HOME
DETAILS

വീണ്ടും വീണ്ടും ഗസ്സയെ കൈയഴിച്ച് സഹായിച്ച് യുഎഇ, 'ഖലീഫ' അല്‍അരീഷ് കപ്പല്‍ തുറമുഖത്തെത്തി; ആകെ സഹായം 80,000 ടണ്‍ കവിഞ്ഞു | UAE Aid Gaza

  
August 06 2025 | 03:08 AM

eighth UAE aid ship Khalifa reached Al Arish Port in Egypt on Tuesday

ദുബൈ/അല്‍ അരീഷ്: ഫലസ്തീന്‍ ജനതയെ സഹായിക്കാനുള്ള യു.എ.ഇയുടെ തുടര്‍ച്ചയായ മാനുഷിക കാംപയിന്‍ 'ഓപറേഷന്‍ അല്‍ ഫാരിസ് അല്‍ ഷാം 3' ഭാഗമായ എട്ടാമത്തെ സഹായ കപ്പല്‍ 'ഖലീഫ' ഇന്നലെ ഈജിപ്തിലെ അല്‍അരീഷ് തുറമുഖത്തെത്തി. ഗസ്സ മുനമ്പിലേക്ക് സഹായം എത്തിക്കാനുള്ള ഒരുക്കങ്ങളിലെ സുപ്രധാന ചുവടുവപ്പാണിത്.

അല്‍അരീഷ് തുറമുഖത്ത് മാനുഷികക്ഷേമ സംഘടനകളെ പ്രതിനിധീകരിക്കുന്ന സംഘം കപ്പലിനെ സ്വീകരിച്ചു. എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇ.ആര്‍.സി) സെക്രട്ടറി ജനറല്‍ അഹമ്മദ് സാരി അല്‍ മസ്‌റൂഇയും ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളില്‍ പോലും, പ്രത്യേകിച്ചും ഗസ്സ മുനമ്പില്‍ വര്‍ധിച്ചു വരുന്ന മാനുഷിക പ്രതിസന്ധിയുടെ വെളിച്ചത്തില്‍, ഫലസ്തീന്‍ ജനതയ്ക്ക് മാനുഷികവും ദുരിതാശ്വാസപരവുമായ സഹായം നല്‍കാനുള്ള യു.എ.ഇയുടെ ദൃഢനിശ്ചയത്തെയാണ് ഈ കപ്പലിന്റെ വരവ് പ്രതിഫലിപ്പിക്കുന്നത്.
അബൂദബിയിലെ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട സഹായ കപ്പല്‍ ഭക്ഷണം, മരുന്ന്, മെഡിക്കല്‍ സാധനങ്ങള്‍, ദുരിതാശ്വാസ വസ്തുക്കള്‍, ഈത്തപ്പഴം, താല്‍ക്കാലിക താമസത്തിനുള്ള അവശ്യ വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ 7,166 ടണ്‍ സഹായ സാമഗ്രികള്‍ വഹിച്ചു.

2025-08-0609:08:77.suprabhaatham-news.png
 
 

വിശദാംശങ്ങള്‍ പ്രകാരം 4,372 ടണ്‍ ഭക്ഷണം, 1,433 ടണ്‍ ഷെല്‍ട്ടര്‍ വസ്തുക്കള്‍, 860 ടണ്‍ മെഡിക്കല്‍ സാധനങ്ങള്‍, 501 ടണ്‍ മറ്റ് ആരോഗ്യ സംബന്ധിയായ വസ്തുക്കള്‍ എന്നിവയാണ് ഇതിലടങ്ങിയിരിക്കുന്നത്. ഇതോടെ, ഗസ്സയിലേക്ക് അയച്ച മൊത്തം സഹായം 80,000 ടണ്‍ കവിഞ്ഞു.
പ്രാദേശിക പ്രതിസന്ധികളുടെ ആഘാതം ലഘൂകരിക്കുന്നതിനും ന്യായമായ മാനുഷിക കാരണങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യു.എ.ഇയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണീ കപ്പല്‍. മാനുഷിക കാരുണ്യത്തിലും സമയ ബന്ധിതമായ സഹായത്തിലും ആഗോള ലീഡറാണെന്ന് യു.എ.ഇ ഇതുവഴി വീണ്ടും തെളിയിച്ചിരിക്കുകയാണ്.

അതേസമയം, ഗസ്സ മുനമ്പില്‍ തുടരുന്ന പട്ടിണിയില്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ വോള്‍കര്‍ ടര്‍ക് ദുഃഖം രേഖപ്പെടുത്തി. സാധാരണക്കാരായ മനുഷ്യരുടെ പട്ടിണിയും ബന്ദികളെ കൈകാര്യം ചെയ്യുന്നതും ഉള്‍പ്പെടെയുള്ള ഭയാനകമായ മാനുഷിക സാഹചര്യത്തില്‍ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ഇതിനു കാരണമായ സംഭവ വികാസങ്ങളെ അപലപിക്കുകയും ചെയ്തു.

അക്രമം അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ടര്‍ക് ഊന്നിപ്പറഞ്ഞു. ജീവന്‍ രക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മുന്‍ഗണനയായി കണ്ടുകൊണ്ടുള്ള നീക്കങ്ങള്‍ ഉടന്‍ സ്വീകരിക്കാന്‍ ഒട്ടും അമാന്തിക്കരുതെന്നും അദ്ദേഹം ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചു.

UAE's largest Gaza aid ship carrying a fully equipped field hospital and 7,166 tonnes of vital supplies has docked in Egypt's Al Arish Port on a major humanitarian mission. The Khalifa set sail from Khalifa Port in Abu Dhabi on July 21, loaded with 4,372 tonnes of food, 1,433 tonnes of shelter supplies, 860 tonnes of medical materials and 501 tonnes of health items.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ

Kerala
  •  12 hours ago
No Image

കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം

Kerala
  •  13 hours ago
No Image

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

Kerala
  •  13 hours ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

bahrain
  •  13 hours ago
No Image

490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ

National
  •  14 hours ago
No Image

മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ

National
  •  14 hours ago
No Image

പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ

uae
  •  14 hours ago
No Image

ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ

uae
  •  15 hours ago
No Image

വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന

International
  •  15 hours ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ

uae
  •  15 hours ago