ഓണം വന്നാലും കറുപ്പന് കഞ്ഞിക്കു രക്ഷ മാലിന്യക്കൂമ്പാരം തന്നെ
കൊല്ലങ്കോട്: ചിങ്ങം സമൃദ്ധിയുടെ നാളുകളാണ്. ഓണപൂക്കളവും ഓണക്കോടിയും വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷവും ഓരോ മലയാളിയും തിമര്‍ത്ത് ആഘോഷിക്കുമ്പോള്‍ ഒരു ചാണ്‍ വയറിന്റെ വിശപ്പടക്കാനും ബുദ്ധിമാന്ദ്യമുള്ള 45 കാരനായ മകനു വേണ്ടിയും അംഗവൈകല്യം ബാധിച്ച മകള്‍ക്കും ഭക്ഷണത്തിനായി 70ാം വയസിലും കൊല്ലങ്കോട് മാമ്പ്രപ്പാടം കറുപ്പന് വിശ്രമമില്ല. സഹായത്തിനായി ആരുമില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭാര്യ വള്ളി മരിച്ചു. പ്രായാധിക്യം മൂലം പണികള്‍ക്ക് പോകാന്‍ കഴിയുന്നില്ല. മിക്കപ്പോഴും പട്ടിണിയിലാണ് ഇവര്‍ കഴിയുന്നത്.
പാതയോരങ്ങളിലും മാലിന്യക്കൂമ്പാരങ്ങളിലും തെരച്ചില്‍ നടത്തും. മദ്യകുപ്പികള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍ വലിച്ചെറിയുന്ന പഴയതുണി എന്നിവ എടുക്കും തുണികള്‍ കുഴപ്പമില്ലന്ന് കണ്ടാല്‍ എടുക്കും ബാക്കിയുള്ളതെല്ലാം അടുത്തുള്ള ആക്രി കച്ചവടക്കാര്‌ന് കൊടുത്ത് കിട്ടുന്ന തുച്ചമായ പൈസയിലാണ് മൂന്ന് ജീവന്‍ ജീവിച്ചു പോകുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ഒരു സഹായവും ലഭിക്കുന്നില്ലന്നാണ് പറയുന്നത്.
സര്‍ക്കാര്‍ ധനസഹായം അനര്‍ഹര്‍ കൈപറ്റുമ്പോഴും അര്‍ഹതയുള്ള ഇവര്‍ സര്‍ക്കാരിന്റെ കണക്കിലില്ല.
രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വാര്‍ഡ് തലംമുതല്‍ പ്രവര്‍ത്തനം നടത്തുമ്പോഴും വോട്ടിന് വേണ്ടി മാത്രം ഇവരെ മുന്നിലെത്തുകയും പിന്നീട് തിരിഞ്ഞുനോട്ടം പോലും ഇല്ലാത്ത സ്ഥിതിയാണ്. ക്ഷേമ പെന്‍ഷന്‍ വികലലാംഗ പെന്‍ഷന്‍ ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുള്ള സഹായം മൂന്ന് പേരുംഅര്‍ഹരാണെങ്കിലും ഇതുവരെ ഇവര്‍ക്ക് ലഭിച്ചിട്ടില്ലന്നാണ് പറയുന്നത്.
സാംസ്‌ക്കാരിക കേരളത്തില്‍ നിര്‍ധനരായ ഒരുകുടുബം ജീവിക്കാന്‍ വഴിയില്ലാതെ ചീഞ്ഞുനാറുന്ന മാലിന്യ കൂമ്പാരത്തില്‍ വന്നു വീഴുന്ന സാധനങ്ങളെ ആശ്രയിച്ചാണ് ഒരു കുടുംബത്തിന്റെ ജിവന്‍ നിലനിര്‍ത്തുന്നതിനുള്ള ആഹാരത്തിനായുള്ള വഴി കണ്ടെത്തുന്നത്.
ആത്മാര്‍ത്ഥതയുള്ള ഒരു രാഷ്ട്രീയ നേതൃത്വമോ തെരഞ്ഞെടുക്കപ്പെട്ട ഒരു ജന പ്രതിനിധിയോ ഒന്നു വിചാരിച്ചാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കാന്‍കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."