
'നീയൊക്കെ പുലയരല്ലേ, പഠിച്ചിട്ട് കാര്യമില്ല': വിദ്യാർത്ഥിക്കെതിരെ ക്രൂരമായ ജാതി അധിക്ഷേപം നടത്തിയ പ്രധാനാധ്യാപികയ്ക്കെതിരെ കേസ്

ആലപ്പുഴ: പേർകാട് എംഎസ്‌സി എൽപി സ്കൂളിലെ പ്രധാനാധ്യാപിക ഗ്രേസിക്കെതിരെ ജാതി അധിക്ഷേപ പരാതിയുമായി രക്ഷിതാവ്. ഹരിപ്പാട് പൊലീസ് പ്രധാനാധ്യാപികയ്ക്കെതിരെ കേസെടുത്തു. നാലാം ക്ലാസ് വിദ്യാർത്ഥിയെ 'കരിങ്കുരങ്ങ്', 'കരിവേടൻ' എന്നിവിളിച്ച് അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. കുട്ടിയുടെ അമ്മ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനിലും നൽകിയ പരാതി നൽകി.
പരാതിക്കാരിയുടെ രണ്ട് മക്കൾ എംഎസ്‌സി എൽപി സ്കൂളിൽ പഠിക്കുന്നു. ജൂൺ 18-ന് കുട്ടി സ്കൂളിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ കൈയിലെ പാടുകൾ കണ്ട് ചോദിച്ചപ്പോൾ, പ്രധാനാധ്യാപിക ഗ്രേസി അടിച്ചതായും, കവിളിൽ കുത്തിയതായും, കൈയിൽ പിച്ചിയതായും കുട്ടി പറഞ്ഞു. 'നീയൊക്കെ പുലയന്മാരല്ലേ, നിയൊന്നും പഠിച്ചിട്ട് കാര്യമില്ല, കറുത്ത് കരിങ്കുരങ്ങിനെപ്പോലെയാണ് ഇരിക്കുന്നത്,' എന്നാണ് ഗ്രേസി പറഞ്ഞതെന്നും അമ്മയുടെ പരാതിയിൽ പറയുന്നു. കുട്ടിയെ ഒരു ദിവസം മുഴുവൻ മൂത്രമൊഴിക്കാൻ പോലും വിടാതെ പിടിച്ചുവെച്ചുവെന്നും ഗുരുതര ആരോപണമുണ്ട്.
പിറ്റേ ദിവസം അമ്മ സ്കൂളിൽ ചെന്ന് പ്രധാനാധ്യാപികയായ ഗ്രേസിയോട് വിശദീകരണം ചോദിച്ചപ്പോൾ, 'നീയൊക്കെ പുലയരല്ലേ, ഇനിയും ഇങ്ങനെ ചെയ്യും, എവിടെ വേണമെങ്കിലും പരാതി കൊടുത്തോ, തനിക്ക് ഒന്നും സംഭവിക്കില്ല,' എന്ന് ഉച്ചത്തിൽ മറ്റുള്ളവർ കേൾക്കെ പറഞ്ഞുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. കറുത്ത കുട്ടികളെ തനിക്ക് ഇഷ്ടമല്ലെന്നും, പരാതിക്കാരിയുടെ മകനെയും അവരുടെ ചേട്ടന്റെ മകനെയും 'വേടൻ' എന്ന് സ്ഥിരമായി വിളിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു.
കുട്ടിക്ക് സ്കൂളിൽ പോകാൻ മടിയാണ്, ആകെ ഭയപ്പെട്ടിരിക്കുകയാണെന്നും അമ്മ പറയുന്നു. മുൻപ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചപ്പോൾ മറ്റ് അധ്യാപകർ പറഞ്ഞതിനാൽ പരാതി നൽകിയിരുന്നില്ല. എന്നാൽ, നിരന്തരമായ ജാതി അധിക്ഷേപവും ശാരീരിക-മാനസിക ഉപദ്രവവും കാരണം പ്രധാനാധ്യാപികയ്ക്കെതിരെ പരാതി നൽകുകയും കേസുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തതായി പരാതിക്കാരി വ്യക്തമാക്കി. പ്രധാനാധ്യാപികയ്ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടാണ് പരാതി.
A case has been filed against Grace, headmistress of MSC LP School in Perkad, Alappuzha, for allegedly hurling casteist insults at a fourth-grade student, calling him “black monkey” and “black hunter,” and physically assaulting him. The student’s mother lodged a complaint with Haripad police and the Child Rights Commission, alleging Grace detained her son, preventing him from using the restroom, and repeatedly used casteist slurs like “Pulayan.” The mother also reported Grace’s dismissive response when confronted, claiming no consequences for her actions. The child is now traumatized and reluctant to attend school.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യൻ ടീമിൽ എതിരാളികളെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സച്ചിൻ
Cricket
• 4 hours ago
ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്: ട്രൂകോളർ സെപ്റ്റംബർ 30 മുതൽ iOS-ൽ കോൾ റെക്കോർഡിംഗ് നിർത്തലാക്കുന്നു
auto-mobile
• 4 hours ago
'കേരളത്തില്‍ ജാതിയില്ലെന്ന് പറയുന്നവരുടെ അറിവിലേക്ക്...' തിരുവനന്തപുരത്തെ 25 കാരന്റെ ആത്മഹത്യക്ക് പിന്നില്‍ നികൃഷ്ടമായ ജാതി ചിന്തയെന്ന് ആക്ടിവിസ്റ്റ് ധന്യാരാമന്‍
Kerala
• 4 hours ago
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനത്തിലും പാക് ചാരന്‍; അറസ്റ്റിലായത് ഡിആര്‍ഡിഒ മാനേജര്‍ മഹേന്ദ്ര പ്രസാദ് | Pak Spy Arrested
latest
• 4 hours ago
കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം: വനിതാ സ്ഥാനാർത്ഥിയെ പൊലീസ് പിടിച്ചുവെച്ചു, പ്രവർത്തകർ മോചിപ്പിച്ചു
Kerala
• 5 hours ago
ഐപിഎല്ലിൽ റൺസ് അടിച്ചുകൂട്ടിയവനും, രാജസ്ഥാൻ താരവും ഏഷ്യ കപ്പിലേക്ക്; വമ്പൻ അപ്‌ഡേറ്റ് പുറത്ത്
Cricket
• 5 hours ago
തൊഴിൽ തർക്കം; മുൻ ജീവനക്കാരന് 89,620 ദിർഹം കുടിശിക നൽകാൻ സ്വകാര്യ കമ്പനിയോട് ആവശ്യപ്പെട്ട് അബൂദബി ലേബർ കോടതി
uae
• 5 hours ago
ലാല്‍ബാഗ് ഫ്ലവർഷോയ്ക്ക് നാളെ ബംഗളൂരുവില്‍ തുടക്കം; മുഖ്യമന്ത്രി സിദ്ധരാമയ ഉദ്ഘാടനം ചെയ്യും
National
• 5 hours ago
ടൂറിസം പ്രോത്സാഹിപ്പിക്കാനായി 'വിസിറ്റ് കുവൈത്ത്' പ്ലാറ്റ്‌ഫോം; പുതിയ പദ്ധതിയുമായി കുവൈത്ത്
Kuwait
• 5 hours ago
സഞ്ജു രാജസ്ഥാൻ വിടുമോ? നിർണായകമായ തീരുമാനമെടുത്ത് രാജസ്ഥാൻ; റിപ്പോർട്ട്
Cricket
• 5 hours ago
പാലിയേക്കര ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേക്ക് നിരോധനം
Kerala
• 6 hours ago
ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ പൊതുഗതാഗത ബസുകളുമായി ബന്ധിപ്പിക്കും; തയ്യാറെടുപ്പുകളുമായി ആർടിഎ
uae
• 6 hours ago
പ്രളയബാധിത പ്രദേശവാസികളോട് യുപി മന്ത്രിയുടെ വിവാദ പരാമർശം: 'ഗംഗാ പുത്രന്മാരുടെ പാദങ്ങൾ കഴുകാൻ ഗംഗാ മാതാവ് വരുന്നു, അവർ സ്വർഗത്തിലേക്ക് പോകും'; വൃദ്ധയുടെ മറുപടി: 'ഞങ്ങളോടോപ്പം താമസിച്ച് അനുഗ്രഹം വാങ്ങൂ'
National
• 6 hours ago
ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം അവൻ ഏറ്റെടുക്കണം: നിർദേശവുമായി കൈഫ്
Cricket
• 6 hours ago
ഉമ്മു സുഖീം സ്ട്രീറ്റിൽ നിന്നും അൽ ബർഷ സൗത്തിലേക്കുള്ള എൻട്രി എക്സിറ്റ് പോയിന്റുകൾ അടച്ച് ആർടിഎ
uae
• 7 hours ago
കൊടി സുനിയെ കുടുക്കിയത് കുടിപ്പകയോ? മദ്യപാനം ഒറ്റിയത് എതിര്‍ചേരിയെന്ന് റിപ്പോര്‍ട്ട്
Kerala
• 7 hours ago
ഇന്ത്യൻ സൈന്യത്തിന് പുത്തൻ ആയുധങ്ങൾ: 67,000 കോടി രൂപയുടെ പർച്ചേസിന് അനുമതി
Kerala
• 7 hours ago
പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം
Kerala
• 7 hours ago
ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്റാഈലിന്റെ നീക്കം തടയില്ല, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയെന്നും ട്രംപ്
International
• 6 hours ago
വിനോദസഞ്ചാരികൾക്കും ജിസിസി പൗരന്മാർക്കും വാറ്റ് റീഫണ്ട് പദ്ധതി ഔദ്യോഗികമായി ആരംഭിച്ച് സഊദി അറേബ്യ; രാജ്യത്തെ 1,440-ലധികം അംഗീകൃത റീട്ടെയിൽ ഷോപ്പുകളിൽ സേവനം ലഭിക്കും
Saudi-arabia
• 6 hours ago
ട്രംപിന് ചുട്ടമറുപടി: താരിഫ് ചർച്ചയ്ക്ക് വിളിക്കില്ല, മോദിയെയും ഷിയെയും വിളിക്കുമെന്ന് ബ്രസീൽ പ്രസിഡന്റ്
International
• 7 hours ago