HOME
DETAILS

ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കം തടയില്ല, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയെന്നും ട്രംപ് 

  
Web Desk
August 06, 2025 | 5:32 AM

Trump Says US Wont Stop Israels Move to Take Over Gaza

വാഷിങ്ടണ്‍: ഗസ്സ പിടിച്ചെടുക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കം തടയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. 

ഗസ്സയിലെ ജനങ്ങള്‍ക്ക് ഭക്ഷമം നല്‍കുന്നതിലാണ് എന്റെ ശ്രദ്ധ- ഗസ്സ മുനമ്പ് പൂര്‍ണമായും പിടിച്ചടക്കാന്‍ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം ഉത്തരവിട്ടതിനെ കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇങ്ങനെയാണ് ട്രംപ് പ്രതികരിച്ചത്. 'ബാക്കിയുള്ള കാര്യങ്ങളെ കുറിച്ച് എനിക്ക് ശരിക്കും പറയാന്‍ കഴിയില്ല. അതെല്ലാം ഇസ്‌റാഈലിന്റെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും' ട്രംപ് കൂട്ടിച്ചേര്‍ത്തു. 

പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളറിന്റെ സഹായമാണ് യു.എസ് ഇസ്‌റാഈലിന് നല്‍കുന്നത്. 2023 ഒക്ടോബറില്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യാ യുദ്ധം ആരംഭിച്ച ശേഷം ഈ സഹായം ഗണ്യമായി വര്‍ധിക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസമാണ് ഗസ്സയെ പൂര്‍ണമായി പിടിച്ചെടുക്കുമെന്ന പ്രഖ്യാപനവുമായി നെതന്യാഹു രംഗത്തെത്തിയത്. ഇതിനായി സൈന്യത്തോട് ഉത്തരവിട്ടതായിട്ടായിരുന്നു ഇസ്റാഈല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനുമേല്‍ സമ്മര്‍ദം ചെലുത്തുക എന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിനു പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  യുദ്ധം തുടങ്ങും മുമ്പ് പ്രഖ്യാപിച്ച മൂന്ന് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഒരുങ്ങാനായിട്ടായിരുന്നു നെതന്യാഹു സൈന്യത്തിന്  നല്‍കിയ നിര്‍ദ്ദേശം. ഹമാസിനെ പരാജയപ്പെടുത്തുക, ബന്ദികളെ മോചിപ്പിക്കുക, ഇസ്റാഈലിന് ഇനി ഒരു ഭീഷണിയാകാത്ത വിധം ഗസ്സയെ ഇല്ലാതാക്കുക എന്നിവയാണ് ഇപ്പോഴത്തെ പടപ്പുറപ്പാടിന് പിന്നിലെ ലക്ഷ്യങ്ങളെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഞങ്ങള്‍ നിശ്ചയിച്ചിട്ടുള്ള മൂന്ന് യുദ്ധ ലക്ഷ്യങ്ങള്‍ എങ്ങനെ നേടാമെന്ന് ഈ ആഴ്ച അവസാനം ഞാന്‍ ഐ.ഡി.എഫിന് നിര്‍ദ്ദേശം നല്‍കും- നെതന്യാഹു കാബിനറ്റില്‍ പറഞ്ഞതിങ്ങനെ.

നാടുകടത്തല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു കൊണ്ട് ഗസ്സന്‍ ജനതയെ ചെറിയ ഇടങ്ങളിലേക്ക് ഒതുക്കിയിരിക്കുകയാണ് ഇസ്‌റാഈല്‍. 
ഇതിനകം ഗസ്സയിലെ 86 ശതമാനം പ്രദേശവും ഇസ്റാഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയ മേഖലകള്‍ ഉള്‍പ്പെടെ ശേഷിക്കുന്ന പ്രദേശങ്ങള്‍ കൂടി പിടിച്ചെടുക്കാനാണ് ഇപ്പോഴത്തെ നീക്കം. പുതിയ നിര്‍ദേശം വേഗത്തില്‍ നടപ്പാക്കിയില്ലെങ്കില്‍ രാജിവെക്കണമെന്ന് നെതന്യാഹു ഐ.ഡി.എഫ് തലവന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഗസ്സയില്‍ സൈനിക നിയന്ത്രണത്തിലല്ലാത്ത് ചെറിയ പ്രദേശത്തേക്ക് ഒതുങ്ങിയ ഫലസ്തീനികളുടെ ഇപ്പോഴത്തെ അവസ്ഥ തന്നെ നവരഗ ജീവിതത്തേക്കാള്‍ ഭീകരമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പട്ടിണിയും ഇസ്‌റാഈല്‍ ആക്രമണങ്ങളും ഒരു ജനതയെ ദുരിതത്തിന്റെ പാരമ്യത്തിലെത്തിച്ചിട്ടുണ്ട്. ഇനിയും സൈനിക കടന്നുകയറ്റം ശക്തമാക്കുന്നത് ജനതയുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കുമെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഹമാസ് ബന്ദികളാക്കിയ ഇസ്റാഈല്‍ പൗരന്മാരായ ബ്രാസ്ലാവ്‌സ്‌കിയും എവ്യാതര്‍ ഡേവിഡും വളരെ ദുരിതത്തിലാണെന്ന് കാണിക്കുന്ന വിഡിയോ  പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗസ്സ പിടിച്ചെടുക്കാനുള്ള നെതന്യാഹുവിന്റെ ഉത്തരവ്. ഹമാസിന് വെടി നിര്‍ത്തലല്ല വേണ്ടതെന്നാണ് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാകുന്നതെന്നാണ് നെതന്യാഹു പ്രതികരിച്ചത്.

 

Trump says it's up to Israel to decide on Gaza takeover, adds his focus is on providing aid to people in Gaza. Refuses to criticize Netanyahu’s move

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  5 hours ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  5 hours ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  6 hours ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  6 hours ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  6 hours ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  6 hours ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  7 hours ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  7 hours ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  8 hours ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  8 hours ago