യു.ഡി.എഫ് സ്ഥാനാർഥിയുടെ ആകസ്മിക വിയോഗം; മലപ്പുറം മൂത്തേടം ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ (പായിമ്പാടം വാർഡ്) വോട്ടെടുപ്പ് മാറ്റിവെച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സ്ഥാനാർഥിയുടെ ആകസ്മിക വിയോഗം.
മൂത്തേടം ഏഴാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വട്ടത്ത് ഹസീന (52) അന്തരിച്ചതോടെയാണ് ഈ വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
മുസ്ലിം ലീഗ് നേതാവും പായിമ്പാടം അങ്കണവാടി അധ്യാപികയുമാണ് ഹസീന. കഴിഞ്ഞ ദിവസം രാത്രി വൈകി നടന്ന പ്രചാരണ പരിപാടികൾക്ക് ശേഷം വീട്ടിലെത്തിയതിന് പിന്നാലെയാണ് ഇവർ കുഴഞ്ഞുവീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹസീനയുടെ ആകസ്മിക വിയോഗം യു.ഡി.എഫ് പ്രവർത്തകരെയും പ്രദേശവാസികളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സ്ഥാനാർഥിയുടെ നിര്യാണത്തെത്തുടർന്ന് പായിമ്പാടം വാർഡിൽ നടത്താനിരുന്ന വോട്ടെടുപ്പാണ് മാറ്റിവെച്ചത്. പുതിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
The election for the 7th Ward (Paiyampadam) in Moothedam Panchayat, Malappuram, Kerala, has been postponed following the sudden death of the United Democratic Front (UDF) candidate, Vattath Haseena (52). A prominent Muslim League leader and an anganwadi teacher, she collapsed and passed away late last night after returning home from her election campaign activities. The new election date for the ward will be announced later.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."