്യേകതരം ഭാഷയാണിത്. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് അവര്‍ അവിടെ അവരുടെ സാന്നിധ്യമാണ് അവശേഷിപ്പിക്കുന്നത്. അതേ വഴിയിലൂടെ മറ്റൊരു വാഹനം കടന്നുപോകുമ്പോള്‍ ആ ഗന്ധങ്ങള്‍ തിരിച്ചറിയുന്നതിലൂടെ ഈ പ്രദേശം ഇനി അവരുടെ കൈകളിലല്ല എന്ന് പ്രാദേശിക നായ്ക്കള്‍ മനസിലാക്കുന്നു. അത്തരം ഗന്ധം കാരണം അവര്‍ ആക്രമണകാരികളാവുകയും ചെയ്യുകയും വാഹനങ്ങളുടെ പിന്നാലെ ഓടുകയും ചെയ്യുന്നു. 

 

dbs.jpg

 

ഗന്ധത്തിന്റെ മാത്രമല്ല, വികാരങ്ങളുടെയും കാര്യമാണിത്. നായ്ക്കള്‍ വളരെ സെന്‍സിറ്റിവ് ജീവികളാണ്. ഒരു വാഹനം അവരുടെ കൂട്ടുകാരനെ അപകടത്തില്‍ പരിക്കേല്‍പിക്കുകയോ റോഡപകടത്തില്‍ കൊല്ലുകയോ ചെയ്താല്‍ അവയ്ക്ക് ആ വാഹനത്തെ തിരിച്ചറിയാനും ഓര്‍മിക്കാനുമുള്ള കഴിവുണ്ടായിരിക്കും. അടുത്ത തവണ അതുപോലൊരു വാഹനം കാണുമ്പോള്‍ അവ പെട്ടന്ന് പ്രതികരിക്കുകയും ചെയ്യും. 

സാധാരണ നായക്കള്‍ നിശ്ചലമായ വസ്തുക്കളെ അവഗണിക്കുന്നതാണ്. എന്നാല്‍ വേഗത്തില്‍ ഓടുന്നതോ ചലിക്കുന്നതോ ആയ എന്തും അവയ്ക്കു വെല്ലുവിളിയായി തോന്നുകയും ചെയ്യുന്നു. അവയുടെ ഇര പിടിക്കല്‍ സ്വഭാവമാണ് വേഗത്തില്‍ ചലിക്കുന്നവയെ പിന്തുടരുന്നത്. വണ്ടികളുടെ ശബ്ദവും ഇവരെ ജാഗ്രതപ്പെടുത്താറുണ്ട്. 

 

news dog.jpg

എന്താണ് നമ്മള്‍ ചെയ്യേണ്ടത്

പരിഭ്രാന്തരാവാതിരിക്കുകയാണ് ആദ്യം വേണ്ടത്. അതുപോലെ പെട്ടെന്ന് വേഗം കൂട്ടുകയോ ചെയ്യരുത് . ഇത് ബാലന്‍സ് നഷ്ടമാകാന്‍ കാരണമാവും. 

പറ്റുമെങ്കില്‍ വാഹനം സാവധാനം നിര്‍ത്തി അനങ്ങാതെ കുറച്ച് സെക്കന്‍ഡുകള്‍ കാത്തിരിക്കുക.

നായ്ക്കള്‍ പലപ്പോഴും പിന്തുടരുകയും എന്നാല്‍ പ്രകോപനമില്ലെങ്കില്‍ ആക്രമിക്കുകയുമില്ല. 

നിങ്ങള്‍ നിങ്ങളുടെ പ്രദേശത്തെ നായ്ക്കളുമായി ഇടപഴകുക. അങ്ങനെ അവ നിങ്ങളെയും നിങ്ങളുടെ വാഹനത്തെയും തിരിച്ചറിയും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ഫിഫ ലോകകപ്പിനുള്ള വിസ അപേക്ഷകൾ സ്വാഗതം ചെയ്ത് ദോഹയിലെ യുഎസ് എംബസി

qatar
  •  18 hours ago
No Image

ചേട്ടാ എന്ന് വിളിച്ചില്ല; കോട്ടയത്ത് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം

Kerala
  •  18 hours ago
No Image

എംആർ അജിത്കുമാർ ട്രാക്ടറിൽ ശബരിമലയിലേക്ക് യാത്ര ചെയ്ത സംഭവം; തുടർനടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി

Kerala
  •  19 hours ago
No Image

ഇന്ത്യൻ ടീമിൽ എതിരാളികളെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സച്ചിൻ

Cricket
  •  19 hours ago
No Image

ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്: ട്രൂകോളർ സെപ്റ്റംബർ 30 മുതൽ iOS-ൽ കോൾ റെക്കോർഡിംഗ് നിർത്തലാക്കുന്നു

auto-mobile
  •  19 hours ago
No Image

'കേരളത്തില്‍ ജാതിയില്ലെന്ന് പറയുന്നവരുടെ അറിവിലേക്ക്...' തിരുവനന്തപുരത്തെ 25 കാരന്റെ ആത്മഹത്യക്ക് പിന്നില്‍ നികൃഷ്ടമായ ജാതി ചിന്തയെന്ന് ആക്ടിവിസ്റ്റ് ധന്യാരാമന്‍ 

Kerala
  •  19 hours ago
No Image

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനത്തിലും പാക് ചാരന്‍; അറസ്റ്റിലായത് ഡിആര്‍ഡിഒ മാനേജര്‍ മഹേന്ദ്ര പ്രസാദ് | Pak Spy Arrested

latest
  •  19 hours ago
No Image

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം: വനിതാ സ്ഥാനാർത്ഥിയെ പൊലീസ് പിടിച്ചുവെച്ചു, പ്രവർത്തകർ മോചിപ്പിച്ചു

Kerala
  •  20 hours ago
No Image

ഐപിഎല്ലിൽ റൺസ് അടിച്ചുകൂട്ടിയവനും, രാജസ്ഥാൻ താരവും ഏഷ്യ കപ്പിലേക്ക്; വമ്പൻ അപ്‌ഡേറ്റ് പുറത്ത്

Cricket
  •  20 hours ago
No Image

തൊഴിൽ തർക്കം; മുൻ ജീവനക്കാരന് 89,620 ദിർഹം കുടിശിക നൽകാൻ സ്വകാര്യ കമ്പനിയോട് ആവശ്യപ്പെട്ട് അബൂദബി ലേബർ കോടതി

uae
  •  20 hours ago