HOME
DETAILS

ലാല്‍ബാഗ് ഫ്ലവർഷോയ്ക്ക് നാളെ ബംഗളൂരുവില്‍ തുടക്കം; മുഖ്യമന്ത്രി സിദ്ധരാമയ ഉദ്ഘാടനം  ചെയ്യും

  
Web Desk
August 06, 2025 | 6:49 AM

Bengaluru Lalbagh 218th Flower Show to Begin Tomorrow

 

ബെംഗളൂരുവില്‍ ലാല്‍ബാഗിന്റെ 218ാമത് പുഷ്പമേളയ്ക്കു നാളെ തുടക്കമാവും. ഓഗസ്റ്റ് 7 മുതല്‍ 18 വരെയാണ് ഫഌവര്‍ ഷോ. മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗ്ലാസ് ഹൗസില്‍ ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ പ്രമേയം കിത്തൂര്‍ രാജ്യത്തെ ഉയര്‍ത്തിക്കാട്ടുന്ന, പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളായ കിറ്റൂര്‍ റാണി ചെന്നമ്മയെയും അവരുടെ ധീരനായ ജനറല്‍ ക്രാന്തിവീര സാങ്കൊള്ളി രായണ്ണയെയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതുമായിരിക്കും .

ഈ വര്‍ഷത്തെ ആകര്‍ഷണമെന്നത്, ഗ്ലാസ് ഹൗസിനുള്ളില്‍ കിത്തൂര്‍ കോട്ടയുടെ 2800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുഷ്പമാതൃക, ഛായാചിത്രങ്ങള്‍, പുഷ്പ പിരമിഡുകള്‍, പ്രതിമകള്‍, 50 ലക്ഷത്തിലധികം പൂക്കള്‍ ഉപയോഗിച്ചുള്ള വിദേശ പുഷ്പ പ്രദര്‍ശനങ്ങളുമാണ് ഈ വര്‍ഷത്തെ ആകര്‍ഷണം. 10 പുഷ്പ പിരമിഡുകളും വിഷ്വല്‍ പാനലുകളും ദേശീയ ചിഹ്നം ഉള്‍കൊള്ളുന്ന ഒരു ലംബഉദ്യാനവും കാണാം.

 

lal2.jpg

ഗ്ലാസ് ഹൗസിനു പുറത്ത് എല്‍ഇഡി സ്‌ക്രീനുകളും ഹൃദയാകൃതിയിലുള്ള കമാനങ്ങളും ഫ്രെയിം ചെയ്ത പോര്‍ട്രെയ്റ്റുകളും ലംബ ഉദ്യാനങ്ങളും പുഷ്പ ഫ്‌ളോ ബെഡുകളും മനോഹരമായ ആകര്‍ഷണമാണ്. ക്ലാസിക് റോസാപ്പുക്കളും ക്രിസന്തമങ്ങള്‍ മുതല്‍ ഊട്ടിയിലെ വിദേശ ഡാലിയകള്‍, ഓര്‍ക്കിഡുകള്‍, ബ്രോമെലിയാഡുകള്‍, കന്ന ലില്ലി എന്നിങ്ങനെയുള്ള 100 ഇനം പുഷ്പങ്ങളും നിങ്ങള്‍ക്കു കാണാം. 

വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരങ്ങളും പുഷ്പകലാ പ്രദര്‍ശനങ്ങളും സസ്യമേളകളും ഇതില്‍ ഉള്‍പ്പെടുന്നു. സന്ദര്‍ശകര്‍ക്കായി മിസ്റ്റ് കൂളിങ് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. 136 സിസിടിവി കാമറകള്‍, ഡോര്‍ ഫ്രെയിം ഡിറ്റക്ടറുകള്‍, 12 പുതിയ വാട്ടര്‍ ബൂത്തുകള്‍, പ്രഥമശുശ്രൂഷ മൃഗ സുരക്ഷാ വ്യവസ്ഥകള്‍ എന്നിവയും സുരക്ഷാ ശുചിത്വ നടപടികളും ഉള്‍പ്പെടുന്നു. പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കുകയും ഫോട്ടാഗ്രഫി അനുവദിക്കുകയും ചെയ്യും. പ്രത്യേക പാര്‍ക്കിങ് ക്ലോക്ക്‌റൂമുകള്‍ ഷട്ടില്‍ സര്‍വീസുകള്‍ എന്നിവയും ക്രമീകരിക്കുന്നതാണ്. 

 

lalne.jpg

പ്രവേശനഫീസ്

മുതിര്‍ന്നവര്‍ക്ക് -100 രൂപയും ആഴ്ചദിവസങ്ങളില്‍ ഇത് 80 രൂപയുമായിരിക്കും.12 വയസിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് 30 രൂപയും യൂണിഫോം ധരിച്ചുവരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തിദിവസമാണെങ്കില്‍ സൗജന്യവുമായിരിക്കും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്തേക്ക് പെപ്പര്‍ സ്‌പ്രേ അടിച്ചു സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  a month ago
No Image

ഭിന്നശേഷി പ്രതിസന്ധി നീങ്ങുന്നു; എയ്ഡഡ് സ്കൂളുകളിൽ നിയമന ശുപാർശ 14മുതൽ

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പ് വിജ്ഞാപനം അരികെ; ഓവർസിയർമാരും എസ്.ഐ.ആർ ഡ്യൂട്ടിയിലേക്ക്; തദ്ദേശ പദ്ധതികൾക്ക് തിരിച്ചടി

Kerala
  •  a month ago
No Image

അതിദാരിദ്ര്യ നിർമാർജനം; വീട് ലഭിക്കാനുള്ളത് 672 കുടുംബങ്ങൾക്ക്; പട്ടികയിൽ വീട് ലഭിക്കാത്തവരിൽ കൂടുതലും മലപ്പുറത്ത്

Cricket
  •  a month ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് നടക്കും

Kerala
  •  a month ago
No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  a month ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  a month ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  a month ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  a month ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  a month ago