
'എപ്പോഴും സേവനത്തിന് തയ്യാറായിരുന്നവൻ’; യുകെയിൽ കുത്തേറ്റ് മരിച്ച സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ സന്നദ്ധപ്രവർത്തകൻ | Mohammed Al-Qassim

റിയാദ്: യുകെയിലെ കേംബ്രിജിൽ കുത്തേറ്റ് മരിച്ച 20 വയസ്സുകാരനായ സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ മസ്ജിദ് അൽ ഹറാമിൽ തീർഥാടകർക്കായി നിസ്വാർഥ സേവനം നടത്തിയ സന്നദ്ധപ്രവർത്തകനായിരുന്നുവെന്ന് ‘ഇൻസൈഡ് ദി ഹറമൈൻ’ എന്ന എക്സ് ഹാൻഡിൽ വെളിപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കേംബ്രിജിലെ മിൽ പാർക്ക് പ്രദേശത്ത് വെച്ചാണ് അക്രമി അൽ ഖാസിമിനെ യാതൊരു പ്രകോപനവുമില്ലാതെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒരു പ്രതി പിടിയിലായതായി പൊലീസ് അറിയിച്ചു.
കേംബ്രിഡ്ജ്ഷെയർ പൊലിസിന്റെ റിപ്പോർട്ട് പ്രകാരം, വെള്ളിയാഴ്ച അർധരാത്രിക്ക് തൊട്ടുമുമ്പാണ് മിൽ പാർക്കിന് സമീപം അക്രമം നടന്നത്. ഗുരുതര പരുക്കുകളോടെ കണ്ടെത്തിയ അൽ ഖാസിമിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ എല്ലാ ശ്രമങ്ങളെയും വിഫലമാക്കിക്കൊണ്ട് ശനിയാഴ്ച പുലർച്ചെ 12:01ന് അൽ ഖാസിമിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 10 ആഴ്ചത്തെ ഇംഗ്ലീഷ് ഭാഷാ പ്രോഗ്രാമിനായി കേംബ്രിജിലെ ഇ.എഫ് ഇന്റർനാഷണൽ ലാംഗ്വേജ് കാമ്പസിൽ ചേർന്നിരുന്ന അൽ ഖാസിം, ആക്രമണത്തിന് ഇരയാകുമ്പോൾ തന്റെ വസതിക്ക് സമീപമായിരുന്നു.
മക്കയിലെ നിസ്വാർഥ സേവനം
മക്കയിലെ ഗ്രാൻഡ് മോസ്കിൽ വർഷങ്ങളോളം തീർഥാടകർക്ക് സേവനം ചെയ്ത അൽ ഖാസിമിന്റെ സമർപ്പണം ‘ഇൻസൈഡ് ദി ഹറമൈൻ’ അനുസ്മരിച്ചു. “ഹജ്ജ്, ഉംറ സീസണുകളിൽ പ്രായമായവരെ സഹായിക്കുകയും വഴിതെറ്റിയവർക്ക് മാർഗനിർദേശം നൽകുകയും ചെയ്ത അദ്ദേഹം, എല്ലാവർക്കും ആത്മീയമായ അനുഭവം ഉറപ്പാക്കി,” അവർ എക്സിൽ കുറിച്ചു. “മുഹമ്മദ് ശാന്തമായ സമർപ്പണത്തിന്റെയും ഹൃദയംഗമമായ സേവനത്തിന്റെയും മാതൃകയായിരുന്നു.” അവർ ഓർത്തെടുത്തു. അൽ ഖാസിമിന്റെ മൃതദേഹം സഊദി അറേബ്യയിലേക്ക് കൊണ്ടുവന്ന് മക്കയിൽ ഖബറടക്കും.
നിയമനടപടികൾ
സംഭവവുമായി ബന്ധപ്പെട്ട് 21 വയസ്സുള്ള ഒരു യുവാവിനെ കൊലപാതകത്തിനും പൊതുസ്ഥലത്ത് കത്തി കൈവശം വച്ചതിനും കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലിസ് വ്യക്തമാക്കി. കുറ്റവാളിയെ സഹായിച്ചെന്ന് സംശയിക്കപ്പെടുന്ന 50 വയസ്സുള്ള മറ്റൊരു വ്യക്തിയും കസ്റ്റഡിയിലാണ്. മൂന്നാമത്തെ പ്രതി ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലിസ് അറിയിച്ചു. തിങ്കളാഴ്ച പീറ്റർബറോ മജിസ്ട്രേറ്റ് കോടതിയിൽ പ്രതി ഹാജരായി. യുകെയിലെ സഊദി എംബസി, സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Saudi student Mohammed Al-Qassim, known for his volunteer work in Mecca, was tragically stabbed to death in the UK. Tributes pour in for his dedication and kindness.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യയിൽ 98 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു: വ്യാജ വാർത്തകളും ദുരുപയോഗവും കാരണം
National
• a day ago
അയർലണ്ടിൽ ഇന്ത്യൻ വംശജർക്കെതിരെ വീണ്ടും വംശീയ ആക്രമണം; മലയാളിയായ ആറ് വയസ്സുകാരിക്കും സൂസ് ഷെഫിനും ക്രൂര മർദനം-Racist Attacks in Ireland
International
• a day ago
സ്‌നേഹത്തിന്റെ വെളിച്ചമായിരുന്നു ശിഹാബ് തങ്ങള്‍: ഫാ. ഗീവര്‍ഗീസ് മാത്യു
uae
• a day ago
അഴിമുഖത്ത് ശക്തമായ തിരയില്‍ പെട്ട് മത്സ്യബന്ധത്തിനത്തിനു പോയി തിരിച്ചുവരുന്ന വള്ളം മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു
Kerala
• a day ago
ധർമ്മസ്ഥലയിൽ സംഘർഷം: സൗജന്യയുടെ അമ്മാവന്റെ വാഹനം ആക്രമിക്കപ്പെട്ടു, പ്രദേശത്ത് കർശന സുരക്ഷ
National
• a day ago
യു.എ.ഇ പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
uae
• a day ago
തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ അഞ്ച് പേർക്ക് കാഴ്ച നഷ്ടം; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരായ അച്ഛനും മകനുമെതിരെ കേസ്
National
• a day ago
മണ്ണാര്‍മലയില്‍ വീണ്ടും പുലി: വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലേക്ക് പുലി അടുക്കുന്നില്ല; കാമറയില്‍ പതിഞ്ഞു ദൃശ്യങ്ങള്‍
Kerala
• a day ago
റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു | Pravasi Death
Saudi-arabia
• a day ago
മെറ്റയുടെ 1 ബില്യൺ ഡോളർ ഓഫർ നിരസിച്ച് മീര മുരാതി; സക്കർബർഗിന്റെ പ്രതികരണം ഇങ്ങനെ
latest
• a day ago
കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍
Kerala
• 2 days ago
കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു
Kerala
• 2 days ago
ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു
National
• 2 days ago.png?w=200&q=75)
ട്രംപിന്റേത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; അധിക തീരുവ നടപടിയെ സാമ്പത്തിക ഭീഷണിയെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി
National
• 2 days ago
വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി
National
• 2 days ago
പാഠപുസ്തകത്തില്‍ ഇനി ടിപ്പുവില്ല; ആംഗ്ലോ-മൈസൂര്‍ യുദ്ധവും, ഹൈദരലിയും പുറത്ത്; പാഠഭാഗങ്ങള്‍ തിരുത്തി എന്‍സിഇആര്‍ടി
National
• 2 days ago
ദുബൈയിലെ മാളുകളിലെ വാപ്പിംഗിനെതിരെ പ്രതിഷേധം ശക്തം; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി
uae
• 2 days ago
ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നുവെന്ന് ആരോപണം: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി തീരുവ 50% ആയി ഉയർത്തി ട്രംപ്
International
• 2 days ago
ഇന്ത്യന്‍ എംബസിയുടെ സലായിലെ കോണ്‍സുലാര്‍ വിസ, സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും
oman
• 2 days ago
ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്
Kerala
• 2 days ago
പരേതയായ അമ്മയുടെ ബാങ്ക് ബാലന്‍സ് 37 അക്ക സംഖ്യയെന്ന് ഇരുപതുകാരനായ മകന്റെ അവകാശവാദം; ബാങ്കിന്റെ പ്രതികരണം ഇങ്ങനെ
National
• 2 days ago