'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല; അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്'; ഉമ്മയെ വിട്ടുനല്‍കാനാവാതെ കോടതിമുറിയിലെത്തി സഹോദരങ്ങള്‍
റിയാദ്: സൗദിയില്‍ ഉമ്മയുടെ അവകാശത്തിനായി കോടതി കയറി രണ്ടു സഹോദരങ്ങള്‍. എന്നാല്‍ ഉമ്മയുടെ സ്വത്തിനോ സമ്പത്തിനോ വേണ്ടിയല്ല ഈ പോരാട്ടം,മറിച്ച് വൃദ്ധയായ ഉമ്മയെ തനിക്ക് ഒറ്റക്ക് നോക്കണം എന്ന അതിയായ ആഗ്രഹമാണ് ഇരു സഹോദരന്‍മാര്‍ക്കുമുളളത്. ഹിസാം അല്‍ഘാംദി എന്ന മൂത്ത സഹോദരനും ഇളയസഹോദരനും തമ്മിലാണ് കേസ് നടക്കുന്നത്.
വര്‍ഷങ്ങളോളം ഉമ്മയെ പരിചരിച്ചിരുന്നത് മൂത്ത മകനായ ഹിസാം ആണ്. ഉമ്മ തന്റെ ജീവിതമാണെന്നും താനാണ് ഉമ്മയെ തുടര്‍ന്നും നോക്കേണ്ടതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഇളയസഹോദരന്‍ അതിനോട് വിയോജിപ്പ് രേഖപ്പെടുത്തി. തന്റെ സഹോദരന്‍ ഹിസാമിന് പ്രായ കൂടുതലുണ്ടെന്നും വിശ്രമം ആവശ്യമാണെന്നും അതിനാല്‍ ഉമ്മയെ നോക്കാനുളള അവകാശം തനിക്ക് നല്‍കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
ഇരുവരും ഉമ്മയെ പരിചരിക്കാനുള്ള അവകാശത്തിനായി കണ്ണീരോടെ പോരാടി. കോടതിമുറി ഇരുമക്കളുടേയും ആവശ്യങ്ങള്‍ക്കുമേല്‍ വികാരഭരിതമായി.
ജഡ്ജിക്ക് തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നിയപ്പോള്‍ ഉമ്മയെ തന്നെ വിളിച്ചു വരുത്തി ആര്‍ക്കൊപ്പം പോകണമെന്നു ചോദിച്ചു. പക്ഷേ ഉമ്മയുടെ വാക്കുകള്‍ എല്ലാരെയും കണ്ണീരിലാഴ്ത്തി. 'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല, അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്' ഉമ്മ കോടതിയോട് പറഞ്ഞു. ഉമ്മക്ക് തീരുമാനമെടുക്കാനാകാത്തതുകൊണ്ട്, ഒടുവില്‍ പ്രായവും ആരോഗ്യവും പരിഗണിച്ച് കോടതി ഇളയ മകന് ഉമ്മയുടെ പരിചരണം ഏല്‍പ്പിച്ചു.
വിധി പ്രഖ്യാപിക്കുമ്പോള്‍ മൂത്തമകനായ ഹിസാം പൊട്ടിക്കരയുകയായിരുന്നു. ഇളയ സഹോദരനോടുളള കേസ് തോറ്റുപോയതിലുളള വിഷമം അല്ലായിരുന്നു അത് മറിച്ച്, ഉമ്മയെ പരിചരിക്കാനുള്ള തന്റെ അവസരം നഷ്ടപ്പെട്ടുവെന്ന വേദനയായിരുന്നു.
Two brothers in Saudi Arabia are fighting in court for the sole custody of their elderly mother, not for her wealth, but to fulfill their desire to care for her individually, highlighting a heartwarming yet complex family situation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."