HOME
DETAILS

സ്‌ഫോടനക്കേസുകളില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്; മുംബൈ ട്രെയിന്‍ കേസില്‍ രണ്ടാംദിനം; മലേഗാവില്‍ എട്ട് ദിവസമായിട്ടും അപ്പീലില്ല

  
Web Desk
August 05 2025 | 01:08 AM

Appeal on 2nd day in Mumbai train blast case No appeal in Malegaon case even after eight days

മുംബൈ: 2006ലെ മുംബൈ ട്രെയിന്‍, 2008ലെ മലേഗാവ് സ്‌ഫോടനക്കേസുകളില്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ച ഇരട്ടത്താപ്പ് ചര്‍ച്ചയാകുന്നു. ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്ലിംയുവാക്കളെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെവിട്ട് ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരേ 48 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്തിരുന്നു. എന്നാല്‍, തീവ്രഹിന്ദുത്വവാദികള്‍ ആരോപണവിധേയരായ മലേഗാവ് സ്‌ഫോടനക്കേസില്‍, പ്രതികളെ വെറുതെവിട്ട് എട്ടുദിവസമായിട്ടും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാത്ത സര്‍ക്കാരിന്റെ നിലപാടാണ് ചര്‍ച്ചയാകുന്നത്.


മുംബൈ കേസില്‍ പ്രതികള്‍ക്കെതിരേ യാതൊരു തെളിവുകളും കോടതി കണ്ടെത്തിയിരുന്നില്ല. കുറ്റാരോപിതര്‍ക്കെതിരേ പ്രോസികൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളും ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സമ്മര്‍ദ്ദത്തില്‍ പ്രതിഷേധിച്ച് പബ്ലിക് പ്രോസികൂട്ടര്‍ രോഹിണി സല്യാന്‍ രാജിവച്ച് വിവാദത്തില്‍പ്പെട്ട കേസാണ് മലേഗാവ് സ്‌ഫോടനം. പ്രതികളിലേക്ക് ബന്ധിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകളും കോള്‍ റെക്കേഡുകളും മറ്റുരേഖകളും ഉണ്ടായിരുന്നുവെങ്കിലും ഇവയെല്ലാം, സമര്‍പ്പിക്കുന്നതില്‍ എന്‍.ഐ.എയുടെ ഭാഗത്തുനിന്നുള്ള വീഴ്ച ചൂണ്ടിക്കാട്ടിയാണ് മുംബൈയിലെ പ്രത്യേക കോടതി ബി.ജെ.പി മുന്‍ എം.പി സാധ്വി പ്രഗ്യാസിങ് ഉള്‍പ്പെടെയുള്ള ഹിന്ദുത്വസംഘടനകളുമായി ബന്ധമുള്ള പ്രതികളെ വെറുതെവിട്ടത്. ഇതുപോലുള്ള കേസിന്റെ അന്വേഷണവും പ്രോസിക്യൂഷനും പ്രകടമായ വീഴ്ചകളും പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളും നിറഞ്ഞതാണെന്നും പ്രത്യേക എന്‍.ഐ.എ ജഡ്ജി എ.കെ ലഹോത്തി നിരീക്ഷിക്കുകയുണ്ടായി. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വെറുതെവിടുന്നതെന്നും കോടതി ഓര്‍മിപ്പിച്ചാണ് മലേഗാവ് കേസില്‍ വിധി പറഞ്ഞത്.


നിര്‍ണായക രേഖകളും സുപ്രധാനമൊഴികളും കാണാതായെന്ന ഗുരുതരമായ പരാമര്‍ശവും കോടതി നടത്തുകയുണ്ടായി. മലേഗാവ് കേസിലെ പ്രധാന പ്രതിയും സംഘ്പരിവാര്‍ പ്രവര്‍ത്തകനുമായിരുന്ന സന്ദീപ് ഡാങ്കെയുടെ ലാപ്‌ടോപ്പില്‍ നിന്ന് ഗൂഢാലോചന നടന്നതായി ആരോപിക്കപ്പെടുന്ന യോഗങ്ങളുടെ ഫോണ്‍ ടാപ്പുകള്‍, സാക്ഷി മൊഴികള്‍, വിഡിയോ റെക്കോര്‍ഡിങ്ങുകള്‍ എന്നിവയുള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ആദ്യം കേസന്വേഷിച്ച എ.ടി.എസ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഇതില്‍ പലതും ഒഴിവാക്കുകയും ചിലത് അപ്രത്യക്ഷമാകുകയുംചെയ്തു.


എന്നാല്‍ പ്രോസികൂഷന്‍ വീഴ്ച ചൂണ്ടിക്കാട്ടിയിട്ടും, വിചാരണക്കോടതിവിധി ചോദ്യംചെയ്യണമെന്ന് ആക്ടിവിസ്റ്റുകളും പ്രതിപക്ഷവും ഇരകളുടെ കുടുംബവും ആവശ്യപ്പെട്ടിട്ടും ഹിന്ദുത്വവാദികള്‍ പ്രതിസ്ഥാനത്തുള്ള കേസില്‍ സംസ്ഥാനസര്‍ക്കാര്‍ അപ്പീലിന് പോകാന്‍ മടിക്കുകയാണ്. മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ 48 മണിക്കൂറിനുള്ളില്‍ സുപ്രിംകോടതിയെ സമീപ്പിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി ഓര്‍മിപ്പിച്ച്, മലേഗാവ് കേസിലും അപ്പീല്‍ പോകണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Appeal on 2nd day in Mumbai train blast case; No appeal in Malegaon case even after eight days



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലിയേക്കര ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേക്ക് നിരോധനം

Kerala
  •  a day ago
No Image

ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ പൊതുഗതാഗത ബസുകളുമായി ബന്ധിപ്പിക്കും; തയ്യാറെടുപ്പുകളുമായി ആർടിഎ

uae
  •  a day ago
No Image

പ്രളയബാധിത പ്രദേശവാസികളോട് യുപി മന്ത്രിയുടെ വിവാദ പരാമർശം: 'ഗംഗാ പുത്രന്മാരുടെ പാദങ്ങൾ കഴുകാൻ ഗംഗാ മാതാവ് വരുന്നു, അവർ സ്വർഗത്തിലേക്ക് പോകും'; വൃദ്ധയുടെ മറുപടി: 'ഞങ്ങളോടോപ്പം താമസിച്ച് അനുഗ്രഹം വാങ്ങൂ'

National
  •  a day ago
No Image

ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം അവൻ ഏറ്റെടുക്കണം: നിർദേശവുമായി കൈഫ്

Cricket
  •  a day ago
No Image

ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കം തടയില്ല, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയെന്നും ട്രംപ് 

International
  •  a day ago
No Image

വിനോദസഞ്ചാരികൾക്കും ജിസിസി പൗരന്മാർക്കും വാറ്റ് റീഫണ്ട് പദ്ധതി ഔദ്യോ​ഗികമായി ആരംഭിച്ച് സഊദി അറേബ്യ; രാജ്യത്തെ 1,440-ലധികം അംഗീകൃത റീട്ടെയിൽ ഷോപ്പുകളിൽ സേവനം ലഭിക്കും

Saudi-arabia
  •  a day ago
No Image

ട്രംപിന് ചുട്ടമറുപടി: താരിഫ് ചർച്ചയ്ക്ക് വിളിക്കില്ല, മോദിയെയും ഷിയെയും വിളിക്കുമെന്ന് ബ്രസീൽ പ്രസിഡന്റ്

International
  •  a day ago
No Image

ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: സച്ചിൻ

Cricket
  •  a day ago
No Image

ഉമ്മു സുഖീം സ്ട്രീറ്റിൽ നിന്നും അൽ ബർഷ സൗത്തിലേക്കുള്ള എൻട്രി എക്സിറ്റ് പോയിന്റുകൾ അടച്ച് ആർടിഎ

uae
  •  a day ago
No Image

കൊടി സുനിയെ കുടുക്കിയത് കുടിപ്പകയോ? മദ്യപാനം ഒറ്റിയത് എതിര്‍ചേരിയെന്ന് റിപ്പോര്‍ട്ട്

Kerala
  •  a day ago