HOME
DETAILS

ദുബൈയിലെ ആദ്യ സമ്പൂര്‍ണ AI പാര്‍ക്കിങ് വിപ്ലവകരം: ടിക്കറ്റുകള്‍ എടുക്കേണ്ട, തടസങ്ങളോ പരിശോധനകളോ ഇല്ല

  
August 06 2025 | 02:08 AM

Dubai implements First AI-powered parking solutions covering over 36000 parking spaces

ദുബൈ: ദുബൈയുടെ എക്‌സ്‌ക്ലൂസിവ് ടോള്‍ ഗേറ്റ് ഓപറേറ്ററായ സാലിക് കമ്പനി പി.ജെ.എസ്.സിയും യു.എ.ഇ ആസ്ഥാനമായ സ്മാര്‍ട്ട് പാര്‍ക്കിങ് ദാതാവായ പാര്‍ക്കോണിക്കും ദുബൈ ഹോള്‍ഡിങ്ങുമായി സഹകരിച്ച് എമിറേറ്റിലെ പ്രധാന ഭാഗങ്ങളിലുടനീളം സമ്പൂര്‍ണ ഓട്ടോണമസ് എ.ഐ പവേഡ് പാര്‍ക്കിങ് സൊല്യൂഷന്‍ വിന്യസിച്ചു. മേഖലയിലെ ആദ്യ സംവിധാനമായ എഐ പാര്‍ക്കിങ് സൗകര്യം വിപ്ലവകരമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഓണ്‍ സ്ട്രീറ്റ്, ഓഫ് സ്ട്രീറ്റ് ലൊക്കേഷനുകളിലായി 36,000ത്തിലധികം പാര്‍ക്കിങ് സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംവിധാനം ടിക്കറ്റുകള്‍, തടസങ്ങള്‍, പരിശോധനകള്‍ എന്നിവ ഇല്ലാതാക്കുന്നതാണ്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ക്കിങ് സൊല്യൂഷന്‍, സാലിക്കിന്റെ തടസമില്ലാത്ത പേയ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചറുമായി സംയോജിപ്പിച്ചിരിക്കുന്നു. ഓട്ടോമേറ്റഡ്, ക്യാഷ്‌ലെസ്, സീറോ ഇന്ററാക്ഷന്‍ ഉപയോക്തൃ അനുഭവങ്ങള്‍ ഇത് സമ്മാനിക്കുന്നു.

ഇതുസംബന്ധമായി എമിറേറ്റിലെ പ്രമുഖ പെയ്ഡ് പബ്ലിക് പാര്‍ക്കിങ് ഓപറേറ്ററായ പാര്‍ക്കിന്‍ ദുബൈ ഹോള്‍ഡിങ്ങുമായി തന്ത്രപരമായ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. പാര്‍ക്കിങ്ങിനുമപ്പുറത്തേക്കുള്ളതാണീ ബന്ധമെന്ന് പാര്‍ക്കോണിക് സി.ഇ.ഒ ഇമാദ് ആലമിദ്ദീന്‍ പറഞ്ഞു. നഗര ഗതാഗത സേവനങ്ങള്‍ക്ക് ഈ പങ്കാളിത്തം എ.ഐ നേതൃശേഷിയോടെ അടിത്തറയിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാലിക്കും ദുബൈ ഹോള്‍ഡിങ്ങുമായി ചേര്‍ന്ന് പാര്‍ക്കിങ്ങില്‍ തടസമില്ലാത്തതും ബുദ്ധിപരവും ഉപയോക്തൃ കേന്ദ്രീകൃതവുമായ ഒരു ഭാവി ഞങ്ങള്‍ കെട്ടിപ്പടുക്കുകയാണ് അദ്ദേഹം പറഞ്ഞു.

ഈ സംവിധാനം വികസിപ്പിച്ചെടുത്തതും പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കുന്നതും യു.എ.ഇക്കുള്ളിലാണ്. ദുബൈയുടെ നെറ്റ് സീറോ ലക്ഷ്യങ്ങളെ ഇത് നേരിട്ട് പിന്തുണയ്ക്കുമെന്നും, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ പാര്‍ക്കിങ് അനുഭവം സുഗമമാക്കുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

29,600 പെയ്ഡ് പാര്‍ക്കിങ്ങുകള്‍ക്ക് ധാരണ
എമിറേറ്റിലെ പ്രമുഖ പെയ്ഡ് പബ്ലിക് പാര്‍ക്കിങ് ഓപറേറ്ററായ പാര്‍ക്കിന്‍, ഇവിടത്തെ നിരവധി മാസ്റ്റര്‍പ്ലാന്‍ഡ് കമ്മ്യൂണിറ്റികളിലായി ഏകദേശം 29,600 പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങള്‍ കൈകാര്യം ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനുമായി ദുബൈ ഹോള്‍ഡിങ്ങുമായി ഇന്നലെ തന്ത്രപരമായ കരാറില്‍ ഒപ്പുവച്ചു.

തിരക്കും കാര്‍ബണ്‍ ബഹിര്‍ഗമനവും കുറയ്ക്കുന്നതിനൊപ്പം നഗര ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദുബൈയുടെ 'സ്മാര്‍ട്ട് സിറ്റി 2030 തന്ത്ര'വുമായും, 'ഫ്യൂചര്‍ മൊബിലിറ്റി വിഷനു'മായും ഏറ്റവും പുതിയ സംയോജനമാണിത് സാധിച്ചിരിക്കുന്നത്.

പുതിയ സംവിധാനം മുഖേന ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രയോജനങ്ങള്‍ ഇപ്രകാരമാണ് സാലിക്കിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ വഴി തല്‍ക്ഷണ, ഓട്ടോമാറ്റിക് ബില്ലങ്. തത്സമയ നിരീക്ഷണമായതിനാല്‍ ഓവര്‍ സ്റ്റേകള്‍ക്ക് പിഴ സാഹചര്യമില്ല. വിശാലമായ പ്രവേശന ക്ഷമതയ്ക്കുള്ള ബഹു ഭാഷാ ഇന്റര്‍ ഫേസുകള്‍. നേരിട്ടുള്ള ടിക്കറ്റുകളോ തടസങ്ങളോ ഇല്ലാത്തതിനാല്‍ സുഗമമായ പ്രവേശനവും പുറത്തു കടക്കലും.


Salik Company PJSC (Salik), Dubai’s exclusive toll gate operator, and Parkonic, the smart parking solutions provider, today announced a landmark partnership with Dubai Holding to roll out the region’s first fully autonomous, AI-powered on-street and off-street parking solution across iconic communities in Dubai—covering a total of more than 36,000 parking spaces

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടി സുനിയെ ജയിൽ മാറ്റണമെന്ന് കോടതിയിൽ അപേക്ഷ; കണ്ണൂരിൽ നിന്ന് തവനൂരിലേക്ക് മാറ്റണം

Kerala
  •  17 hours ago
No Image

രാഹുൽ ഗാന്ധി പറഞ്ഞത് ശരിവെച്ച് വി.എസ് സുനിൽ കുമാർ; പല കാര്യങ്ങളും തൃശൂരിലും നടന്നു

Kerala
  •  17 hours ago
No Image

അറ്റകുറ്റപ്പണികൾക്കായി അൽ ബിദ സ്ട്രീറ്റ് വാരാന്ത്യത്തിൽ അടച്ചിടും; പ്രഖ്യാപനവുമായി അഷ്ഗൽ

qatar
  •  17 hours ago
No Image

വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചെന്ന കേസിൽ 2006 മുതൽ അമേരിക്കയിൽ തടവിൽ; ഒടുവിൽ ഹമീദാൻ അൽ-തുർക്കി സഊദി അറേബ്യയിലേക്ക് മടങ്ങുന്നു: മകൻ തുർക്കിയുടെ പ്രതികരണം

Saudi-arabia
  •  18 hours ago
No Image

ഇൻഷുറൻസ് ഇല്ലാതെ വാഹനം റോഡിലിറക്കിയാൽ പണി പാളും; പിഴ തുക മൂന്ന് മുതൽ അഞ്ചിരട്ടി വരെയായി ഉയരും

National
  •  18 hours ago
No Image

അനിശ്ചിതത്വങ്ങൾക്ക് വിട; ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം തന്നെ നടക്കും | Indian Super League

Football
  •  18 hours ago
No Image

കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു; മെട്രോ സർവീസ് നിർത്തി

Kerala
  •  19 hours ago
No Image

അരുന്ധതി റോയിയും എ.ജി നൂറാനിയും  ഉള്‍പെടെ പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച്  ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് 

National
  •  19 hours ago
No Image

ഹെൽമെറ്റില്ലാത്തതിനാൽ ബൈക്കിലെത്തിയ യുവാക്കൾക്ക് പെട്രോൾ നൽകിയില്ല; പമ്പിന്റെ ടാങ്കിൽ തീപ്പെട്ടി കത്തിച്ചു, കത്തി വീശി | No Helmet No Petrol

National
  •  20 hours ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വോട്ടു മോഷ്ടിച്ചു' തെളിവുകള്‍ നിരത്തി രാഹുല്‍; മഹാരാഷ്ട്രയില്‍ 40 ലക്ഷം വ്യാജവോട്ട്, കര്‍ണാടകയിലും ക്രമക്കേട് / Rahul Gandhi press conference

National
  •  21 hours ago