
ഓവലിലെ വീരനായകൻ ഇനി ക്രിക്കറ്റിന്റെ നെറുകയിൽ; വമ്പൻ കുതിപ്പുമായി ഡിഎസ്പി സിറാജ്

ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ കുതിപ്പ് നടത്തിയിരിക്കുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ടൂർണമെന്റിലെ പ്രകടനത്തോടെ പുരുഷ ബൗളർമാരുടെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സിറാജ് ആദ്യ 15-ൽ ഇടംനേടി. 2024 ജനുവരിയിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടന വേളയിൽ 16-ാം റാങ്കിലെത്തിയതായിരുന്നു ഇതിനു മുൻപുള്ള സിറാജിന്റെ മികച്ച നേട്ടം.
ഓവലിൽ നടന്ന അവസാന ടെസ്റ്റിൽ ഇന്ത്യ വിജയം കണ്ടെത്തിയപ്പോൾ, സിറാജായിരുന്നു മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. മത്സരത്തിൽ 9 വിക്കറ്റുകൾ വീഴ്ത്തിയ സിറാജ്, രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റുകൾ നേടി. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ 23 വിക്കറ്റുകളുമായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ ആയി മാറാനും സിറാജിന് സാധിച്ചിരുന്നു. പരമ്പരയിൽ ആകെ 185.2 ഓവറുകൾ എറിഞ്ഞ സിറാജ് ഏറ്റവും കൂടുതൽ ഓവറുകൾ എറിഞ്ഞ ബൗളർ എന്ന റെക്കോർഡും സ്വന്തമാക്കി.
ഓവൽ ടെസ്റ്റിൽ 374 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട്, അവസാന ദിനത്തിൽ ആറ് വിക്കറ്റ് ശേഷിക്കെ 339 റൺസ് എന്ന നിലയിലായിരുന്നു ബാറ്റിങ് പുനരാരംഭിച്ചത്. വിജയത്തിന് വേണ്ടിയിരുന്നത് 35 റൺസ് മാത്രം. ജാമി ഓവർട്ടൺ പ്രസിദ്ധ് കൃഷ്ണയുടെ ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തി ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ ഉയർത്തി. എന്നാൽ, തൊട്ടടുത്ത ഓവറിൽ മുഹമ്മദ് സിറാജ് ജാമി സ്മിത്തിനെ (2) പുറത്താക്കി മത്സരത്തിന്റെ ഗതി മാറ്റി. 80-ാം ഓവറിൽ ഓവർട്ടനെ (9) വിക്കറ്റിന് മുന്നിൽ കുടുക്കിയ സിറാജ്, ഇന്ത്യയുടെ വിജയസാധ്യതകൾ വർധിപ്പിച്ചു. 11 പന്തുകൾ പ്രതിരോധിച്ച ജോഷ് ടങ്ങിന്റെ കുറ്റി 12-ാം പന്തിൽ പ്രസിദ്ധ് തെറിപ്പിച്ചതോടെ മത്സരം ആവേശത്തിന്റെ കൊടുമുടിയിലെത്തി.
തുടർന്ന്, ഇംഗ്ലണ്ടിനായി തോളിന് പരിക്കേറ്റ ക്രിസ് വോക്സ് ക്രീസിലെത്തിയെങ്കിലും, ഗസ് ആറ്റ്കിൻസൺ ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കാൻ ശ്രമിച്ചു. എന്നാൽ, 86-ാം ഓവറിൽ ആറ്റ്കിൻസന്റെ കുറ്റി തെറിപ്പിച്ച സിറാജ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിക്കുകയായിരുന്നു.
Indian pacer Mohammed Siraj has achieved a career-best ranking in the ICC Test bowlers' rankings, jumping 12 spots to 15th place after his impressive performance in the Anderson-Tendulkar Trophy. Siraj's previous best ranking was 16th, which he attained in January 2024 during India's tour of South Africa ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമേരിക്കയുടെ അധിക തീരുവക്ക് മുൻപിൽ ഇന്ത്യ മുട്ടുമടക്കില്ല: കർഷകരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന, വലിയ വില നൽകാൻ തയാറെന്ന് പ്രധാനമന്ത്രി
National
• a day ago
'വിട, റെഡ് ലെറ്റര്‍ ബോക്‌സ്'; രജിസ്റ്റേർഡ് പോസ്റ്റ് നിർത്തലാക്കി ഇന്ത്യ പോസ്റ്റ് – സെപ്റ്റംബർ മുതൽ പുതിയ മാറ്റങ്ങൾ-India Post Ends Registered Post Service
National
• a day ago
ഗൂഗിള്‍ മാപ്പ് കാണിച്ചത് 'തെറ്റായ' വഴി ;കണ്ടെയ്‌നര്‍ ലോറി ഇടവഴിയില്‍ കുടുങ്ങി, തിരിക്കാനുള്ള ശ്രമത്തിനിടെ മതിലും തകര്‍ന്നു
Kerala
• a day ago
തിരൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
Kerala
• a day ago
കുവൈത്തിലെ പ്രവാസിയാണോ? മൊബൈല്‍ ഐഡി ആപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങള്‍ ഇറക്കി പിഎസിഐ
Kuwait
• a day ago
ഓട്ടിസം ബാധിച്ച ആറുവയസുള്ള കുട്ടിയെ അധ്യാപികയായ രണ്ടാനമ്മ പട്ടിണിക്കിടുകയും പൊള്ളിക്കുകയും ചെയ്ത കേസില്‍ വകുപ്പുതല നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്
Kerala
• a day ago
ഉത്തരകാശി മിന്നൽ പ്രളയം: ധരാലിയിൽ ഒരു കുടുംബത്തിലെ 26 പേരെ കാണാതായി, സർക്കാർ ഒരു വിവരവും നൽകുന്നില്ലെന്ന് കുടുംബം
National
• a day ago
തമിഴ്‌നാട്ടില്‍ എംഎല്‍എയുടെ തോട്ടത്തില്‍ വച്ച് എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ചു കൊന്നു
Kerala
• a day ago
Qatar Traffic Alert: കോര്‍ണിഷ്, മിസൈമീര്‍ ഉള്‍പ്പെടെയുള്ള നിരവധി റോഡുകളിലൂടെ യാത്ര തടസ്സപ്പെടും
qatar
• a day ago
ഇന്ത്യയിൽ 98 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു: വ്യാജ വാർത്തകളും ദുരുപയോഗവും കാരണം
National
• a day ago
സ്നേഹത്തിന്റെ വെളിച്ചമായിരുന്നു ശിഹാബ് തങ്ങള്‍: ഫാ. ഗീവര്‍ഗീസ് മാത്യു
uae
• a day ago
അഴിമുഖത്ത് ശക്തമായ തിരയില്‍ പെട്ട് മത്സ്യബന്ധത്തിനത്തിനു പോയി തിരിച്ചുവരുന്ന വള്ളം മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു
Kerala
• a day ago
ധർമ്മസ്ഥലയിൽ സംഘർഷം: സൗജന്യയുടെ അമ്മാവന്റെ വാഹനം ആക്രമിക്കപ്പെട്ടു, പ്രദേശത്ത് കർശന സുരക്ഷ
National
• a day ago
യു.എ.ഇ പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
uae
• a day ago
തോരാതെ മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• a day ago
കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍
Kerala
• 2 days ago
കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു
Kerala
• 2 days ago
ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു
National
• 2 days ago
തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ അഞ്ച് പേർക്ക് കാഴ്ച നഷ്ടം; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരായ അച്ഛനും മകനുമെതിരെ കേസ്
National
• a day ago
മണ്ണാര്‍മലയില്‍ വീണ്ടും പുലി: വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലേക്ക് പുലി അടുക്കുന്നില്ല; കാമറയില്‍ പതിഞ്ഞു ദൃശ്യങ്ങള്‍
Kerala
• a day ago
റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു | Pravasi Death
Saudi-arabia
• a day ago