HOME
DETAILS

നിക്ഷേപിച്ച ഒന്നരക്കോടി തിരിച്ചുകിട്ടിയില്ല;  മാധ്യമപ്രവർത്തകൻ സർക്കാർ ഓഫിസിൽ ജീവനൊടുക്കി

  
August 05 2025 | 01:08 AM

malayala manorama journalist found dead in government office nedumangad

നെടുമങ്ങാട്: മാധ്യമപ്രവർത്തകനെ സർക്കാർ ഓഫിസിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മലയാള മനോരമ നെടുമങ്ങാട് ലേഖകൻ മുക്കോലയ്ക്കൽ ശിവകാമിയിൽ ആനാട് ശശി (കെ.ശശിധരൻ നായർ-77) ആണ് മരിച്ചത്. വെള്ളയമ്പലത്തിനു സമീപം കനക നഗറിലെ വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ ശശിയെ കാണാതായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കനക നഗറിലെ റീസർവേ ഓഫിസിന്റെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നെടുമങ്ങാട് മുനിസിപ്പൽ റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ആണ്. ആനാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ക്ഷീരോൽപാദക സംഘം മുൻ പ്രസിഡന്റും ആയിരുന്നു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള മുണ്ടേല രാജീവ്ഗാന്ധി സഹകരണ സംഘത്തിൽ നിക്ഷേപിച്ച ഒന്നരക്കോടിയിലേറെ രൂപ തിരിച്ചു കിട്ടാത്തതിലെ മനോവിഷമമാണ് മരണകാരണമെന്നാണ് സൂചന.

നേരത്തേ തട്ടിപ്പിൽ ആരോപണ വിധേയനായ സംഘം മുൻ പ്രസിഡന്റ് മുണ്ടേല മോഹനൻ ജീവനൊടുക്കിയിരുന്നു. ഭാര്യ: ഡോ.പി ലത (ആനാട് ഗവ.ആയുർവേദ ആശുപത്രി റിട്ട. ചീഫ് മെഡിക്കൽ ഓഫിസർ). മകൾ. എൽ.ശിവകാമി (കവടിയാർ നിർമല ഭവൻ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനി).

 

Journalist found hanging in government office. Malayala Manorama Nedumangad correspondent, Aanad Shashi (K. Sashidharan Nair – aged 77), a resident of Mukkolaykkal Shivakamiyil, was found dead. 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാഗ്വാറിന്റെ റീബ്രാൻഡിംഗ് വിവാദം: പുതിയ സിഇഒ നിയമനവും ട്രംപിന്റെ വിമർശനവും

International
  •  16 hours ago
No Image

യുഎഇയില്‍ കാറുകള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്; പ്രവണതയ്ക്ക് പിന്നിലെ കാരണമിത്

uae
  •  16 hours ago
No Image

മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാർഥികളിൽ ആത്മഹത്യ പ്രവണത വർധിക്കുന്നു: സീലിംഗ് ഫാനുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കും|RGUHS

National
  •  16 hours ago
No Image

സമസ്ത 100-ാം വാര്‍ഷിക മഹാ സമ്മേളനം; കന്യാകുമാരിയിൽ നിന്നും മംഗലാപുരത്തേക്ക് സന്ദേശ യാത്ര നടത്തും

Kerala
  •  17 hours ago
No Image

'സമസ്ത 100-ാം വാർഷിക മഹാസമ്മേളനം'; സ്വാഗതസംഘം സെൻട്രൽ ഓഫീസ് ഉദ്ഘാടനം ചെയ്തു

organization
  •  17 hours ago
No Image

'ദീര്‍ഘകാലം അവധി,പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിച്ചില്ല' : 51 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ട് ആരോഗ്യ വകുപ്പ്

Kerala
  •  17 hours ago
No Image

യുഎഇ ചുട്ടുപൊള്ളുമ്പോള്‍ അല്‍ഐനിലെ മരുഭൂമിയില്‍ മഴയും ഇടിമിന്നലും; കാരണം ഈ ഇന്ത്യന്‍ സാന്നിധ്യമെന്ന് വിദഗ്ധര്‍ | Al Ain rain

uae
  •  17 hours ago
No Image

കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: വ്യാപക സംഘർഷം; യു.ഡി.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐക്കാർ വളഞ്ഞിട്ട് ആക്രമിച്ചു

Kerala
  •  18 hours ago
No Image

റൈഡർമാരുടെ പ്രിയ മോഡൽ: ട്രയംഫ് ത്രക്സ്റ്റൺ 400 ഇന്ത്യയിൽ പുറത്തിറങ്ങി

auto-mobile
  •  18 hours ago
No Image

വിവാദ പരാമര്‍ശം:  അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം

Kerala
  •  18 hours ago