HOME
DETAILS

കേന്ദ്ര സർക്കാർ ബെല്ലിൽ റിക്രൂട്ട്മെന്റ്; ആ​ഗസ്റ്റ് 12 ആണ് ലാസ്റ്റ് ഡേറ്റ്; വേ​ഗം അപേക്ഷിച്ചോളൂ

  
August 05 2025 | 13:08 PM

BHEL Recruitment  500 Artisan Vacancies Last Date to Apply August 12

കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL)ൽ ജോലി നേടാൻ അവസരം. ആർട്ടിസൺ (ഗ്രേഡ്IV) തസ്തികകളിലായാണ് ഒഴിവുകൾ. ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഫൗണ്ടറിമാൻ തസ്തികകളിലാണ് നിയമനം. 500ലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  ജൂലൈ 16 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആ​ഗസ്റ്റ് 12 വരെയാണ് നിങ്ങൾക്ക് അപേക്ഷിക്കാനാവുക. വിശദ വിവരങ്ങൾ ചുവടെ, 

തസ്തിക & ഒഴിവ്

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ ആർട്ടിസൺ റിക്രൂട്ട്മെന്റ്. ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഫൗണ്ടറിമാൻ തസ്തികകളിലാണ് നിയമനം. ആകെ 515 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിശദമായ വിജ്ഞാപനവും, അപേക്ഷ നടപടികളും ബെല്ലിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

യോഗ്യത

ആർട്ടിസൺ ഗ്രേഡ് IV തസ്തികയിലേക്ക് പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. ഇതിന് പുറമെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (NTC) ഒപ്പം NAC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 

തെരഞ്ഞെടുപ്പ്
അപേക്ഷകർ എഴുത്ത് പരീക്ഷക്ക് ഹാജരാവണം. അതിൽ വിജയിക്കുന്നവരെ  ഡോക്യുമെന്റ് വെരിഫിക്കേഷന് വിളിപ്പിക്കും. തുടർന്ന് മെഡിക്കൽ ടെസ്റ്റ് അടക്കണം നടത്തിയാണ് നിയമനം നൽകുക. 

അപേക്ഷ ഫീസ്

ജനറൽ/ ഇഡബ്ല്യൂഎസ്/ ഒബിസി വിഭാഗക്കാർക്ക് 1072 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർക്ക് 472 രൂപയുമാണ് ഫീസ്. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ/ റിക്രൂട്ട്മെന്റ് പേജിൽ നിന്ന് ആർട്ടിസൺ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. ശേഷം നൽകിയ വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക. തന്നിരിക്കുന്ന മാതൃകയിൽ ആ​ഗസ്റ്റ് 12 വരെ അപേക്ഷ നൽകാം. 

വെബ്‌സൈറ്റ്: https://www.bhel.com  

BHEL Recruitment 2025 – 500+ Artisan Vacancies. Bharat Heavy Electricals Limited (BHEL), a central government PSU, is inviting applications for Artisan (Grade IV) posts in trades like Fitter, Welder, Turner, Machinist, Electrician, Electronics Mechanic, and Foundryman. Total Vacancies: 500+. Application Started: July 16. Last Date to Apply: August 12.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ​ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ കത്ത്; തെളിവ് ഹാജരാക്കണം

National
  •  16 hours ago
No Image

കൊടി സുനിയെ ജയിൽ മാറ്റണമെന്ന് കോടതിയിൽ അപേക്ഷ; കണ്ണൂരിൽ നിന്ന് തവനൂരിലേക്ക് മാറ്റണം

Kerala
  •  17 hours ago
No Image

രാഹുൽ ഗാന്ധി പറഞ്ഞത് ശരിവെച്ച് വി.എസ് സുനിൽ കുമാർ; പല കാര്യങ്ങളും തൃശൂരിലും നടന്നു

Kerala
  •  17 hours ago
No Image

അറ്റകുറ്റപ്പണികൾക്കായി അൽ ബിദ സ്ട്രീറ്റ് വാരാന്ത്യത്തിൽ അടച്ചിടും; പ്രഖ്യാപനവുമായി അഷ്ഗൽ

qatar
  •  18 hours ago
No Image

വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചെന്ന കേസിൽ 2006 മുതൽ അമേരിക്കയിൽ തടവിൽ; ഒടുവിൽ ഹമീദാൻ അൽ-തുർക്കി സഊദി അറേബ്യയിലേക്ക് മടങ്ങുന്നു: മകൻ തുർക്കിയുടെ പ്രതികരണം

Saudi-arabia
  •  18 hours ago
No Image

ഇൻഷുറൻസ് ഇല്ലാതെ വാഹനം റോഡിലിറക്കിയാൽ പണി പാളും; പിഴ തുക മൂന്ന് മുതൽ അഞ്ചിരട്ടി വരെയായി ഉയരും

National
  •  18 hours ago
No Image

അനിശ്ചിതത്വങ്ങൾക്ക് വിട; ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം തന്നെ നടക്കും | Indian Super League

Football
  •  18 hours ago
No Image

കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു; മെട്രോ സർവീസ് നിർത്തി

Kerala
  •  19 hours ago
No Image

അരുന്ധതി റോയിയും എ.ജി നൂറാനിയും  ഉള്‍പെടെ പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച്  ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് 

National
  •  19 hours ago
No Image

ഹെൽമെറ്റില്ലാത്തതിനാൽ ബൈക്കിലെത്തിയ യുവാക്കൾക്ക് പെട്രോൾ നൽകിയില്ല; പമ്പിന്റെ ടാങ്കിൽ തീപ്പെട്ടി കത്തിച്ചു, കത്തി വീശി | No Helmet No Petrol

National
  •  20 hours ago