HOME
DETAILS

'രാവിലെ ഉണർന്നപ്പോൾ റൊണാൾഡോയുടെ ഫോട്ടോ ഫോണിൽ വാൾപേപ്പറാക്കി' ചരിത്ര വിജയത്തിന് പിന്നാലെ സിറാജ്

  
Web Desk
August 05, 2025 | 5:36 AM

 Mohammed Siraj showed off the wallpaper on his mobile phone Sirajs phone wallpaper was a photo of Portuguese legend Cristiano Ronaldo

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യക്കായി മിന്നും പോരാട്ടങ്ങളാണ് സ്റ്റാർ പേസർ മുഹമ്മദ് സിറാജ് പുറത്തെടുത്തത്. പരമ്പരയിൽ അഞ്ചു മത്സരങ്ങളിൽ നിന്നും 23 വിക്കറ്റുകളാണ്‌ സിറാജ് വീഴ്ത്തിയത്. അവസാന ടെസ്റ്റ് മത്സരത്തിൽ ഒമ്പത് വിക്കറ്റ് നേടിയാണ് സിറാജ് തിളങ്ങിയത്.

ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റുകൾ നേടിയ സിറാജ് രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റുകളും സ്വന്തമാക്കി. അവസാന ദിനം ഇംഗ്ലണ്ടിന്റെ അവസാന നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് ത്രില്ലിങ് വിജയം നേടിയത്. മത്സരത്തിൽ അവസാനം ഗസ് ആറ്റ്കിൻസനെ ക്‌ളീൻ ബൗൾഡാക്കിയാണ്  സിറാജ് ഇന്ത്യയ്ക്ക് ആവേശകരമായ വിജയം നേടിക്കൊടുത്തത്.

2025-08-0511:08:60.suprabhaatham-news.png
 
 

ഈ ആവേശകരമായ വിജത്തിന് പിന്നാലെ മത്സരശേഷം സിറാജ് തന്റെ മൊബൈൽ ഫോണിലുള്ള വാൾപേപ്പർ കാണിച്ചിരുന്നു. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോട്ടോയായിരുന്നു സിറാജിന്റെ ഫോൺ വാൾപേപ്പറായി ഉണ്ടായിരുന്നത്. ഈ ഫോട്ടോ വാൾപേപ്പർ ആക്കിയതിനെക്കുറിച്ചും സിറാജ് തുറന്നു പറഞ്ഞു. 

''രാവിലെ ഞാൻ ഉണർന്നപ്പോൾ എന്റെ ഫോണിൽ ഗൂഗിൾ നോക്കി, ഒരു 'ബിലീവ്' ഫോട്ടോ (ക്രിസ്റ്റ്യാനോ റൊണാൾഡോ) വാൾപേപ്പറായി എടുത്തു. രാജ്യത്തിനു വേണ്ടി അത് ഞാൻ ചെയ്യുമെന്ന് സ്വയം പറഞ്ഞു" റൊണാൾഡോ മത്സരശേഷമുള്ള പത്ര സമ്മേളനത്തിൽ പറഞ്ഞു. 

2025-08-0511:08:10.suprabhaatham-news.png
 
 

അതേസമയം മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി ജോ റൂട്ട്, ഹാരി ബ്രുക് എന്നിവർ സെഞ്ച്വറി നേടി. 152 പന്തിൽ 105 റൺസാണ് റൂട്ട് നേടിയത്. 12 ഫോറുകളാണ് താരം നേടിയത്. 98 പന്തിൽ 14 ഫോറുകളും രണ്ട് സിക്സുകളും അടക്കം 111 റൺസാണ് ബ്രുക് നേടിയത്. 

ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 247 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിൽ സിറാജിന് പുറമെ പ്രസിദ് കൃഷ്‌ണയും നാല് വിക്കറ്റ് നേടി മിന്നും പ്രകടനം നടത്തിയപ്പോൾ ഇംഗ്ലണ്ട് തകരുകയായിരുന്നു. ഇംഗ്ലണ്ടിനായി ഹാരി ബ്രുക്, സാക് ക്രാളി എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ചു നിന്നു. 57 പന്തിൽ 64 റൺസാണ് ഹാരി ബ്രുക് നേടിയത്. 14 ഫോറുകളാണ് താരം നേടിയത്. 64 പന്തിൽ അഞ്ചു ഫോറുകളും ഒരു സിക്‌സും അടക്കം 53 റൺസാണ് ബ്രുക് നേടിയത്.

ഒന്നാം ഇന്നിങ്സിൽ 224 റൺസിനാണ് പുറത്തായത്. അർദ്ധ സെഞ്ച്വറി നേടിയ കരുൺ നായരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 109 പന്തിൽ 57 റൺസാണ് കരുൺ നേടിയത്. എട്ട് ഫോറുകളാണ് കരുൺ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ബൗളിങ്ങിൽ ഗസ് ആറ്റ്കിൻസൺ അഞ്ചു വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ജോഷ് ടംഗ് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. 

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 396 റൺസിനാണ് പുറത്തായത്.  രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടി യശ്വസി ജെയ്‌സ്വാൾ മികച്ച പ്രകടനമാണ് നടത്തിയത്. 164 പന്തിൽ 118 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 14 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് ജെയ്‌സ്വാളിന്റെ ഇന്നിങ്‌സ്. ആകാശ് ദീപ് അർദ്ധ സെഞ്ച്വറിയും നേടി. 94 പന്തിൽ 66 റൺസാണ് ആകാശ് ദീപ് നേടിയത്. 12 ഫോറുകളാണ് താരം നേടിയത്. വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ 53 റൺസും നേടി. 

After winning the final Test against England Mohammed Siraj showed off the wallpaper on his mobile phone Sirajs phone wallpaper was a photo of Portuguese legend Cristiano Ronaldo



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ നശിപ്പിച്ച് 'അജ്ഞാതൻ'; തിരൂരങ്ങാടിയിലെ 'പ്രതി'യെ പൊക്കിയത് മരത്തിനു മുകളിൽ നിന്ന്

Kerala
  •  9 hours ago
No Image

യു.ഡി.എഫ് സ്ഥാനാർഥിയുടെ ആകസ്മിക വിയോഗം; മലപ്പുറം മൂത്തേടം ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  9 hours ago
No Image

റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസ്: വിചാരണ ആരംഭിച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം

uae
  •  9 hours ago
No Image

'അവൻ അവൻ്റെ ക്ലബ്ബ് പൈതൃകം നശിപ്പിക്കുന്നു!'; സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ലിവർപൂൾ പരിശീലകനോട് റൂണി

Football
  •  10 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; വോട്ടെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Kerala
  •  10 hours ago
No Image

'ബ്ലൂ വെരിഫിക്കേഷൻ നിങ്ങളെ രക്ഷിക്കില്ല': പണമടച്ചുള്ള വെരിഫിക്കേഷൻ വിശ്വാസ്യതയെ തകർക്കുന്നു; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ധർ

uae
  •  10 hours ago
No Image

റഷ്യയുടെ 48 യുദ്ധവിമാനങ്ങൾ ഇറാൻ വാങ്ങുന്നു; 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു

International
  •  10 hours ago
No Image

ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ 

qatar
  •  10 hours ago
No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  10 hours ago
No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  11 hours ago