HOME
DETAILS
MAL
പദ്ധതി പ്രഖ്യാപനവും ജീവിത ശൈലീ രോഗ നിര്‍ണയ ക്യാമ്പും നടത്തി
backup
September 06 2016 | 19:09 PM
കൊണ്ടോട്ടി: തറയിട്ടാല്‍ സഹായ സാന്ത്വന സംഘത്തിന്റെ 2016-2020 വര്‍ഷത്തേക്കുളള പദ്ധതി പ്രഖ്യാപനവും ജീവിത ശൈലീരോഗ നിര്‍ണയ ക്യാമ്പും പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിര്‍ധനരായ രോഗികള്‍ക്കുള്ള സഹായം, സൗജന്യ ചികില്‍സ, വീട് നിര്‍മാണത്തിനുളള ധനസഹായം, ജൈവ പച്ചക്കറി, ആരോഗ്യബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടത്തും.
ഉന്നത വിജയികള്‍ക്കുളള അവാര്‍ഡ് ദാനം പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.മിഥുന നിര്‍വഹിച്ചു.പി.ടി മുഹമ്മദ് കുഞ്ഞാപ്പു അധ്യക്ഷനായി. പുതിയകത്ത് മുസ്തഫ, യു.രാമന്‍കുട്ടി, എം.യൂസുഫ്, പി.ടി ഹസ്സന് മാനു, ബാവ മാസ്റ്റര്‍, പി.ടി സൈതലവി, സാദിഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."