HOME
DETAILS

'ഉപ്പയില്ലാത്ത 10 വർഷം'; അസ്‌ഹരി തങ്ങളെ സ്മരിച്ചു മകൾ സയ്യിദത് ശരീഫ ബീവി

  
Web Desk
August 05 2025 | 05:08 AM

Daughter of Sayyid Abdurrahman Al-Aydarusi Al-Azhari remembering his legacy on his tenth death anniversary

(2015 നവംബര്‍ 22 ഹിജ്‌റ വര്‍ഷം 1437 സഫര്‍ 10നു വഫാത്തായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ അധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ഐദ്‌റൂസി അല്‍ അസ്ഹരി എന്ന അസ്ഹരി തങ്ങളെ, അദ്ദേഹത്തിന്റെ പത്താം ആണ്ടു ദിനത്തില്‍ മകള്‍ സയ്യിദത്ത് ശരീഫ ബീവി (മലപ്പുറം ഖാസി സയ്യിദ് ഒ.പി.എം മുത്തുക്കോയ തങ്ങളുടെ ഭാര്യ) സ്മരിക്കുന്നു).

സഫര്‍ 10, ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിനം ആണ്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ ഇളയ സഹോദരന്‍ മുസ്തഫ എന്നോട് ചോദിച്ചു, ഉപ്പ എന്നു കേള്‍ക്കുമ്പോള്‍ നിങ്ങളെ മനസ്സില്‍ എന്തൊക്കെയാണ് മനസ്സില്‍ ഓടി വരുന്നത് ? അതൊന്നു ചുരുങ്ങിയ വരികളില്‍ എഴുതി തരുമോ .? എന്ന്.
അങ്ങനെ ഇരിക്കെ വീട്ടു ജോലി എല്ലാം കഴിഞ്ഞു അല്പം വിശ്രമത്തില്‍ ഇരിക്കെ ഉപ്പയെ ഓര്‍ത്തുപോയി.
പണ്ടൊക്കെ ഞാന്‍ വിചാരിക്കുമായിരുന്നു ഞാനും എന്റെ കൂടെ ഉള്ളവരും ബാപ്പയും ഉമ്മയുമൊക്കെ മരിക്കുമല്ലോ !! അവരില്ലാതെ എങ്ങനെ ജീവിക്കും എന്നൊക്കെ..!
എങ്കിലും പലതിനോടും നമ്മള്‍
പൊരുത്തപ്പെട്ടു ജീവിക്കണമല്ലോ.
കാലം ചിലതൊക്കെ മായ്ച്ചുകളയും.
എന്നാലും ഉപ്പാന്റെ ഓര്‍മ്മകള്‍ എന്നും എപ്പോഴും മനസ്സിലുണ്ടാകും.
യാത്രകള്‍ ഉപ്പാക്ക് ഭയങ്കര ഇഷ്ടമായിരുന്നു. രാവിലെ പ്രാതല്‍ കഴിഞ്ഞിറങ്ങുന്നതുതന്നെ യാത്രയിലേക്കാണ്.
സ്ഥിരമായിട്ടൊരു ഡ്രൈവറും ഉണ്ടായിരുന്നു. (ഒരു ഡ്രൈവര്‍ പോവുമ്പോള്‍ അയാള്‍ത്തന്നെ വേറെ ഡ്രൈവറെ

2025-08-0512:08:73.suprabhaatham-news.png
 
 

ആക്കിയിട്ടാന് പോവുക. ഉപ്പ മരിക്കുന്നതുവരെ ഒരുപാട് ഡ്രൈവര്‍മാര്‍ ഉപ്പാക്കുവേണ്ടി അവിടെ നിന്നിട്ടുണ്ട്.)
നിക്കാഹിന്നോ കല്യാണത്തിനോ സമ്മേളനമോ മറ്റെന്തെങ്കിലും കാര്യത്തിനോ ആയിരിക്കും പോവുക.
അല്ലെങ്കില്‍ ഒരു ലക്ഷ്യവുമില്ലാത്ത യാത്രയായിരിക്കും .
എന്തായാലും നല്ല ഡ്രസ്സൊക്കെ മാറ്റി പോകുന്നത് ഉപ്പാക്ക് ഇഷ്ടമുള്ള കാര്യമായിരുന്നു. നീളക്കുപ്പായം അതിനുമേലെ കോട്ട്, അല്ലെങ്കില്‍ തുണിയും വല്യ കുപ്പായവും...എല്ലാം തൂവെള്ള വസ്ത്രം അതായിരുന്നു എപ്പോഴും ഉപ്പാന്റെ ഡ്രസ്സ് കോഡ്. ഡ്രെസ്സിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് ഉമ്മ മാത്രമാണ്. വാഷ് ചെയ്യുന്നത് ഇസ്തിരിയിട്ട് വെക്കുന്നതും എല്ലാം ഉമ്മ തന്നെയാണ്. ഓരോ യാത്രകഴിഞ് വരുമ്പോഴും ഒരുപാട് സാധനങ്ങളുമായിട്ടാണ് വരിക. കാര്‍ ഗെയ്റ്റിന്റെ അവിടന്ന് വീട്ടിലേക്ക് കയറുന്ന ആ കാഴ്ച്ച, ഇപ്പോഴും ഓര്‍ക്കുന്നു.എന്നോടാരെങ്കിലും ജീവിതത്തില്‍ ഇഷ്ടപ്പെട്ട ഒരു കാഴ്ച ഏതാണെന്നു ചോദിച്ചാല്‍ ഞാന്‍ ഉപ്പ കാറില്‍ വരുന്ന ആ കാഴ്ച ആണെന്ന് പറയും. എന്റെ ജീവിതത്തില്‍ അന്നും ഇന്നും വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു കാഴ്ചയായിരുന്നു അത്.
പഠന ആവിശ്യത്തിനും ജോലിയിലുമായി ഏതാണ്ട് എല്ലാ അറബ് രാജ്യങ്ങളിലും ഉപ്പ പോയിട്ടുണ്ട്. നാട്ടില്‍ നിന്നതിനേക്കാളും ഈജിപ്ത് ഫലസ്തീന്‍, സൗദി തുടങ്ങിയ രാജ്യങ്ങളിലാണ് ജീവിതത്തില്‍ മുക്കാല്‍ഭാഗവും ഉപ്പ ചിലവഴിച്ചത്.
അതുകൊണ്ടുതന്നെ അവിടത്തെ ഭക്ഷണരീതിയോടാണിഷ്ടം. (മുളക് കാണുന്നതേ ദേഷ്യമാണ്. എരിവ് ഇല്ലാതെയാണ് ആഹാരം കഴിച്ചിരുന്നത്.)
മക്കയില്‍ ജോലിചെയ്യ്തിരുന്ന കാലത്ത് മുംബൈ വഴിയാണ് വരവും പോക്കും.

2025-08-0512:08:99.suprabhaatham-news.png
 
 


ഒരിക്കല്‍ ഉപ്പാന്റെ ഉപ്പ മരിച്ചിട്ട് മുംബൈയിലേക്ക് തിരിച്ചുപോയത് കാറിലായിരുന്നു. അഞ്ചു ദിവസം യാത്രചെയ്തിട്ട് മുംബൈയില്‍ എത്തിയ കഥ എന്റെ മെവീറ കുഞ്ഞിക്ക എന്ന വിളിക്കുന്ന ഹുസൈന്‍ കോയ തങ്ങള്‍ പറയാറുണ്ട്.
അന്ന് ഉമ്മയും ഞങ്ങളും മക്കത്ത് ആയിരുന്നു. അന്നൊന്നും ഫോണ്‍ സൗകര്യം ഇല്ലാത്തതുകൊണ്ട് ഉപ്പ നാട്ടിലേക്കുവരുന്ന വിവരം ടെലിഗ്രാം ചെയ്തിട്ട് ഇക്കാക്കക്ക് അറിയിക്കലാണ്. ഉപ്പ വീട്ടില്‍ വരുന്നു എന്നു അറിഞ്ഞാല്‍
അന്നുമുതല്‍ വരുന്നദിവസം വരെ വീട്ടില്‍, ശുദ്ധീകരണ യജ്ഞം ആയിരിക്കും. മുറ്റം ശരിയാക്കല്‍ തുടങ്ങി പെയിന്റിങ് വരെയുള്ള ജോലികളായിരിക്കും യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കും.
നോമ്പിനോ പെരുന്നാളിനോ ഉണ്ടാവുന്നതിനേക്കാള്‍ ജോലികളായിരിക്കും വീട്ടില്‍ ആ സമയത്ത് നടക്കുക. എല്ലാറ്റിനും മേല്‍നോട്ടം വഹിക്കുന്നത് വലിയ ഇക്കാക്ക തന്നെയാണ്. അന്ന് ഇഷ്ടംപോലെ പണിക്കാരും ഉണ്ടായിരുന്നു. ഉപ്പാനെ കൊണ്ടുവരാന്‍ കാറുമായി ഇക്കാക്ക പോയാല്‍പ്പിന്നെ ഞങ്ങള്‍ ഗെയ്റ്റിലേക്ക് കണ്ണുംനട്ടിരിക്കും.
വന്നിറങ്ങുമ്പോള്‍ത്തന്നെ മിട്ടായിയുടെ വലിയൊരു പെട്ടി കയ്യിലുണ്ടാകും, വിവിധ വര്‍ണങ്ങളില്‍ ഉള്ള മിട്ടായികള്‍. അന്നത്തെ ചോക്ലേറ്റിന്റെ രുചി ഇപ്പോഴും നാവിലുണ്ട്.
ഉപ്പ വന്നെതറിഞ്ഞു ഒരുപാട് ആളുകള്‍ നാടിന്റെ പല സ്ഥലങ്ങളില്‍ നിന്നും കാണാന്‍ വന്നിട്ടുണ്ടാകും. ഈ വന്നവര്‍ ഓക്കേ ഒന്ന് പെട്ടന്ന് പോയി കിട്ടിരുന്നങ്കില്‍ എന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു വീടിന്റെ കോലായിലേക്ക് ഇടക്ക് ഇടക്ക് വന്നു എത്തി നോക്കി പോവും.
പിന്നെ രാത്രിയാണ് പെട്ടിത്തുറക്കല്‍. ഇഷ്ടംപോലെ ഉടുപ്പുകളും സാധനങ്ങളും ഉപ്പ കൊണ്ടുവരുമായിരുന്നു.

2025-08-0512:08:09.suprabhaatham-news.png
 
 


ഇപ്പോള്‍ പോലും അന്നത്തെ അത്രക്ക് ഭംഗിയുള്ള സാധനങ്ങളും ബാഗുമൊന്നും കണ്ടിട്ടില്ല. ചിലതെങ്കിലും സൂക്ഷിച്ചു വെച്ചാല്‍ മതിയായിരുന്നെന്ന് ഇപ്പോള്‍ തോനുന്നു.
ഉപ്പയുള്ള കാലം ഐശ്വര്യം നിറഞ്ഞതുതന്നെ യായിരുന്നു. ഒന്നിനും ഒരു കുറവുമുണ്ടായിരുന്നില്ല.
എല്ലാം ഇഷ്ടംപോലെ ഉണ്ടായിരുന്ന കാലം. ഉപ്പ കൊണ്ടുവരുന്നതിനുപുറമേ ഉപ്പാനെ കാണാന്‍ വരുന്നവരും ഓരോന്ന് കൊണ്ടുവരും. അതില്‍ മീന്‍ മുതല്‍ പലഹാരം വരെയുണ്ടാകും. ഉപ്പ കൊണ്ടുവരുന്ന ഡ്രസ്സ്തന്നെയാണ് ഞങ്ങളൊക്കെ എന്നും ഇട്ടിരുന്നത്.
ഉപ്പാക്ക് വര്‍ധക്യസാഹചമായ അസുഖം വന്നപ്പോഴും കിടപ്പില്‍ ആയപ്പോഴും എവിടേക്കെങ്കിലും യാത്ര പോകണമെന്ന് പറയുമായിരുന്നു. അപ്പോളൊക്കെ മമ്പുറത്ത് പോയിവരുമായിരുന്നു ഉപ്പ. അവസാന നാളുകളില്‍ അവിടേക്ക് പോയാലും കാറില്‍നിന്ന് ഇറങ്ങാന്‍പറ്റാത്ത അവസ്ഥയായിരുന്നു.എന്നിട്ട് കാറില്‍ ഇരുന്നുകൊണ്ട് ദുആ ചെയ്ത് മടങ്ങി വരും.
അതു പോലെ മുന്നാക്കല്‍പള്ളിയില്‍ എപ്പോഴും പോകുമായിരുന്നു.എല്ലാ മഖ്ബറയിലും സിയാറത്ത്‌ചെയ്യുന്നത് ഉപ്പാക്ക് ഒരാശ്വാസമായിരുന്നു. ഉപ്പ വീട്ടിലുള്ളപ്പോള്‍ കാണാന്‍ വരുന്നവര്‍ എത്ര ആളുണ്ടെങ്കിലും എല്ലാവരെയും ഭക്ഷണത്തിന് കുടെ ഇരുത്തുന്നത് പതിവാണ്. കൃത്യസമയത്ത് ഭക്ഷണം കിട്ടിയില്ലെങ്കില്‍ പെട്ടെന്ന് ദേഷ്യംപിടിക്കും.

2025-08-0512:08:19.suprabhaatham-news.png
 
 


വല്യ ഉമ്മ (ഉപ്പാന്റെ ആദ്യ ഭാര്യ) എല്ലാം കൃത്യമായിട്ട് ചെയ്തു കൊടുക്കും. ഇല്ലെങ്കില്‍ ഉമ്മാനെ ചെറുതായിട്ട് ശകാരിക്കും. അത് കേള്‍ക്കുമ്പോള്‍ പാവം വലിയുമ്മ, എന്തോ അഭിമാനം ഉള്ളതുപോലെ ചിരിക്കുന്നത് കാണാം (ഉപ്പക്ക് മുന്‍പ് തന്നെ വല്യമ്മ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു).
ഉപ്പാന്റെ ജീവിതം ഒരുപാട് യാത്രകള്‍ നിറഞ്ഞതുതന്നെയായിരുന്നു. ആദ്യത്തെ കാര്‍ അംബാസഡര്‍ ആയിരുന്നു. ഒരുപാട് കാലം ഞങ്ങള്‍ ഉപയോഗിച്ച ആ കാറിന്റെ നമ്പര്‍ പോലും ഇപ്പോളും ഓര്‍മയുണ്ട്. ചിലപ്പോളൊക്കെ അതില്‍ സ്‌കൂളില്‍ പോകുന്നത് ഒരഭിമാനമായിരുന്നു.
ഉപ്പ സുഖമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടക്കുമ്പോളും എവിടൊക്കെയോ പോകാന്‍ അബോധമനസ്സോടെ പറയുന്നത് കാണുമ്പോള്‍ സങ്കടംവരും.
അവസാനം 2015സഫര്‍ 10 ന് ഒരിക്കലും മടങ്ങിവരാത്ത ആ യാത്ര പോകുന്നത് കണ്ടുനില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ലാ..!ഒരു പക്ഷെ, ഞങ്ങള്‍ പണ്ട് ഉപ്പ വരുന്നതുംകാത്ത് ഗെയ്റ്റിലേക്ക് നോക്കിയിരിക്കുംപോലെ, നമ്മള്‍ കാണാത്ത ആ ലോകത്ത്, അന്ന് ആ അവസാന ദിവസം വല്യമ്മ ഉപ്പവരുന്നതും നോക്കി സ്വര്‍ഗ്ഗത്തില്‍ കാത്തിരിക്കുകയായിരിക്കും.
കണ്ണുനീരോട് കൂടിയാണ് ഈ എഴുത്തു ഞാന്‍ അവസാനിപ്പിക്കുന്നത്.
നഷ്ട്ടപ്പെട്ടതിനെക്കാളും വലുതായി ഇനി ഒന്നും നഷ്ട്ടപെടാന്‍ ഇല്ല.
വേര്‍പിരിയുവാന്‍ മാത്രം ഒന്നിച്ചു കൂടി നാം വേദനകള്‍ പങ്കു വെയ്ക്കുന്നു.
നമ്മളില്‍ നിന്നും മരിച്ചു പോയവര്‍ക്ക്
നാഥന്‍ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ; ആമീന്‍

Daughter of Sayyid Abdurrahman Al-Aydarusi Al-Azhari remembering his legacy on his tenth death anniversary 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ

uae
  •  15 hours ago
No Image

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ​ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ കത്ത്; തെളിവ് ഹാജരാക്കണം

National
  •  16 hours ago
No Image

കൊടി സുനിയെ ജയിൽ മാറ്റണമെന്ന് കോടതിയിൽ അപേക്ഷ; കണ്ണൂരിൽ നിന്ന് തവനൂരിലേക്ക് മാറ്റണം

Kerala
  •  17 hours ago
No Image

രാഹുൽ ഗാന്ധി പറഞ്ഞത് ശരിവെച്ച് വി.എസ് സുനിൽ കുമാർ; പല കാര്യങ്ങളും തൃശൂരിലും നടന്നു

Kerala
  •  17 hours ago
No Image

അറ്റകുറ്റപ്പണികൾക്കായി അൽ ബിദ സ്ട്രീറ്റ് വാരാന്ത്യത്തിൽ അടച്ചിടും; പ്രഖ്യാപനവുമായി അഷ്ഗൽ

qatar
  •  17 hours ago
No Image

വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചെന്ന കേസിൽ 2006 മുതൽ അമേരിക്കയിൽ തടവിൽ; ഒടുവിൽ ഹമീദാൻ അൽ-തുർക്കി സഊദി അറേബ്യയിലേക്ക് മടങ്ങുന്നു: മകൻ തുർക്കിയുടെ പ്രതികരണം

Saudi-arabia
  •  18 hours ago
No Image

ഇൻഷുറൻസ് ഇല്ലാതെ വാഹനം റോഡിലിറക്കിയാൽ പണി പാളും; പിഴ തുക മൂന്ന് മുതൽ അഞ്ചിരട്ടി വരെയായി ഉയരും

National
  •  18 hours ago
No Image

അനിശ്ചിതത്വങ്ങൾക്ക് വിട; ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം തന്നെ നടക്കും | Indian Super League

Football
  •  18 hours ago
No Image

കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു; മെട്രോ സർവീസ് നിർത്തി

Kerala
  •  19 hours ago
No Image

അരുന്ധതി റോയിയും എ.ജി നൂറാനിയും  ഉള്‍പെടെ പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച്  ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് 

National
  •  19 hours ago