ടൂറിസം പ്രോത്സാഹിപ്പിക്കാനായി 'വിസിറ്റ് കുവൈത്ത്' പ്ലാറ്റ്‌ഫോം; പുതിയ പദ്ധതിയുമായി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ ടൂറിസം മേഖലയുടെ വർധിച്ചുവരുന്ന പ്രാധാന്യം ചൂണ്ടിക്കാട്ടി വാർത്താവിനിമയ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൾറഹ്മാൻ അൽ-മുതൈരി. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സാംസ്കാരിക സ്വത്വം ഉയർത്തിക്കാട്ടുന്നതിനും ടൂറിസം മേഖല നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ടൂറിസത്തിൽ വർധിച്ചുവരുന്ന താൽപ്പര്യത്തിന് സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിൽ നിന്നുമെല്ലാമുള്ള നിരവധി സംരംഭങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് അൽ-മുതൈരി എടുത്തുപറഞ്ഞു. സാംസ്കാരിക പൈതൃകവും പരിസ്ഥിതി വൈവിധ്യവും ഉൾക്കൊള്ളുന്ന കുവൈത്തിന്റെ സമ്പന്നമായ ടൂറിസം സാധ്യതകൾ പ്രദർശിപ്പിക്കുക എന്നതാണ് ഈ കൂട്ടായ ശ്രമത്തിന്റെ ലക്ഷ്യം.
ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ ശ്രമങ്ങളും ഏകോപിപ്പിക്കുകയും ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുകയും ചെയ്യുന്നതിനായി "വിസിറ്റ് കുവൈത്ത്" എന്ന ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വാർത്താ വിതരണ മന്ത്രാലയമെന്ന് അൽ-മുതൈരി പ്രഖ്യാപിച്ചു. ഈ പ്ലാറ്റ്‌ഫോം, സന്ദർശകർക്ക് കൂടുതൽ മികച്ച യാത്രാനുഭവം നൽകുന്നതോടൊപ്പം ടൂറിസം മേഖലയുടെ ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സംഭാവന വർധിപ്പിക്കുകയും ചെയ്യും.
ആധുനികവും ഏകോപിതവുമായ ടൂറിസം സംവിധാനത്തിന്റെ വികസനത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് വിസിറ്റ് കുവൈത്ത് പ്ലാറ്റ്ഫോം. സർക്കാർ-സ്വകാര്യ മേഖലകളുടെ ഫലപ്രദമായ സഹകരണത്തെ ആശ്രയിക്കുന്ന ഈ സംരംഭം, സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും സുസ്ഥിര വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള കുവൈത്ത് വിഷൻ 2035-ന്റെ ഭാഗമാണ്.
Kuwait's tourism sector is playing a vital role in boosting the country's economy and showcasing its cultural identity. According to Minister of Communication and Youth Affairs Minister Abdulrahman Al-Mutairi, tourism is crucial for strengthening Kuwait's economy. The sector has seen significant growth, with international tourism revenues reaching $1.7 billion in 2023, a 41.9% increase from 2019 ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."