
175 കിലോമീറ്റർ റേഞ്ച്: ഒന്നര മണിക്കൂറിൽ 80% ചാർജ്; ഒബെന്റെ സൂപ്പർ ഇലക്ട്രിക് സ്കൂട്ടർ

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വൻ മുന്നേറ്റവുമായി ഒബെൻ എന്ന കമ്പനി. ആകർഷകമായ ഡിസൈനും അത്യാധുനിക ഫീച്ചറുകളും സമന്വയിപ്പിച്ച് ഒബെൻ റോർ ഈസി സിഗ്മ എന്ന പേരിൽ പുത്തൻ മോട്ടോർസൈക്കിളാണ് വിപണിയിൽ കമ്പനി അവതരിപ്പിച്ചിരിക്കുകന്നത്. 3.4 kWh, 4.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി വേരിയന്റുകളിൽ സ്കൂട്ടർ ലഭ്യമാകും. 3.4 kWh, 4.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി വേരിയന്റുകളിൽ വരുന്ന മോഡലിന് യഥാക്രമം 1.27 ലക്ഷം, 1.37 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. ഈ വില പരിമിത കാലത്തേക്ക് മാത്രമാണെന്നും വിലയിൽ വർധനവ് ഉണ്ടായേക്കാമെന്നും ഒബെൻ അറിയിച്ചിട്ടുണ്ട്.
2,999 രൂപ ടോക്കൺ തുകയടച്ച് ഉപഭോക്താക്കൾക്ക് ഈ മോട്ടോർസൈക്കിൾ ഇപ്പോൾ ബുക്ക് ചെയ്യാവുന്നതുമാണ്. ഡീലർഷിപ്പുകളിൽ ടെസ്റ്റ് റൈഡുകൾക്ക് അവസരം ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി. ഈ മാസം 15 മുതൽ ഡെലിവറി ആരംഭിക്കും. ഒബെൻ റോർ പ്ലാറ്റ്‌ഫോമിന്റെ അടുത്ത തലമുറ എന്നാണ് റോർ ഈസി സിഗ്മയെ ബ്രാൻഡ് വിശേഷിപ്പിക്കുന്നത്.

ആകർഷകമായ ഡിസൈനും നൂതന സവിശേഷതകളും
റോർ ഈസി സിഗ്മയുടെ രൂപകൽപ്പന ആദ്യ കാഴ്ചയിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നു. മുൻഗാമിയായ റോർ ഈസിയുടെ ഡിസൈൻ ശൈലി നിലനിർത്തിക്കൊണ്ട്, ഫോട്ടോൺ വൈറ്റ്, ഇലക്ട്രോ ആംബർ, സർജ് സിയാൻ എന്നിവയ്ക്കൊപ്പം പുതിയ ഇലക്ട്രിക് റെഡ് നിറവും അവതരിപ്പിച്ചിട്ടുണ്ട്. ബോൾഡർ ഗ്രാഫിക്സും 200 mm ഗ്രൗണ്ട് ക്ലിയറൻസും 17 ഇഞ്ച് അലോയ് വീലുകളും ഇന്ത്യൻ നഗര റോഡുകൾക്ക് അനുയോജ്യമാക്കുന്ന രീതിയിലാണ് രൂപ കല്പന ചെയ്തിരിക്കുന്നത്. ദീർഘദൂര യാത്രകൾക്കായി സീറ്റ് കൂടുതൽ സൗകര്യപ്രദവുമാക്കിയിട്ടുണ്ട്.
അത്യാധുനിക ഫീച്ചറുകൾ
5 ഇഞ്ച് TFT കളർ ഡിസ്‌പ്ലേയാണ് ബൈക്കിന്റെ മുഖ്യ ആകർഷണം. ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, മെസേജ് അലേർട്ടുകൾ, മ്യൂസിക് കൺട്രോൾ, ട്രിപ്പ് മീറ്റർ എന്നിവ ഇതിൽ ലഭ്യമാണ്. പാർക്കിംഗിനെ എളുപ്പമാക്കുന്ന റിവേഴ്‌സ് മോഡും പുതിയ സവിശേഷതയാണ്. ഒബെൻ ഇലക്ട്രിക് ആപ്പിലേക്ക് ഒരു വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും, ഇത് റിമോട്ട് ഡയഗ്നോസ്റ്റിക്സ്, ആന്റി-തെഫ്റ്റ് ലോക്ക്, റൈഡ് ട്രാക്കിംഗ്, ചാർജിംഗ് സ്റ്റേഷൻ ലൊക്കേറ്റർ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു.

സുരക്ഷയും പ്രകടനവും
യൂണിഫൈഡ് ബ്രേക്ക് അസിസ്റ്റ് (UBA), ഡ്രൈവർ അലേർട്ട് സിസ്റ്റം, ജിയോ-ഫെൻസിംഗ് തെഫ്റ്റ് പ്രൊട്ടക്ഷൻ, 230 mm വാട്ടർ-വേഡിംഗ് ശേഷി എന്നിവ സുരക്ഷ ഉറപ്പാക്കുന്നു. ഒബെനിന്റെ എൽഎഫ്പി ബാറ്ററി സാങ്കേതികവിദ്യ മികച്ച താപനില പ്രതിരോധവും ദീർഘായുസും വാഗ്ദാനം ചെയ്യുന്നു. 175 കിലോമീറ്റർ റേഞ്ച്, മണിക്കൂറിൽ 95 കിലോമീറ്റർ വേഗത, 3.3 സെക്കൻഡിൽ 0-40 കിലോമീറ്റർ എന്നിവയാണ് പ്രകടന വാഗ്ദാനങ്ങൾ. ഇക്കോ, സിറ്റി, ഹാവോക്ക് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ഫാസ്റ്റ് ചാർജിംഗ് സൗകര്യവും (1.5 മണിക്കൂറിൽ 0-80%) ബൈക്കിനെ മികവുറ്റതാക്കുന്നു.

നേരത്തെ അവതരിപ്പിച്ച റോർ ഈസി 89,999 രൂപയുടെ പ്രാരംഭ വിലയിൽ വൻ വിജയമായിരുന്നു. പുതിയ സിഗ്മ വേരിയന്റ്, ഇന്ത്യയിലെ വളർന്നുവരുന്ന ഇലക്ട്രിക് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ മത്സരം കടുപ്പിക്കുമെന്നാണ് പ്രതീക്ഷ.
Oben launches the Rorr EZ Sigma, an electric scooter with a 175 km range and 80% charge in 1.5 hours. Priced at ₹1.27 lakh and ₹1.37 lakh for 3.4 kWh and 4.4 kWh variants, it features a 5-inch TFT display, reverse mode, and smart connectivity. Deliveries begin August 15, 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വിട, റെഡ് ലെറ്റര്‍ ബോക്‌സ്'; രജിസ്റ്റേർഡ് പോസ്റ്റ് നിർത്തലാക്കി ഇന്ത്യ പോസ്റ്റ് – സെപ്റ്റംബർ മുതൽ പുതിയ മാറ്റങ്ങൾ-India Post Ends Registered Post Service
National
• a day ago
ഗൂഗിള്‍ മാപ്പ് കാണിച്ചത് 'തെറ്റായ' വഴി ;കണ്ടെയ്‌നര്‍ ലോറി ഇടവഴിയില്‍ കുടുങ്ങി, തിരിക്കാനുള്ള ശ്രമത്തിനിടെ മതിലും തകര്‍ന്നു
Kerala
• a day ago
തിരൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
Kerala
• a day ago
കുവൈത്തിലെ പ്രവാസിയാണോ? മൊബൈല്‍ ഐഡി ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ ഇറക്കി പിഎസിഐ
Kuwait
• a day ago
ഓട്ടിസം ബാധിച്ച ആറുവയസുള്ള കുട്ടിയെ അധ്യാപികയായ രണ്ടാനമ്മ പട്ടിണിക്കിടുകയും പൊള്ളിക്കുകയും ചെയ്ത കേസില്‍ വകുപ്പുതല നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്
Kerala
• a day ago
ഉത്തരകാശി മിന്നൽ പ്രളയം: ധരാലിയിൽ ഒരു കുടുംബത്തിലെ 26 പേരെ കാണാതായി, സർക്കാർ ഒരു വിവരവും നൽകുന്നില്ലെന്ന് കുടുംബം
National
• a day ago
തമിഴ്‌നാട്ടില്‍ എംഎല്‍എയുടെ തോട്ടത്തില്‍ വച്ച് എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ചു കൊന്നു
Kerala
• a day ago
Qatar Traffic Alert: കോര്‍ണിഷ്, മിസൈമീര്‍ ഉള്‍പ്പെടെയുള്ള നിരവധി റോഡുകളിലൂടെ യാത്ര തടസ്സപ്പെടും
qatar
• a day ago
ഇന്ത്യയിൽ 98 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു: വ്യാജ വാർത്തകളും ദുരുപയോഗവും കാരണം
National
• a day ago
അയർലണ്ടിൽ ഇന്ത്യൻ വംശജർക്കെതിരെ വീണ്ടും വംശീയ ആക്രമണം; മലയാളിയായ ആറ് വയസ്സുകാരിക്കും സൂസ് ഷെഫിനും ക്രൂര മർദനം-Racist Attacks in Ireland
International
• a day ago
അഴിമുഖത്ത് ശക്തമായ തിരയില്‍ പെട്ട് മത്സ്യബന്ധത്തിനത്തിനു പോയി തിരിച്ചുവരുന്ന വള്ളം മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു
Kerala
• a day ago
ധർമ്മസ്ഥലയിൽ സംഘർഷം: സൗജന്യയുടെ അമ്മാവന്റെ വാഹനം ആക്രമിക്കപ്പെട്ടു, പ്രദേശത്ത് കർശന സുരക്ഷ
National
• a day ago
യു.എ.ഇ പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
uae
• a day ago
തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ അഞ്ച് പേർക്ക് കാഴ്ച നഷ്ടം; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരായ അച്ഛനും മകനുമെതിരെ കേസ്
National
• a day ago
കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍
Kerala
• 2 days ago
കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു
Kerala
• 2 days ago
ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു
National
• 2 days ago.png?w=200&q=75)
ട്രംപിന്റേത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; അധിക തീരുവ നടപടിയെ സാമ്പത്തിക ഭീഷണിയെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി
National
• 2 days ago
ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്
Kerala
• 2 days ago
'എപ്പോഴും സേവനത്തിന് തയ്യാറായിരുന്നവൻ’; യുകെയിൽ കുത്തേറ്റ് മരിച്ച സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ സന്നദ്ധപ്രവർത്തകൻ | Mohammed Al-Qassim
Saudi-arabia
• 2 days ago
മണ്ണാര്‍മലയില്‍ വീണ്ടും പുലി: വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലേക്ക് പുലി അടുക്കുന്നില്ല; കാമറയില്‍ പതിഞ്ഞു ദൃശ്യങ്ങള്‍
Kerala
• a day ago
റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു | Pravasi Death
Saudi-arabia
• a day ago
മെറ്റയുടെ 1 ബില്യൺ ഡോളർ ഓഫർ നിരസിച്ച് മീര മുരാതി; സക്കർബർഗിന്റെ പ്രതികരണം ഇങ്ങനെ
latest
• a day ago