HOME
DETAILS

ദുബൈയിലെ മാളുകളിലെ വാപ്പിംഗിനെതിരെ പ്രതിഷേധം ശക്തം; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി

  
Web Desk
August 06 2025 | 15:08 PM

Dubai Malls See Anti-Vaping Protests Municipality Plans Stricter Inspections

ദുബൈ: പൊതുസ്ഥലങ്ങളിൽ പുകവലിയും ഇ-സിഗരറ്റ് ഉപയോഗവും നിരോധിച്ച യുഎഇ നിയമങ്ങൾ ലംഘിച്ച് ഷോപ്പിംഗ് മാളുകളിൽ വാപ്പിംഗ് വ്യാപകമാകുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങി ദുബൈ മുനിസിപ്പാലിറ്റി. മാളുകളിലെ വാപ്പിംഗ് വർധിച്ചതായുള്ള പരാതികൾ ഉയർന്നതിനെ തുടർന്ന് എമിറേറ്റിലുടനീളമുള്ള ഷോപ്പിംഗ് സെന്ററുകളിൽ പരിശോധന ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

"പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പുകയില്ലാത്ത അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി ഷോപ്പിംഗ് സെന്റർ ഓപ്പറേറ്റർമാർക്കൊപ്പം ഏകോപിതമായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്," ദുബൈ മുനിസിപ്പാലിറ്റി എക്സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രവേശന കവാടങ്ങളിലും ഇടനാഴികളിലും വ്യക്തമായ നിരോധന അടയാളങ്ങൾ സ്ഥാപിക്കാനും സുരക്ഷാ ഗാർഡുകളെ നിയോഗിച്ച് നിയമലംഘകരെ നിരീക്ഷിക്കാനും കടകൾക്കും റെസ്റ്റോറന്റുകൾക്കും കർശന നിർദേശങ്ങൾ നൽകാനും നിർദേശിച്ചിട്ടുണ്ട്. പുകവലിക്കായി നിയുക്ത സ്ഥലങ്ങൾ പ്രവേശന-നിർഗമന കവാടങ്ങളിൽ നിന്ന് കുറഞ്ഞത് ഏഴ് മീറ്റർ അകലെയായിരിക്കണമെന്നും നിർദേശമുണ്ട്.

എന്നാൽ, ഈ നടപടികൾക്കിടയിലും മാളുകളിൽ വാപ്പിംഗ് തുടരുന്നതായി താമസക്കാർ ആരോപിക്കുന്നു. "ഇത് അനാദരവായി തോന്നുന്നു," ഷാർജയിൽ താമസിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയായ സന റഹീം പറഞ്ഞു. "കുട്ടികളുമായി മാളിൽ നടക്കുമ്പോൾ ആരെങ്കിലും വാപ്പ് പുക ഊതുന്നത് കാണുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. ഇത് കുട്ടികൾക്ക് തെറ്റായ സന്ദേശം നൽകും," അവർ കൂട്ടിച്ചേർത്തു. 

"യുഎഇ പോലെ നിയമങ്ങൾ കർശനമായി പാലിക്കുന്ന രാജ്യത്ത് ഇത്തരം പെരുമാറ്റം തെറ്റാണ്." അവർ പറഞ്ഞു.

യുഎഇയിലെ വാപ്പിംഗ് നിയമങ്ങൾ

2019 ഏപ്രിൽ മുതൽ എമിറേറ്റ്സ് അതോറിറ്റി ഫോർ സ്റ്റാൻഡേർഡൈസേഷൻ ആൻഡ് മെട്രോളജി (എസ്മ) നിഷ്കർഷിച്ച നിയമങ്ങൾ പ്രകാരം വാപ്പിംഗ് ഉപകരണങ്ങളുടെയും ഇ-ലിക്വിഡുകളുടെയും വിൽപ്പന യുഎഇയിൽ നിയമാനുസൃതമാണ്. എന്നാൽ, മാളുകൾ, ഓഫീസുകൾ, വിമാനത്താവളങ്ങൾ (നിയുക്ത പ്രദേശങ്ങൾ ഒഴികെ), ആശുപത്രികൾ എന്നിവിടങ്ങളിൽ വാപ്പിംഗ് കർശനമായി നിരോധിച്ചിരിക്കുന്നു. പാർക്കുകൾ, ബീച്ചുകൾ, പൊതു വിനോദ സ്ഥലങ്ങൾ എന്നിവിടങ്ങളിലും ഷിഷ പുകവലി നിരോധിച്ചിട്ടുണ്ട്. 

"ഫുഡ് കോർട്ടിൽ ഒരു കൗമാരക്കാരൻ പരസ്യമായി വാപ്പ് ഉപയോഗിക്കുന്നത് കണ്ടു. ആരും അവനെ തടഞ്ഞില്ല," ദുബൈ നിവാസിയായ സയീദ് അൽ മസ്റൂയി പറഞ്ഞു. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പതിവ് പരിശോധനകൾ തുടരുമെന്നും പൊതുജനങ്ങളോട് നിയമങ്ങൾ പാലിക്കാൻ സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.

 

protests have erupted in Dubai malls against public vaping, prompting the municipality to announce tougher inspections and enforcement measures.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍ 

Kerala
  •  14 hours ago
No Image

കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു

Kerala
  •  15 hours ago
No Image

ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു

National
  •  15 hours ago
No Image

ട്രംപിന്റേത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; അധിക തീരുവ നടപടിയെ സാമ്പത്തിക ഭീഷണിയെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി

National
  •  16 hours ago
No Image

ഇന്ത്യന്‍ എംബസിയുടെ സലായിലെ കോണ്‍സുലാര്‍ വിസ, സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

oman
  •  16 hours ago
No Image

ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്

Kerala
  •  16 hours ago
No Image

പരേതയായ അമ്മയുടെ ബാങ്ക് ബാലന്‍സ് 37 അക്ക സംഖ്യയെന്ന് ഇരുപതുകാരനായ മകന്റെ അവകാശവാദം; ബാങ്കിന്റെ പ്രതികരണം ഇങ്ങനെ

National
  •  16 hours ago
No Image

'എപ്പോഴും സേവനത്തിന് തയ്യാറായിരുന്നവൻ’; യുകെയിൽ കുത്തേറ്റ് മരിച്ച സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ സന്നദ്ധപ്രവർത്തകൻ | Mohammed Al-Qassim

Saudi-arabia
  •  17 hours ago
No Image

ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും

Kerala
  •  17 hours ago
No Image

വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി

National
  •  17 hours ago