ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പ്രതീക്ഷയുടെ വിളവിറക്കി കൂര്‍ക്ക കൃഷി സജീവമാകുന്നു
കോട്ടായി: ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളില്‍ ഓണത്തിനു മുന്നെ വിളവിറക്കി കൂര്‍ക്ക കൃഷി സജീവമാകുന്നു. പൊതുവിപണിയിലെ സ്വീകാര്യതയും കൂര്‍ക്ക കൃഷി നഷ്ടമാവില്ലെന്ന പ്രതീക്ഷയുമാണ് കാര്‍ഷിക വൃത്തി ഉപജീവനമായി സ്വീകരിച്ച പരമ്പരാഗത കര്‍ഷകരെ ഈ കൃഷിക്ക് പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. സാധാരണ ഗതിയില്‍ മഴ ലഭ്യതയുള്ള ജൂണ്‍ മാസത്തില്‍തന്നെ കൂര്‍ക്ക കൃഷിക്കായി നിലം കിളച്ച് തയ്യാറാക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വെള്ളം നല്ലതോതില്‍ കിട്ടുന്ന പ്രദേശങ്ങളില്‍ കൃഷി പൂര്‍ത്തിയകും.
കരിമ്പ, തച്ചമ്പാറ, മുണ്ടൂര്‍, കേരളശ്ശേരി, കോങ്ങാട്, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ കൂര്‍ക്ക കൃഷി സജീവമാണ്. മുന്‍ കാലങ്ങളില്‍ നല്ലതോതില്‍ മലമ്പ്രദേശങ്ങളില്‍ കൂര്‍ക്ക കൃഷി ചെയ്തിരുന്നു. വന്യമൃഗ ശല്യം അധികരിച്ചതോടെ പാടശേഖരങ്ങളും പറമ്പുകളും കൃഷിക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്.
അനുകൂല കാലാവസ്ഥയില്‍ ചുരുങ്ങിയത് 25 ദിവസ കാലയളവില്‍ വിത്ത് കൂര്‍ക്ക മുളക്കാറുണ്ട്. ഇത്തവണ മഴ കാര്യമായി കിട്ടാത്ത പ്രദേശങ്ങളില്‍ വിത്ത് മുളയ്ക്കാനും വൈകിയതായി കര്‍ഷകര്‍ പറയുന്നു. കൂര്‍ക്ക പാകമാവാന്‍ 135 ദിവസം മുതല്‍ 160 ദിവസം വരെയെടുക്കും. നേരത്തേ കൃഷിയിറക്കിയ പ്രദേശങ്ങളിലെ കൂര്‍ക്കയാവും ഓണവിപണി കീഴടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."