അധ്യാപക ദിനാചരണം സംഘടിപ്പിച്ചു
മൊറയൂര്‍: ജി.എം.എല്‍.പി സ്‌കൂളില്‍ അധ്യാപക ദിനാചരണം നടത്തി. പൂര്‍വ പ്രധാനാധ്യാപകനായ എ. മുഹമ്മദ് മാസ്റ്ററെ ആദരിച്ചു. അബ്ദുല്‍ റസാക്ക്, പ്രധാനാധ്യാപിക റുക്കിയ, എം.ടി അബ്ദുല്‍ റഷീദ്, സുബൈദ ടീച്ചര്‍, രത്‌നാവതി ടീച്ചര്‍, ഉമ്മര്‍ മാസ്റ്റര്‍ സംസാരിച്ചു.
ചെമ്മങ്കടവ്: ജി.എംയുപി സ്‌കൂളില്‍ അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി ക്ലാസെടുത്തു. വാര്‍ഡ് മെമ്പര്‍ ആരിഫാ റഹ്മാന്‍ കുട്ടികള്‍ക്ക് ക്ലാസ് നല്‍കി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ മുഹ്‌സിന്‍, പൂര്‍വ്വ കാല അധ്യാപകരായ സി.എച്ച് ആലി മാസ്റ്റര്‍, ടി.അബ്ദുറബ്ബ് മാസ്റ്റര്‍, എം.അബ്ദുല്‍ അസീസ് മാസ്റ്റര്‍ എന്നിവരെ പൊന്നാട അണിയിച്ചു. ആദരിക്കല്‍ ചടങ്ങ് എം.കെ മുഹ്‌സിന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എം സുബൈര്‍ അധ്യക്ഷനായി. ആരിഫ റഹ്മാന്‍, മുജീബ് ഹസ്സന്‍ സംസാരിച്ചു.
വെട്ടത്തൂര്‍: കാപ്പ് ജി.എം.യു.പി ആന്‍ഡ് ഹൈസ്‌കൂളില്‍ അധ്യാപകദിനാചരണം നടത്തി. റിട്ട.പ്രധാനാധ്യാപകന്‍ ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് ഏലംകുളയന്‍ അധ്യക്ഷനായി.
പുതിയ സ്റ്റാഫ് റൂമിന്റെ ഉദ്ഘാടനം മേലാറ്റൂര്‍ എ.ഇ.ഒ കെ.ടി സുലൈഖ നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങളായ കരുവാത്ത് റുഖിയ ടീച്ചര്‍, ഷൈനിമോള്‍, ഇബ്‌റാഹീം മാസ്റ്റര്‍, പി.കെ മുഹമ്മദാലി, സലാം സംസാരിച്ചു.
കൊണ്ടോട്ടി: മേലങ്ങാടി ഗവ.എല്‍.പി സ്‌കൂളില്‍ അധ്യാപക ദിനാചരണവും ഓണംബലിപെരുന്നാള്‍ സംഗമവും നഗരസഭാ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഹനീഫ അധ്യക്ഷനായി. ചടങ്ങില്‍ വിരമിച്ച അധ്യാപകരെ ആദരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസ, എ.ഇ.ഒ ആശിഷ്, ഇ.എം. റഷീദ്, ചുക്കാന്‍ ബിച്ചു, പി. അബ്ദുറഹ്മാന്‍, പി. മുസ്തഫ, പി. മോതിക്കുട്ടി, പി. മുസ്തഫ, ശാദി മുസ്തഫ, അബ്ദുല്‍ ഹമീദ്, പ്രധാനാധ്യാപിക ഉഷക്കുട്ടി, ഷേര്‍ളി ടീച്ചര്‍ സംബന്ധിച്ചു.
കൊണ്ടോട്ടി: കൊട്ടപ്പുറം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ ചന്ദ്രന്‍ നായര്‍, പ്രധാനാധ്യാപിക മിനിക്കുട്ടി, അനീസുദ്ദീന്‍, പി.ടി.എ പ്രസിഡന്റ് നിസാര്‍ സംബന്ധിച്ചു.
കൊണ്ടോട്ടി: മുല്ലപ്പളളി എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന അധ്യാപക ദിനാചരണം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസ ഉദ്ഘാടനം ചെയ്തു. വിരമിച്ച അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. യു.കെ മമ്മദിശ, പി.ടി.എ പ്രസിഡന്റ് പി. മുജീബ്, പ്രധാനാധ്യാപിക ടി. സുബൈദ, പി.എം ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.
മങ്കട: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി വെള്ളില ജി.എല്‍.പി സ്‌കൂളില്‍ നിന്നും വിരമിച്ച പഴയകാല അധ്യാപകരെ ആദരിച്ചു. മങ്കട പഞ്ചായത്ത് പ്രസിഡന്റ് എം.കെ രമണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എ.ജാസ്മിന്‍ അധ്യക്ഷയായി. ഹെഡ്മിസ്ട്രസ്സ് ഗീതാകുമാരി, പി.ടി.എ പ്രസിഡന്റ് പി.ടി ഷരീഫ്, സെബാസ്റ്റ്യന്‍ മാസ്റ്റര്‍, എലിക്കോട്ടില്‍ കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍, ഇ.കെ മുഹമ്മദ് മുസ്തഫ, പി.ശിവദാസന്‍ മാസ്റ്റര്‍, സുഭദ്ര ടീച്ചര്‍, പ്രേമ ടീച്ചര്‍, എ.ജെ തോമസ് മാസ്റ്റര്‍, സുലൈഖ ടീച്ചര്‍, ഇ. ചന്ദ്രശേഖരന്‍, ദീപ, വിജി, ആരിഫ,റസിയ, സൈഫുള്ള കറുമുക്കില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."