HOME
DETAILS

എല്ലാം AI ചെയ്യും; ദുബൈ ആര്‍ടിഎയുടെ സ്മാര്‍ട്ട് മോണിറ്ററിങ് സിസ്റ്റം ഡ്രൈവിങ് സ്‌കൂളുകളെ അടിമുടി മാറ്റി

  
August 06, 2025 | 3:20 AM

Dubai RTAs smart monitoring system delivers excellent results in tracking driving school user behaviour

ദുബൈ: ഡ്രൈവിങ് സ്‌കൂളുകളിലെ ഇന്‍സ്ട്രക്ടര്‍മാരുടെയും ട്രെയിനികളുടെയും പെരുമാറ്റം നിരീക്ഷിക്കാന്‍ നിര്‍മിത ബുദ്ധിയും നൂതന കാമറകളും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച സ്മാര്‍ട്ട് മോണിറ്ററിങ് സിസ്റ്റത്തില്‍ നിന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) മികച്ച ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഏഴ് മാസത്തിനിടെ, 245,764 ട്രെയിനികളില്‍ 1.73 ദശലക്ഷം പരിശീലന സെഷനുകള്‍ സിസ്റ്റം ട്രാക്ക് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14 മടങ്ങ് വര്‍ധനയാണുണ്ടായിരിക്കുന്നത്. ആര്‍.ടി.എ ലൈസന്‍സിങ് ഏജന്‍സിയിലെ ലൈസന്‍സിങ് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡിപാര്‍ട്‌മെന്റ് വികസിപ്പിച്ചെടുത്ത സംവിധാനം, സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും സുരക്ഷിത ഡ്രൈവിങ് രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ദുബൈയുടെ ഡിജിറ്റല്‍ പരിവര്‍ത്തന യാത്ര ത്വരിതപ്പെടുത്തുന്നതിനുമുള്ള ആര്‍.ടി.എയുടെ വിശാല തന്ത്രത്തിന്റെ ഭാഗമാണ്. സുഗമവും സുസ്ഥിരവുമായ ഗതാഗത സൗകര്യങ്ങളില്‍ ലോക നേതാവാകുക എന്ന ആര്‍.ടി.എയുടെ കാഴ്ചപ്പാടിനെ ഇത് പിന്തുണയ്ക്കുന്നു.

സുരക്ഷാ ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതില്‍ പരിശീലന സ്ഥാപനങ്ങളുടെ പങ്ക് ആര്‍.ടി.എ ഊന്നിപ്പറയുന്നു. തന്ത്രപരമായ പങ്കാളികളുമായുള്ള അടുത്ത സഹകരണത്തിലൂടെ മുഴുവന്‍ ഡ്രൈവിങ് സ്‌കൂളുകളും സുരക്ഷ, കാര്യക്ഷമത, പ്രൊഫഷണലിസം എന്നിവയുടെ ഉയര്‍ന്ന നിലവാരവുമായി പൊരുത്തപ്പെടുന്ന സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആര്‍.ടി.എ ലക്ഷ്യമിടുന്നുവെന്നും ഇതുസംബന്ധമായ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സ്മാര്‍ട്ട് മോണിറ്ററിങ് സിസ്റ്റം റെഗുലേറ്ററി മേല്‍നോട്ടം ശക്തിപ്പെടുത്തുക മാത്രമല്ല, ദുബൈയുടെ ഡ്രൈവര്‍ പരിശീലന ചുറ്റുപാടിലുടനീളം ഉത്തരവാദിത്തത്തിന്റെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ലൈസന്‍സിങ് ഇന്റലിജന്റ് ഓപറേഷന്‍സ് സെന്റര്‍ വഴിയാണ് ഈ എ.ഐ പവേഡ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. കൂടാതെ, ഇന്‍സ്‌പെക്ടര്‍മാര്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ടാബ്‌ലെറ്റുകളുമായി ഇത് സംയോജിപ്പിച്ചിരിക്കുന്നു. പരിശോധന സമയം 20ല്‍ നിന്ന് ഒരു മിനുട്ടായി കുറയ്ക്കുകയും, ലംഘനങ്ങളുടെ എണ്ണം അഞ്ചിരട്ടിയാക്കുകയും ചെയ്തതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന്.

ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ഈ സിസ്റ്റം, മെഷിന്‍ ലേണിങ്ങും കംപ്യൂട്ടര്‍ വിഷനും സജ്ജീകരിച്ചിരിക്കുന്ന എ.ഐ നിയന്ത്രിത സ്മാര്‍ട്ട് കാമറകള്‍ ഉപയോഗിച്ച് മുഴുവന്‍ സമയവും തത്സമയ നിരീക്ഷണം സാധ്യമാക്കുന്നു. ഇന്‍സ്ട്രക്ടര്‍മാരുടെയോ ട്രെയിനികളുടെയോ മൊബൈല്‍ ഫോണുകളുടെ ഉപയോഗം, സീറ്റ് ബെല്‍റ്റുകള്‍ ധരിക്കുന്നതില്‍ പരാജയപ്പെടല്‍, നിയുക്ത പരിശീലന മേഖലകളില്‍ നിന്ന് വ്യതിചലിക്കല്‍, യൂനിഫോമിന്റെ അഭാവം, അല്ലെങ്കില്‍ പ്രൊഫഷണലല്ലാത്ത രൂപം, ഡ്രൈവിങ് സമയത്ത് ഭക്ഷണം കഴിക്കുക, കുടിക്കുക, ഉറങ്ങുക തുടങ്ങിയ സുരക്ഷിതമല്ലാത്ത പെരുമാറ്റങ്ങള്‍ നിരീക്ഷിക്കുന്നു.

READ ALSO: ദുബൈയിലെ ആദ്യ സമ്പൂര്‍ണ AI പാര്‍ക്കിങ് വിപ്ലവകരം: ടിക്കറ്റുകള്‍ എടുക്കേണ്ട, തടസങ്ങളോ പരിശോധനകളോ ഇല്ല

The Smart Monitoring System launched by Dubai’s Roads and Transport Authority (RTA) to track the behaviour of instructors and trainees using AI-powered cameras in driving school vehicles has delivered remarkable results. Developed by the Licensing Activities Monitoring Department at RTA’s Licensing Agency, the system has monitored 1,734,790 training sessions for 245,764 trainees over the past seven months, a 14-fold increase compared to the same period last year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  23 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  23 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  23 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  23 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  23 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  23 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  23 days ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  23 days ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  23 days ago