HOME
DETAILS

യുഎഇയുടെ ജിഡിപി 4.4% ഉയരുമെന്ന് റിപ്പോര്‍ട്ട്; അടുത്ത വര്‍ഷം 5.4% വര്‍ധനവെന്നും സെന്‍ട്രല്‍ ബാങ്ക് | UAE GDP

  
Web Desk
August 05 2025 | 02:08 AM

UAE economy set to grow 44 in 2025 and 54 in 2026

ദുബൈ: എണ്ണ ഇതര മേഖലയിലെ തുടര്‍ച്ചയായ ചലനാത്മകതയും സ്ഥിരതയുള്ള സാമ്പത്തിക സംവിധാനത്തിന്റെ പ്രകടനവും കാരണം, അടുത്ത രണ്ട് വര്‍ഷത്തേക്ക് രാജ്യത്തിന് ശക്തമായ സാമ്പത്തിക കാഴ്ചപ്പാട് സെന്‍ട്രല്‍ ബാങ്ക് ഓഫ് ദി യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (സി.ബി.യു.എ.ഇ) പ്രവചിച്ചു. പുതുതായി പുറത്തിറക്കിയ 2024 സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടില്‍ യു.എ.ഇയുടെ യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) ഈ വര്‍ഷം 4.4% വര്‍ധിക്കുമെന്നും, 2024ലെ 4% വളര്‍ച്ചയ്ക്ക് ശേഷം 2026ല്‍ 5.4% ആയി ഉയരുമെന്നും സി.ബി.യു.എ.ഇ പ്രസ്താവിച്ചു.


മുകളിലേക്കുള്ള ഈ പ്രവണത സുസ്ഥിര സാമ്പത്തിക വൈവിധ്യവല്‍ക്കരണ ശ്രമങ്ങളെയും രാജ്യത്തിന്റെ സാമ്പത്തികബാങ്കിങ് സംവിധാനങ്ങളുടെ ശക്തമായ അവസ്ഥയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഇതുസംബന്ധിച്ച ദേശീയ മാധ്യമ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

യു.എ.ഇയിലെ ബാങ്കിങ് മേഖല മികച്ച മൂലധനവും ലിക്വിഡിറ്റിയും ഉള്ളതായി തുടരുകയാണ്. മെച്ചപ്പെട്ട ആസ്തി ഗുണനിലവാരം തുടര്‍ച്ചയായ വികാസത്തെ പിന്തുണയ്ക്കുന്നു. മികച്ച സാമ്പത്തിക അടിസ്ഥാന തത്വങ്ങളുടെയും ഫലപ്രദമായ റിസ്‌ക് മാനേജ്‌മെന്റിന്റെയും പിന്തുണയോടെ സാമ്പത്തിക സ്ഥിരത അപകട സാധ്യതകള്‍ വലിയ തോതില്‍ മാറ്റമില്ലാതെ തുടരാന്‍ സഹായിക്കുന്നു.

പ്രതികൂല സാഹചര്യങ്ങളില്‍പ്പോലും ആഘാതങ്ങളെ സ്വീകരിക്കാനുള്ള ശേഷി സാമ്പത്തിക സംവിധാനം നിലനിര്‍ത്തി. 2024ല്‍ നിലവിലുള്ള സ്ഥിരതയെ സെന്‍ട്രല്‍ ബാങ്കിന്റെ മാക്രോ എകണോമിക് പ്രവണതകളെയും സാമ്പത്തിക വിപണി സാഹചര്യങ്ങളെയും കുറിച്ചുള്ള വിശകലനം എടുത്തു കാണിക്കുന്നു. മൂലധനവും ലിക്വിഡിറ്റിയും നിയന്ത്രണ പരിധിക്ക് മുകളില്‍ നിലനിര്‍ത്തി ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്നത് തുടരാനാകുമെന്ന് ഇതുസംബന്ധമായ സ്‌ട്രെസ് ടെസ്റ്റുകള്‍ സ്ഥിരീകരിച്ചു.

ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അധ്യക്ഷതയിലുള്ള യു.എ.ഇ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി കൗണ്‍സിലിന്റെ പ്രവര്‍ത്തന ക്ഷമത, സാമ്പത്തിക അധികാരികള്‍ക്കിടയില്‍ ഏകോപനം ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന നാഴികക്കല്ലായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഉയര്‍ന്നു വരുന്ന മാക്രോഫിനാന്‍ഷ്യല്‍ ഭീഷണികള്‍ക്കെതിരേ കൗണ്‍സില്‍ വ്യവസ്ഥാപിതമായ റിസ്‌ക് മേല്‍നോട്ടവും മെച്ചപ്പെട്ട പ്രതികരണ സംവിധാനങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സാമ്പത്തിക സംവിധാനം സ്ഥിരതയുള്ള അടിത്തറയില്‍

വിവേകപൂര്‍ണമായ സാമ്പത്തിക മാനേജ്‌മെന്റ്, നിയന്ത്രണ പ്രതിരോധ ശേഷി, മുന്‍കൂട്ടിയുള്ള അപകട സാധ്യതാ നിരീക്ഷണം എന്നിവയാല്‍ പിന്തുണയ്ക്കപ്പെടുന്ന വളര്‍ച്ചാ സാധ്യതകളോടെ യു.എ.ഇയുടെ സാമ്പത്തിക സംവിധാനം സ്ഥിരതയുള്ള അടിത്തറയില്‍ തുടരുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രതീക്ഷിക്കുന്നു.

യു.എ.ഇയുടെ വികസന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബല്‍അമ ആവര്‍ത്തിച്ചു വ്യക്തമാക്കി. ആഗോള അപകട സാധ്യതകള്‍ വര്‍ധിച്ചു വരുന്നുണ്ടെങ്കിലും 2024ല്‍ യു.എ.ഇ ശക്തമായ സാമ്പത്തിക സാഹചര്യങ്ങള്‍ നിലനിര്‍ത്തി. സെന്‍ട്രല്‍ ബാങ്കില്‍ സുസ്ഥിര വളര്‍ച്ചയെ പിന്തുണയ്ക്കുകയും സാമ്പത്തിക സ്ഥിരത വര്‍ധിപ്പിക്കുകയും ചെയ്യുന്ന ശക്തമായ നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കുന്നത് തങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക വീക്ഷണത്തിന് അനുബന്ധമായി, ഇന്‍ഷുറന്‍സ്, ഫിനാന്‍സ് കമ്പനികള്‍, എക്‌സ്‌ചേഞ്ച് ഹൗസുകള്‍ എന്നിവയുള്‍പ്പെടെയുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍.ബി.എഫ്.ഐ) മികച്ച പ്രകടനം രേഖപ്പെടുത്തി. ആകെ പ്രീമിയങ്ങളില്‍ ഇന്‍ഷുറന്‍സ് മേഖല 21.4% വളര്‍ച്ച രേഖപ്പെടുത്തി 64.8 ബില്യണ്‍ ദിര്‍ഹമിലെത്തി.

2024ല്‍ ധനകാര്യ സേവനങ്ങളിലെ ഡിജിറ്റല്‍ മാറ്റവും ത്വരിത ഗതിയിലായി. ഫിന്‍ടെക് സ്വീകരിക്കല്‍, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, എ.ഐ സംയോജനം, ഡാറ്റാ അനലിറ്റിക്‌സ് എന്നിവ മേഖലയിലുടനീളം പുരോഗമിച്ചു. ആഭ്യന്തര കാര്‍ഡ് പദ്ധതിയായ ' ജയ്‌വാന്‍' ആരംഭിച്ചതും, 'ആനി' തല്‍ക്ഷണ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ വിപുലമായ സ്വീകാര്യതയും, ഡിജിറ്റല്‍ ദിര്‍ഹം സംരംഭത്തിലെ പുരോഗതിയും പേയ്‌മെന്റ് അടിസ്ഥാന വികസന കാര്യക്ഷമതയും ശേഷിയും കൂടുതല്‍ വര്‍ധിപ്പിച്ചു.

The Central Bank of the United Arab Emirates (CBUAE) has issued its 2024 Financial Stability Report, which includes a comprehensive assessment of financial system stability and financial developments across sectors amidst increased global challenges and risks.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം

Kerala
  •  13 hours ago
No Image

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

Kerala
  •  13 hours ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

bahrain
  •  13 hours ago
No Image

490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ

National
  •  14 hours ago
No Image

മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ

National
  •  14 hours ago
No Image

പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ

uae
  •  14 hours ago
No Image

ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ

uae
  •  15 hours ago
No Image

വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന

International
  •  15 hours ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ

uae
  •  15 hours ago
No Image

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ​ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ കത്ത്; തെളിവ് ഹാജരാക്കണം

National
  •  16 hours ago