HOME
DETAILS

കേരളത്തിൽ ഇന്നുവന്ന സർക്കാർ ജോലികൾ; വിവിധ ജില്ലകളിൽ അവസരം; പരീക്ഷയില്ലാതെ ജോലി നേടാം

  
August 05 2025 | 14:08 PM

Latest Government Jobs in Kerala without psc exam vacancies in various districts

1. സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഒഴിവ്

പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ്‌ കമ്മിറ്റിയുടെ കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഉദ്യോഗാർഥികൾ മതിയായ രേഖകൾ സഹിതം ഹാജരാകണം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഒ പി കൗണ്ടർ) തസ്തികയിൽ ഒരൊഴിവാണുള്ളത്.  ഡി.സി.എ ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി: 45 വയസ്. ഇന്റർവ്യൂ ആഗസ്റ്റ് 11 ന് രാവിലെ 10.30 ന്. ലാബ് ടെക്നീഷ്യൻ തസ്തികയിൽ ഒരൊഴിവാണുള്ളത്. യോഗ്യത: 1. ബി.എസ്.സി എം.എൽ.റ്റി / ഡി.എം.എൽ.റ്റി (ഡിഎംഇ അംഗീകൃതം), 2. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, 3. 1 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്. ഇന്റർവ്യൂ: ആഗസ്റ്റ് 12 ന് രാവിലെ 10.30 ന്.

2. സർക്കാർ മെഡിക്കൽ കോളേജിൽ ഒഴിവ്

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഓറൽ, മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ നിലവിലുള്ള ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽകാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 11 ന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഒരൊഴിവാണുള്ളത്. യോഗ്യത: ബി.ഡി.എസ് ബിരുദം, ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 40 വയസ്. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത (ബി.ഡി.എസ് മാർക്ക് ലിസ്റ്റ്), മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോ പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.

3. ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ ഒഴിവ്

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ ഒഴിവുള്ള അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് കരാർ നിമയനത്തിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ജില്ലയിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദധാരികൾക്ക് 5 വർഷവും ബിരുദാനന്തര ബിരുദധാരികൾക്ക് 3 വർഷവും തൊഴിൽ പരിചയം ഉണ്ടായിരിക്കണം. മാലിന്യസംസ്ക്കരണ മേഖലയിലും ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം മതിയാകും.

പ്രായപരിധി: 35 വയസ്. സമർപ്പിക്കേണ്ട രേഖകൾ: കമ്പനിയുടെ വെബ്സൈറ്റിൽ നിന്നുള്ള അപേക്ഷാഫോറം, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ്. ആഗസ്റ്റ് 13 വൈകിട്ട് 5 മണിക്ക് മുമ്പായി അപേക്ഷകർ കൊറിയർ/ തപാൽ/ നേരിട്ട് സമർപ്പിക്കാം. അപേക്ഷ അയയ്ക്കുന്ന കവറിന്റെ പുറത്ത് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് എഴുതണം. ഇന്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471- 2724600, www.cleankeralacompany.com

4. എൻട്രി ഹോം ഫോർ ഗേൾസിൽ ഒഴിവ്

കാസർഗോഡ് പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് കുക്ക് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ആഗസ്റ്റ് 20 രാവിലെ 11.30 ന് മഹിള സമഖ്യ ചായ്യോത്ത് പ്രവർത്തിക്കുന്ന ജില്ലാ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. അഞ്ചാം ക്ലാസ് പാസാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471 – 2348666, ഇ-മെയിൽ: [email protected]. വെബ്സൈറ്റ്: www.keralasamakhya.org

Latest Government Jobs in Kerala without psc exam vacancies in various districts

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ

Kerala
  •  12 hours ago
No Image

കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം

Kerala
  •  13 hours ago
No Image

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

Kerala
  •  13 hours ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

bahrain
  •  13 hours ago
No Image

490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ

National
  •  14 hours ago
No Image

മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ

National
  •  14 hours ago
No Image

പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ

uae
  •  14 hours ago
No Image

ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ

uae
  •  15 hours ago
No Image

വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന

International
  •  15 hours ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ

uae
  •  15 hours ago