
ദമാസ് ജ്വല്ലറിയുടെ 67% ഓഹരികളും ഏറ്റെടുത്ത് തനിഷ്‌ക്

ദുബൈ: ടാറ്റ ഗ്രൂപ്പിന്റെ ഭാഗവും തനിഷ്‌കിന്റെ മാതൃസ്ഥാപനവുമായ ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഗള്‍ഫ് മേഖലയില്‍ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ദമാസ് ജ്വല്ലറിയുടെ ഭൂരിപക്ഷം ഓഹരികളും ഏറ്റെടുത്തു. ദുബൈ കേന്ദ്രമായുള്ള ദമാസിന്റെ 67 ശതമാനം ഓഹരികള്‍ ഏറ്റെടുത്താണ് ടൈറ്റന്‍ ഗള്‍ഫിലെ ആഭരണ വിപണിയില്‍ വന്‍ കുതിപ്പിനൊരുങ്ങുന്നത്.
മേഖലയില്‍ ആഴത്തില്‍ വേരുറപ്പിക്കാനുള്ള ടൈറ്റന്റെ ശക്തമായ നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ജ്വല്ലറി റീടെയില്‍ മേഖലയിലെ രണ്ട് പ്രമുഖ ബ്രാന്‍ഡുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് പുതിയ പങ്കാളിത്തമെന്ന് ടൈറ്റന്‍ കമ്പനി പ്രതിനിധികള്‍ ദുബൈയില്‍ പറഞ്ഞു. കമ്പനിയുടെ ആഗോള വിപണിയിലേക്കുള്ള വിപുലീകരണ ഘട്ടത്തിലെ സുപ്രധാന നിമിഷമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ടൈറ്റന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനി ടൈറ്റന്‍ ഹോള്‍ഡിങ്‌സ് ഇന്റര്‍നാഷനല്‍ മുഖേനയാണ് ദമാസ് ജ്വല്ലറിയുടെ ഏറ്റെടുക്കല്‍ സാധ്യമാക്കിയത്. ഇതുവഴി യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെ 146 ദമാസ് സ്റ്റോറുകളുടെ ഭാഗമാകാന്‍ തനിഷ്‌കിന് സാധിച്ചു. മാത്രമല്ല, ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ജ്വല്ലറി ബ്രാന്‍ഡുകളില്‍ ഒന്ന് എന്ന പദവിയില്‍ നിലയുറപ്പിക്കാനുമായി.
ബിസിനസ് ഇടപാട് എന്നതിലുപരി, വിശ്വാസ്യതയും രൂപകല്‍പനാ മികവും ആഭരണങ്ങള്‍ സംബന്ധിച്ച ആഴത്തിലുള്ള ധാരണയും അടിസ്ഥാനമാക്കി വളര്‍ന്നു വന്ന രണ്ട് പ്രമുഖ ബ്രാന്‍ഡുകളുടെ കൂടിച്ചേരലാണിതെന്ന് ടൈറ്റന്‍ കമ്പനി മാനേജിങ് ഡയരക്ടര്‍ സി.കെ വെങ്കിട്ടരാമന്‍ പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ തനിഷ്‌കിന്റെ ചുവടുകള്‍ക്ക് ശക്തി പകരുന്നതും ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ കുതിക്കുന്ന ജ്വല്ലറി റീടെയില്‍ വിപണിയില്‍ പുതിയ സാധ്യതകള്‍ക്ക് വഴി തെളിയിക്കുന്നതുമാണിത്. ഉപയോക്താക്കളെ ലക്ഷ്യമിട്ടു കൊണ്ടുള്ള മാറ്റമാണ് ഈയൊരു ബിസിനസ് ഡീലിനെ സവിശേഷമാക്കുന്നത്'അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ പങ്കാളിത്തത്തോടെ, രണ്ട് തരത്തിലുള്ള ഉപയോക്താക്കളെയാണ് ടൈറ്റന്‍ ലക്ഷ്യമിടുന്നത് തനിഷ്‌കിലൂടെ ഇന്ത്യക്കാരും മറ്റു തെക്കനേഷ്യന്‍ ജനവിഭാഗങ്ങളും ദമാസിലൂടെ അറബ് രാജ്യക്കാരും. ദമാസ് എക്കാലത്തും മനോഹാരിതയ്ക്കും പാരമ്പര്യത്തിനും രൂപകല്‍പനാ ചാതുര്യത്തിനും പ്രാധാന്യം കൊടുത്തിട്ടുണ്ടെന്ന് മന്നൈ കോര്‍പറേഷന്‍ ഗ്രൂപ് സി.ഇ.ഒ അലേഖ് ഗ്രേവാല്‍ പറഞ്ഞു. ടൈറ്റന്റെ പിന്തുണയോടെ, ആഗോള റീടെയില്‍ വിദഗ്ധരിലേക്കും 'ഫ്യൂച്ചര്‍ റെഡി' കാഴ്ചപ്പാടിലേക്കും തങ്ങള്‍ക്ക് എത്താനായെന്നും പറഞ്ഞ അലേഖ്, കൂടുതല്‍ നിക്ഷേപമിറക്കാനും പോര്‍ട്‌ഫോളിയോ നവീകരിക്കാനും ഉപയോക്താക്കളെ കൂടുതല്‍ മികവോടെ സേവിക്കാനും പുതിയ പങ്കാളിത്തം പ്രാപ്തമാക്കുമെന്നും പ്രത്യാശിച്ചു.
Titan Company Limited, under the Tata Group's umbrella and the cornerstone behind the Tanishq brand, has recently made a strategic acquisition by purchasing a 67% stake in Damas Jewellery, a company with roots in Dubai and a storied century-long history in luxury jewellery retail
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമേരിക്കയുടെ അധിക തീരുവക്ക് മുൻപിൽ ഇന്ത്യ മുട്ടുമടക്കില്ല: കർഷകരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന, വലിയ വില നൽകാൻ തയാറെന്ന് പ്രധാനമന്ത്രി
National
• a day ago
'വിട, റെഡ് ലെറ്റര്‍ ബോക്‌സ്'; രജിസ്റ്റേർഡ് പോസ്റ്റ് നിർത്തലാക്കി ഇന്ത്യ പോസ്റ്റ് – സെപ്റ്റംബർ മുതൽ പുതിയ മാറ്റങ്ങൾ-India Post Ends Registered Post Service
National
• a day ago
ഗൂഗിള്‍ മാപ്പ് കാണിച്ചത് 'തെറ്റായ' വഴി ;കണ്ടെയ്‌നര്‍ ലോറി ഇടവഴിയില്‍ കുടുങ്ങി, തിരിക്കാനുള്ള ശ്രമത്തിനിടെ മതിലും തകര്‍ന്നു
Kerala
• a day ago
തിരൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
Kerala
• a day ago
കുവൈത്തിലെ പ്രവാസിയാണോ? മൊബൈല്‍ ഐഡി ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ ഇറക്കി പിഎസിഐ
Kuwait
• a day ago
ഓട്ടിസം ബാധിച്ച ആറുവയസുള്ള കുട്ടിയെ അധ്യാപികയായ രണ്ടാനമ്മ പട്ടിണിക്കിടുകയും പൊള്ളിക്കുകയും ചെയ്ത കേസില്‍ വകുപ്പുതല നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്
Kerala
• a day ago
ഉത്തരകാശി മിന്നൽ പ്രളയം: ധരാലിയിൽ ഒരു കുടുംബത്തിലെ 26 പേരെ കാണാതായി, സർക്കാർ ഒരു വിവരവും നൽകുന്നില്ലെന്ന് കുടുംബം
National
• a day ago
തമിഴ്‌നാട്ടില്‍ എംഎല്‍എയുടെ തോട്ടത്തില്‍ വച്ച് എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ചു കൊന്നു
Kerala
• a day ago
Qatar Traffic Alert: കോര്‍ണിഷ്, മിസൈമീര്‍ ഉള്‍പ്പെടെയുള്ള നിരവധി റോഡുകളിലൂടെ യാത്ര തടസ്സപ്പെടും
qatar
• a day ago
ഇന്ത്യയിൽ 98 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു: വ്യാജ വാർത്തകളും ദുരുപയോഗവും കാരണം
National
• a day ago
സ്നേഹത്തിന്റെ വെളിച്ചമായിരുന്നു ശിഹാബ് തങ്ങള്‍: ഫാ. ഗീവര്‍ഗീസ് മാത്യു
uae
• a day ago
അഴിമുഖത്ത് ശക്തമായ തിരയില്‍ പെട്ട് മത്സ്യബന്ധത്തിനത്തിനു പോയി തിരിച്ചുവരുന്ന വള്ളം മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു
Kerala
• a day ago
ധർമ്മസ്ഥലയിൽ സംഘർഷം: സൗജന്യയുടെ അമ്മാവന്റെ വാഹനം ആക്രമിക്കപ്പെട്ടു, പ്രദേശത്ത് കർശന സുരക്ഷ
National
• a day ago
യു.എ.ഇ പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
uae
• a day ago
തോരാതെ മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• a day ago
കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍
Kerala
• a day ago
കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു
Kerala
• 2 days ago
ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു
National
• 2 days ago
തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ അഞ്ച് പേർക്ക് കാഴ്ച നഷ്ടം; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരായ അച്ഛനും മകനുമെതിരെ കേസ്
National
• a day ago
മണ്ണാര്‍മലയില്‍ വീണ്ടും പുലി: വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലേക്ക് പുലി അടുക്കുന്നില്ല; കാമറയില്‍ പതിഞ്ഞു ദൃശ്യങ്ങള്‍
Kerala
• a day ago
റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു | Pravasi Death
Saudi-arabia
• a day ago