HOME
DETAILS

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോടടുക്കുന്നു; കടലോര മേഖലകളില്‍ അതീവജാഗ്രത, 54 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

  
Web Desk
November 29, 2025 | 11:13 AM

cyclone-dit-va-tamil-nadu-alert-flights-cancelled-schools-closed

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ കടലോര മേഖലകളില്‍ ജാഗ്രത പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള 54 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറില്‍ അതിശക്തമായ മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് ഐ.എം.ഡിയുടെ പ്രവചനവും കണക്കിലെടുത്താണ് വിമാനങ്ങള്‍ റദ്ദാക്കിയത്. 

മധുര, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, സേലം, ബെംഗളൂരു, ഹൈദരാബാദ്, ജാഫ്‌ന തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് തടസ്സപ്പെടുക. 

ചെന്നൈ, കന്യാകുമാരി, മധുര എന്നിവിടങ്ങളില്‍ നിന്ന് രാമേശ്വരത്തേക്ക് പോകുന്ന ട്രെയിനുകള്‍ മണ്ഡപത്തില്‍ സര്‍വീസ് അവസാനിപ്പിച്ചിരിക്കുകയാണ്. പെരമ്പല്ലൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മയിലാടുതുറൈ, കടലൂര്‍, കല്ലക്കുറിച്ചി, പുതുക്കോട്ടൈ, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായും സര്‍വകലാശാലയിലെ എല്ലാ ക്ലാസുകള്‍ക്കും അവധി പ്രഖ്യാപിച്ചതായും പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അറിയിച്ചു.

ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രളയത്തിലും പേമാരിയിലും ശ്രീലങ്കയില്‍ 123 പേരാണ് മരണപ്പെട്ടത്. 130പേരെ കാണാതായി. 

ശക്തമായ മഴയും പ്രളയവുമാണ് ശ്രീലങ്കയില്‍ കഴിഞ്ഞ കുറച്ച് മണിക്കൂറായി തുടരുന്നത്. പലയിടത്തും 30 സെ.മി വരെ മഴ രേഖപ്പെടുത്തി. കിഴക്കന്‍ ശ്രീലങ്കയിലും മധ്യ മേഖലയിലുമാണ് കനത്ത മഴ ലഭിച്ചത്. 44,000 പേരെ മാറ്റി പാര്‍പ്പിച്ചു. സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരുന്നു. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്റര്‍ അറിയിച്ചു. 

തലസ്ഥാനമായ കൊളംബോയിലടക്കം പ്രളയം രൂക്ഷമാണ്. കൊളംബൊ സ്റ്റോക്ക് എക്‌സേഞ്ചിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. 
വ്യോമ, റോഡ്, റെയില്‍ ഗതാഗതവും മുടങ്ങി. കൊളംബൊ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. പാലത്തില്‍ കുടുങ്ങിയ 13 പേരെ സൈന്യം എയര്‍ലിഫ്റ്റ് ചെയ്തു. വീടുകള്‍ക്കു മുകളില്‍ കുടുങ്ങിയവരെയും എയര്‍ലിഫ്റ്റ് ചെയ്തു.

അതേസമയം ശ്രീലങ്കയ്ക്ക് ദുരിതാശ്വാസ സഹായവുമായി ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് കൊളംബൊയിലെത്തി.

 

 

Cyclone Dit Va nears the Tamil Nadu coast; red alerts issued, 54 flights cancelled, and several districts in TN and Puducherry shut schools amid heavy rain forecasts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് കുഞ്ഞ് മരിച്ചെന്ന പരാതി: പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലെ മെഡിക്കൽ കോളേജിൽ

Kerala
  •  12 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണപ്പാളികളുടെ സാംപിൾ പരിശോധന ജംഷെഡ്‌പൂരിലെ ലാബിൽ പരിശോധിക്കാൻ എസ്ഐടി; കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരി​ഗണിക്കും

Kerala
  •  12 days ago
No Image

വയനാട് മെഡിക്കൽ കോളജ് സ്ഥിരം ക്യാമ്പസ് യാഥാർഥ്യത്തിലേക്ക്; അമ്പുകുത്തിയിൽ 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി; ഇനി വേണ്ടത് കേന്ദ്ര അനുമതി

Kerala
  •  12 days ago
No Image

യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ 

Kerala
  •  12 days ago
No Image

ട്രംപിന് തിരിച്ചടി; ഈസ്‌റാഈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഫല്‌സ്തീന്‍ ബിരുദ വിദ്യാര്‍ഥി മൊഹ്‌സിന്‍ മഹ്ദവിയെ നാടുകടത്താനുള്ള നീക്കം തടഞ്ഞ് കോടതി 

International
  •  12 days ago
No Image

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ചികിത്സ; സര്‍ക്കാര്‍ വരുമാനം നാല് ദശലക്ഷം ദിനാര്‍ പിന്നിട്ടു

bahrain
  •  12 days ago
No Image

സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം; ഫാര്‍മസി ഉടമസ്ഥത മാറ്റത്തിന് പാര്‍ലമെന്റില്‍ ചര്‍ച്ച

bahrain
  •  12 days ago
No Image

കുളിർമയോടെ പുണ്യമാസം; യുഎഇയിൽ ഇത്തവണ തണുപ്പുള്ള റമദാൻ

uae
  •  12 days ago
No Image

സർക്കാർ ഇടപെടൽ; അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ തുക അനുവദിക്കാൻ ഉത്തരവ്

Kerala
  •  12 days ago
No Image

'ബീഫ്' എന്ന പേരുള്ള ചിത്രത്തിന് വിലക്ക്, വിദ്വേഷം പടർത്തുന്നവർക്ക് പ്രദർശനാനുമതി; കേരള സ്റ്റോറി 2ന് എതിരെ മുഖ്യമന്ത്രി

Kerala
  •  12 days ago