അങ്ങാടിപ്പുറം പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പഞ്ചായത്തിലെ ആശ്രയ പദ്ധതി അഴിമതിയിലും കൈവല്യ ഗ്രാമം പദ്ധതിയിലെ അപാകതകതയിലും തെരുവ് വിളക്ക്, തെരുവ് നായ പ്രശ്നം എന്നിവയിലും പ്രതിഷേധിച്ച് അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് യൂത്ത്ലീഗ് മാര്‍ച്ച് നടത്തി.
മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. ഷമീര്‍ബാബു മൂന്നാക്കല്‍ അധ്യക്ഷനായി. കുന്നത്ത് മുഹമ്മദ്, പി.പി സെയ്തലവി, കളത്തില്‍ ഹംസ, ആറങ്ങോടന് ഹംസ, അബ്ദുസ്സലാം, അമീര്‍ പാതാരി, കെ.കെ സയ്യിദ് അബൂതാഹിര്‍ തങ്ങള്‍, ആറങ്ങോടന് അബ്ദുസലാം, പൂഴിക്കുന്നത്ത് സുബ്രന്, കെ.എസ്.അനീഷ്, സാഹില്‍ ്, ശിഹാബ് ചോലയില്‍, നൗഷാദ് അരിപ്ര, ഫാറൂഖ് മൂന്നാക്കല്‍ സംസാരിച്ചു. നൗഫല്‍ തവളേങ്ങല്‍, ശംസീര്‍ മേലേതില്‍, സി.ടി അക്ബര്‍, കുഞ്ഞിമുഹമ്മദ്, അന്‍സാര്‍, ഇ.കെ കുഞ്ഞിമുഹമ്മദ്, നൗഷാദ്, ഫാറൂഖ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."