
ഡാർക്ക് എഡിഷൻ കാറുകൾക്ക് ആരാധകരുണ്ടോ? 15 ലക്ഷത്തിനുള്ളിൽ ലഭിക്കുന്ന നാല് കാറുകൾ

പുതിയ കാർ വാങ്ങാൻ തീരുമാനിക്കുമ്പോൾ ഏത് നിറം തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം പലർക്കും ഉണ്ടാകാറുണ്ട്. എത്രയൊക്കെ നിറങ്ങളിൽ കാർ ലഭ്യമാണെങ്കിലും വാഹന പ്രേമികളിൽ അധിക പേരും അവസാനം കറുപ്പ് നിറത്തിൽ മനസ്സ് കൊണ്ടെത്തിക്കും. അതുകൊണ്ടായിരിക്കണം ഇന്ന് ഒട്ടുമിക്ക കാർ നിർമാതാക്കളും തങ്ങളുടെ ജനപ്രിയ മോഡലുകൾക്ക് ഡാർക്ക് എഡിഷൻ വേരിയന്റുകൾ പ്രത്യേകം പുറത്തിറക്കുന്നത്. കാറിന്റെ പുറംഭാഗം മാത്രമല്ല, അകത്തളങ്ങളിലും ഓൾ-ബ്ലാക്ക് ഡിസൈൻ ഉൾപ്പെടുത്തി ഈ വാഹനങ്ങൾ സ്റ്റൈലിഷ് ലുക്ക് നൽകുന്നു. ഇത് കറുപ്പ് നിറത്തിൽ കാറുകൾ വാങ്ങാൻ ഉദേശിക്കുന്നവർക്ക് അടിപൊളി ചോയ്സാണ്.
15 ലക്ഷം രൂപ ബജറ്റിനുള്ളിൽ ലഭ്യമാകുന്ന കാറുകളിലെ ഡാർക്ക് എഡിഷൻ മോഡലുകളേതെന്ന് നോക്കാം. ടാറ്റ ഈ ട്രെൻഡിന് തുടക്കമിട്ടെങ്കിലും, ഇപ്പോൾ മറ്റു ബ്രാൻഡുകളും ഈ രംഗത്ത് ബ്ലാക്ക് എഡിഷൻ പുറത്തിറക്കി മികവ് പുലർത്തുന്നു.
നിസാൻ മാഗ്നൈറ്റ് കുറോ എഡിഷൻ
നിസാൻ തങ്ങളുടെ ജനപ്രിയ കോംപാക്‌ട് എസ്‌യുവിയായ മാഗ്നൈറ്റിന്റെ 'കുറോ എഡിഷൻ' അടുത്തിടെയാണ് അവതരിപ്പിച്ചത്. 8.30 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ തുടങ്ങുന്ന ഈ സ്പെഷ്യൽ എഡിഷൻ N-കണക്റ്റ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. 11,000 രൂപ ടോക്കൺ തുകയ്ക്ക് ബുക്കിംഗ് ആരംഭിച്ചിട്ടിണ്ട്.
1.0 NA പെട്രോൾ മാനുവൽ: 8.30 ലക്ഷം രൂപ
1.0 NA പെട്രോൾ ഓട്ടോമാറ്റിക്: 8.55 ലക്ഷം രൂപ
1.0 ടർബോ മാനുവൽ: 9.71 ലക്ഷം രൂപ
1.0 ടർബോ ഓട്ടോമാറ്റിക്: 10.86 ലക്ഷം രൂപ

ഹ്യുണ്ടായി എക്‌സ്റ്റർ നൈറ്റ് എഡിഷൻ
ഹ്യുണ്ടായിയുടെ ക്രെറ്റ, വെന്യു മോഡലുകൾക്ക് ശേഷം, എക്‌സ്റ്റർ ഡാർക്ക് എഡിഷൻ അവതരിപ്പിച്ചിരിക്കുന്നു. SX, SX(O) കണക്റ്റ് വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ. 8.38 ലക്ഷം രൂപ മുതൽ 10.15 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. സ്റ്റാൻഡേർഡ് വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഏകദേശം 15,000 രൂപ മാത്രമാണ് ഈ സ്‌പെഷ്യൽ എഡിഷന് അധികം മുടക്കേണ്ടത്.

ടാറ്റ കർവ് ഇവി ഡാർക്ക് എഡിഷൻ
ടാറ്റയുടെ ഡാർക്ക് എഡിഷൻ ശ്രേണിയിൽ, കർവ് ഇവി ഡാർക്ക് എഡിഷൻ 22.24 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്. നെക്‌സോൺ ഇവിക്ക് ശേഷം ഓൾ-ബ്ലാക്ക് എക്സ്റ്റീരിയറും ഇന്റീരിയറും ലഭിക്കുന്ന രണ്ടാമത്തെ ടാറ്റ ഇലക്ട്രിക് വാഹനമാണ് ഇത്. 55kWh ബാറ്ററി പായ്ക്കുള്ള ടോപ്പ്-സ്‌പെക്ക് എംപവേർഡ് പ്ലസ് A ട്രിമ്മിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ.

എംജി ആസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷൻ
എംജി ആസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷൻ ഗ്ലോസി ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, ബ്ലാക്ക് അലോയി വീലുകൾ, റെഡ് ബ്രേക്ക് ക്യാലിപ്പറുകൾ എന്നിവയുമായി സ്‌പോർടി ലുക്ക് നൽകുന്നു. ഹെഡ്‌ലാമ്പ്, ഫോഗ് ലാമ്പ് ഹൗസിംഗ്, റൂഫ് റെയിലുകൾ, ടെയിൽ ലാമ്പ് ക്ലസ്റ്ററുകൾ എന്നിവയിലും ബ്ലാക്ക് എലമെന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ: 110 bhp, 144 Nm torque, 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 8-സ്പീഡ് CVT ഓട്ടോമാറ്റിക്
1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ: 140 bhp, 220 Nm torque, 6-സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക്
15 ലക്ഷം രൂപയ്ക്കുള്ളിൽ ലഭ്യമായ ഈ ഡാർക്ക് എഡിഷൻ മോഡലുകൾ, സ്റ്റൈലിനൊപ്പം മികച്ച പെർഫോമൻസും വാഗ്ദാനം ചെയ്യുന്നു.

Dark edition cars, with their sleek blacked-out designs, are popular among Indian buyers for their bold style and premium appeal. Four options under ₹15 lakh include Hyundai Exter Knight Edition (₹8.46-10.50 lakh), Tata Altroz Dark Edition (₹9.50-11 lakh), Hyundai Venue SX Knight Edition (₹11.50 lakh), and Tata Nexon Dark Edition (₹11.70-14.80 lakh). These cars offer unique black-themed exteriors, stylish interiors, and modern features, attracting a strong fanbase, especially among younger buyers. Prices are ex-showroom; check local dealers for on-road costs
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി ആസിയാൻ യോഗം അബൂദബിയിൽ | ASEAN
uae
• a day ago
എസ്.എസ്.കെ ഫണ്ട് ലഭിക്കുന്നില്ല; അധ്യാപക ക്ലസ്റ്റർ യോഗങ്ങൾ രാത്രിയിൽ ഓൺലൈനിൽ
Kerala
• a day ago
സാമൂഹ്യ സുരക്ഷ പെൻഷൻ; മസ്റ്ററിങ് നടത്താൻ 14.15 ലക്ഷം പേർ ബാക്കി
Kerala
• a day ago
ഡോക്ടറെ കുടുക്കാനുള്ള 'സിസ്റ്റം' വീണ്ടും പാളി
Kerala
• a day ago
മൂന്നു വർഷത്തിനിടെ സാമൂഹ്യ പെൻഷൻ 45 ശതമാനം കുറഞ്ഞു
Kerala
• a day ago
മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ തുടരുന്നതിനിടെ ഡോ. ഹാരിസ് ഇന്ന് തിരിച്ച് ജോലിയിൽ പ്രവേശിച്ചേക്കും
Kerala
• a day ago
ബേഡ്സ് ഓഫ് ഗുഡ്നസ്': യു.എ.ഇയുടെ 65ാമത് സഹായം ഗസ്സയിൽ എയർ ഡ്രോപ് ചെയ്തു; 500 ടണ്ണിലധികം ഭക്ഷ്യ സാധനങ്ങൾ 21 ട്രക്കുകളിലായും എത്തിച്ചു
uae
• a day ago
ഹുവൈറോ ഗ്രേറ്റ് വാൾ മാരത്തൺ, സായിദ് ചാരിറ്റി റൺ: രജിസ്ട്രേഷൻ ആരംഭിച്ചു
uae
• a day ago
അധിക നികുതി ഏർപ്പെടുത്തി ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച 'മൈ ഫ്രണ്ടി'നോട് അകന്ന മോദി, റഷ്യയോടും ചൈനയോടും അടുക്കുന്നു; പുടിനുമായി ഫോണിൽ സംസാരിച്ചു
National
• a day ago
150 കിലോമീറ്റർ റേഞ്ചുമായി ടിവിഎസ് എം1-എസ് ഇലക്ട്രിക് സ്കൂട്ടർ; ലോഞ്ച് ഉടൻ
auto-mobile
• 2 days ago
യുകെയില്‍ കൊല്ലപ്പെട്ട സഊദി വിദ്യാര്‍ത്ഥി മുഹമ്മദ് അല്‍ ഖാസിമിന്റെ മൃതദേഹം മക്കയില്‍ ഖബറടക്കി
Saudi-arabia
• 2 days ago
'മാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ന്യായീകരിക്കാനാവില്ല'; ധര്‍മ്മസ്ഥലയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിയന്ത്രിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
National
• 2 days ago
മകന്റെ കടുകൈ: കെട്ടിട ഉടമ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയുടെ മകൻ ജീവനൊടുക്കി
Kerala
• 2 days ago
അനസ്തേഷ്യ നല്കി രോഗിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്ക് 7 വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait
• 2 days ago
ഈ വാരാന്ത്യത്തില്‍ യുഎഇയില്‍ അടച്ചിടുന്ന റോഡുകളുടെയും വഴി തിരിച്ചുവിടുന്ന റോഡുകളുടെയും കംപ്ലീറ്റ് ലിസ്റ്റ് | Complete list of UAE road diversions and closures
uae
• 2 days ago
നൂറനാട് നാലാം ക്ലാസുകാരിയെ മർദ്ദിച്ച സംഭവം; പിതാവും, രണ്ടാനമ്മയും പിടിയിൽ
Kerala
• 2 days ago
SSC CGL 2025: അഡ്മിറ്റ് കാർഡ് ഉടൻ
latest
• 2 days ago
പരസ്പരം സംസാരിക്കാതെ ഷാര്‍ജയില്‍ മലയാളി ദമ്പതികള്‍ ജീവിച്ചത് പത്തു വര്‍ഷം; വേര്‍പിരിയലിനു പകരം മൗനം തിരഞ്ഞെടുക്കുന്നതിനെതിരെ യുഎഇയിലെ മനഃശാസ്ത്രവിദഗ്ധർ
uae
• 2 days ago
ഇന്ത്യ-അമേരിക്ക പ്രതിരോധ ഇടപാടുകൾ നിർത്തിവച്ചെന്ന് റോയിട്ടേഴ്സ്: റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രം
National
• 2 days ago
ധര്‍മ്മസ്ഥലയിലെ എസ്ഐടി അന്വേഷണം; പുണ്യസ്ഥലത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമെന്ന് ബിജെപി നേതാവ്
National
• 2 days ago
മഴ പെയ്യും: പക്ഷേ ചൂട് കുറയില്ല; കാലാവസ്ഥാ മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | UAE rain forecast
uae
• 2 days ago