മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാർഥികളിൽ ആത്മഹത്യ പ്രവണത വർധിക്കുന്നു: സീലിംഗ് ഫാനുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കും|RGUHS
മൈസൂരു: കർണാടകയിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ വിദ്യാർഥികളിലെ ആത്മഹത്യ തടയാൻ ആന്റി-സൂയിസൈഡ് ഉപകരണങ്ങൾ സ്ഥാപിക്കാൻ രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സർവകലാശാല (ആർജിയുഎച്ച്എസ്) തീരുമാനിച്ചു. മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (മിംസ്) രണ്ടാഴ്ചയ്ക്കിടെ രണ്ട് വിദ്യാർഥികളാണ് ഹോസ്റ്റൽ മുറികളിൽ തൂങ്ങിമരിച്ചത്. ഇതിനെ തുടർന്നാണ് രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു തീരുമാനം നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
ഭാഗമായി ആർജിയുഎച്ച്എസിന്റെ കരിക്കുലം ഡെവലപ്‌മെന്റ് സെല്ലിൽ (സിഡിസി) നിന്നുള്ള ഡോ. സഞ്ജീവിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം അവസാനം മിംസ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഹോസ്റ്റലിലെ സീലിംഗ് ഫാനുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി നടപ്പാക്കിവരികയാണെന്ന് ഡോ. സഞ്ജീവ് പറഞ്ഞു.
ഉപകരണം ഘടിപ്പിക്കുന്നതോടെ സീലിംഗ് ഫാനിൽ അസാധാരണമായി ഭാരം അനുഭവപ്പെട്ടാൽ തിരിച്ചറിയാൻ പാകത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ആരെങ്കിലും തൂങ്ങി മരിക്കാൻ ശ്രമിച്ചാൽ, ഓട്ടോമാറ്റിക് റിലീസ് മെക്കാനിസം പ്രവർത്തിച്ച് ഫാനിനെ സീലിംഗ് ഹുക്കിൽ നിന്ന് വേർപെടുത്തും. കൂടാതെ, ഹോസ്റ്റൽ അധികൃതരെ അറിയിക്കാൻ ബിൽറ്റ്-ഇൻ സൈറൺ സജീവമാകും. ഈ രണ്ട് സംവിധാനം ആത്മഹത്യ മൂലമുള്ള മരണങ്ങൾ തടയുക മാത്രമല്ല, വേഗത്തിലുള്ള ഇടപെടലിന് നിർണായക സഹായമാവുകയും ചെയ്യും. ഇതോടനുബന്ധിച്ച് മിംസിൽ ഈ ഉപകരണത്തിന്റെ പ്രദർശനം നടന്നതായും റിപ്പോർട്ടുകൾ പറയുന്നു. ചർച്ചകളിൽ, ഡൗൺറോഡ് കൊളുത്തുകൾക്ക് പകരം ഫാനുകൾ നേരിട്ട് സീലിംഗ് ഭിത്തിയിൽ ഘടിപ്പിക്കണമെന്ന് ചില ഡോക്ടർമാർ നിർദ്ദേശിച്ചു. ഇത് സമ്മർദ്ദത്തിൽ യൂണിറ്റ് തകർക്കുകയും ആത്മഹത്യാ ശ്രമങ്ങൾ തടയുകയും ചെയ്യും.
ജൂലൈ അവസാനം കൊപ്പൽ ജില്ലയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥി ഭാരത് യത്തിനാമണിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് ആദ്യം ബിഎസ്‌സി നഴ്‌സിംഗ് അവസാന വർഷ വിദ്യാർഥിനി നിഷ്കല ആത്മഹത്യ ചെയ്തു. ഈ രണ്ട് ദാരുണ സംഭവങ്ങളാണ് ഈ സുരക്ഷാ നടപടികൾക്ക് പിന്നിലെ അടിയന്തിര പ്രേരണ.
rising suicide rates in medical college hostels: ceiling fan safety devices to be installed. To address the alarming increase in suicide rates among medical college hostel students, authorities plan to install safety devices on ceiling fans, enhancing student safety and well-being. rajiv gandhi university of health sciences.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."