HOME
DETAILS

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും; തിരുവനന്തപുരത്തെത്തി വക്കാലത്ത് ഒപ്പിട്ടെന്ന് അഭിഭാഷകന്‍

  
Web Desk
November 29, 2025 | 9:13 AM

rahul-mankoottil-anticipatory-bail-hearing-serious-allegations-fir

തിരുവനന്തപുരം: ലൈംഗിക പീഡനപരാതിയില്‍ അന്വേഷണം നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഡിസംബര്‍ മൂന്നിന് പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. 

പൊലിസിന്റെ അതിവേഗ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ആരോപിക്കുന്ന ഹരജിയില്‍ പീഡനം നടത്തിയെന്നത് രാഹുല്‍ നിഷേധിക്കുന്നുണ്ട്.പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്ന് ഹരജിയില്‍ പറയുന്നു. ബലാത്സംഗം ചെയ്യുകയോ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല. യുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ പറയുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരത്ത് എത്തിയെന്ന് അഭിഭാഷകന്‍. തന്റെ ഓഫിസില്‍ നേരിട്ടെത്തി വക്കാലത്ത് ഒപ്പിട്ടെന്ന് അഭിഭാഷകന്‍ ഹരജിയില്‍ പറയുന്നു. യുവതി പരാതി നല്‍കിയതിന് ശേഷം രാഹുലിനെ പൊതുയിടത്ത് കണ്ടിട്ടില്ല. ഫോണ്‍ ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വരെ പാലക്കാട് തുടരാന്‍ രാഹുലിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 

കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ അതിജീവിതയുടെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കുട്ടിയുണ്ടായാല്‍ രാഷ്ട്രീയഭാവി നശിക്കുമെന്ന് രാഹുല്‍ പറഞ്ഞു. എതിര്‍ത്തപ്പോള്‍ ചീത്ത വിളിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഗുളിക നല്‍കിയാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും വിഡിയോ കോളിലൂടെ ഗുളിക കഴിച്ചെന്ന് രാഹുല്‍ ഉറപ്പിച്ചെന്നും പരാതിയിലുണ്ട്.ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും യുവതി പൊലിസിന് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്.പിക്കാണ് അന്വേഷണ ചുമതല. 

ഗര്‍ഭിണിയെന്ന് അറിഞ്ഞിട്ടും ബലാല്‍സംഗം ചെയ്തു, ക്രൂരമായി മര്‍ദിച്ചു:എഫ്.ഐ.ആറില്‍ ഗുരുതര വെളിപ്പെടുത്തലുകള്‍

നതിരുവന്തപുരം: യുവതിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പൊലിസ് കേസെടുത്തത് നിര്‍ബന്ധിത ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് നിര്‍ബന്ധിത ഭ്രൂണഹത്യ. ബലാത്സംഗം, കഠിനമായ ദേഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് എഫ്.ഐ.ആറിലുള്ളത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാല്‍സംഗം ചെയ്തു, എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ അടക്കം മൂന്നിടത്ത് വച്ച് ബലാല്‍സംഗം ചെയ്തു. സ്വകാര്യ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി അത് കാണിച്ച് ഭീഷണിപ്പെടുത്തി. 2025 മാര്‍ച്ചു മുതല്‍ പീഡിപ്പിച്ചുവെന്നും ഗര്‍ഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്ളാറ്റില്‍ വച്ചും ഭീഷണിപ്പെടുത്തിയെന്നും മൊഴിയുണ്ട്. മാര്‍ച്ച് നാലിനാണ് ആദ്യം പീഡിപ്പിച്ചത്.

മാര്‍ച്ച് 17ന് നഗ്ന വീഡിയോ പകര്‍ത്തി പുറത്തു പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഏപ്രില്‍ 22 തൃക്കണ്ണാപുരത്തുള്ള ഫ്ളാറ്റിലെത്തി വീഡിയോ കാട്ടി വീണ്ടും പീഡിപ്പിച്ചു. മെയ് 30നാണ് പത്തനംതിട്ടയിലെ സുഹൃത്ത് ജോബി വഴി ഗര്‍ഭച്ഛിദ്ര മരുന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. പിന്നീട് കൈമനത്ത് കാറില്‍ വെച്ച് നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിച്ച് വീഡിയോ കോള്‍ വഴി മരുന്ന് കഴിച്ചെന്ന് ഉറപ്പിച്ചുവെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, അതിക്രമിച്ച് കടക്കല്‍, ഐ.ടി നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് രാഹുലിനെതിരേ ചുമത്തിയിരിക്കുന്നത്. രണ്ട് പ്രതികള്‍ ഉള്ളതിനാല്‍ പ്രതികള്‍ പരസ്പരം സഹായിച്ച് കുറ്റകൃത്യം നടത്തിയതിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സുഹൃത്തിന്റെ സഹായത്തോടെ കാറില്‍ കയറ്റിക്കൊണ്ടുപോയി ഗര്‍ഭഛിദ്ര ഗുളികകള്‍ നല്‍കിയെന്നും നിര്‍ബന്ധിച്ച് കഴിപ്പിച്ചെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

 

Kerala MLA Rahul Mankoottil’s anticipatory bail plea will be heard on December 3 as the FIR details serious allegations including assault, coercion and forced abortion.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  a day ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  a day ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a day ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  a day ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  a day ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  a day ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  a day ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  a day ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  a day ago