HOME
DETAILS

കുവൈത്തിൽ വിസിറ്റ് വിസ കാലവധി മൂന്നുമാസമായി വർധിപ്പിക്കുന്നു

  
Web Desk
August 05 2025 | 04:08 AM

Kuwait extends visit visa validity to three months

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികൾക്ക് കുടുംബ സന്ദർശക  വിസ ലഭിക്കുന്നതിന് നിലവിലുള്ള നിരവധി  നിബന്ധനകൾ ലഘുകരിക്കാൻ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായി ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസ്ഫിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. കുടുംബ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസമായി വർദ്ധിപ്പിക്കൽ, കുടുംബ സന്ദർശക വിസയുടെ കാലാവധി ആറ് മാസമോ ഒരു വർഷം വരെയോ ദീർഘിപ്പിക്കുന്നതിനുള്ള സൗകര്യം, സന്ദർശക വിസയിൽ രാജ്യത്ത് എത്തുന്നവർ ദേശീയ വിമാന കമ്പനിയുടെ ടിക്കറ്റ് ഉപയോഗിക്കണമെന്ന  നിബന്ധന ഒഴിവാക്കൽ എന്നിവയാണ് ഇതിൽ പ്രധാനം. ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആണ് ദീർഘ കാലത്തിനു ശേഷം കുടുംബ വിസയും കുടുംബ സന്ദർശക വിസയും അനുവദിക്കുന്നത് പുനരാരംഭിച്ചത്. എന്നാൽ കുടുബ സന്ദർശക വിസ ഒരു മാസത്തെ കാലാവധിയിൽ മാത്രമാണ് അനുവദിച്ചത്. സന്ദർശക വിസയിൽ എത്തുന്നവർ രാജ്യത്തെ ദേശീയ വിമാന കമ്പനികളുടെ യാത്രാ ടിക്കറ്റ് ഉപയോഗിക്കണമെന്നും നിബന്ധന ഏർപെടുത്തിയിരുന്നു.

Kuwait extends visit visa validity to three months



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖോര്‍ഫക്കാനിലെ ഭൂകമ്പം; സമീപകാല ഭൂകമ്പങ്ങള്‍ വിളിച്ചോതുന്നത്, ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം | Khorfakkan earthquake

uae
  •  19 hours ago
No Image

അദ്ദേഹത്തെ പോലെ എനിക്കിപ്പോൾ ഐപിഎൽ കളിക്കാൻ സാധിക്കില്ല: ഡിവില്ലിയേഴ്സ്

Cricket
  •  19 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  20 hours ago
No Image

ഗസ്സക്കെതിരായ പരാമർശത്തിൽ ആരാധകരുടെ പ്രതിഷേധം; ഇസ്‌റാഈൽ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ജർമൻ ക്ലബ്

Football
  •  21 hours ago
No Image

യുഎഇ പ്രസിഡണ്ടിന്റെ റഷ്യൻ സന്ദർശനത്തിന് നാളെ തുടക്കം; വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കും

uae
  •  21 hours ago
No Image

റോഡിലെ അഭ്യാസം ആരോ വീഡിയോ എടുത്ത് വൈറലാക്കി; യുഎഇയിൽ ഡ്രൈവർക്ക് 50,000 ദിർഹം പിഴ, വാഹനം കസ്റ്റഡിയിലെടുത്തു

uae
  •  21 hours ago
No Image

അമിത് ഷായ്ക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയെന്ന കേസ്; രാഹുൽ ​ഗാന്ധിക്ക് ജാമ്യം

National
  •  a day ago
No Image

2026 ഫിഫ ലോകകപ്പിനുള്ള വിസ അപേക്ഷകൾ സ്വാഗതം ചെയ്ത് ദോഹയിലെ യുഎസ് എംബസി

qatar
  •  a day ago
No Image

ചേട്ടാ എന്ന് വിളിച്ചില്ല; കോട്ടയത്ത് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം

Kerala
  •  a day ago
No Image

എംആർ അജിത്കുമാർ ട്രാക്ടറിൽ ശബരിമലയിലേക്ക് യാത്ര ചെയ്ത സംഭവം; തുടർനടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി

Kerala
  •  a day ago