
വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന

കാനഡ: പ്രശസ്ത ഇന്ത്യൻ ഹാസ്യതാരവും അവതാരകനുമായ കപിൽ ശർമ്മയുടെ കാനഡയിലെ കാപ്‌സ് കഫേയിൽ വീണ്ടും വെടിവയ്പ്പ്. ഇന്ന് പുലർച്ചെയാണ് ആക്രമണം. സറേയിലെ 85 അവന്യൂവിനും സ്കോട്ട് റോഡിനും ഇടയിൽ സ്ഥിതി ചെയ്യുന്ന കഫേയ്ക്ക് നേരെയാണ് ആക്രമണം. സമീപത്ത് നിന്ന് ആറ് വെടിയുണ്ടകൾ കണ്ടെത്തി. ആക്രമണ സമയത്ത് ജീവനക്കാർ അകത്തുണ്ടായിരുന്നിട്ടും ആർക്കും പരുക്കേറ്റതായി വിവരമില്ല. വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തതായി മാധ്യമ റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
‘കോമഡി നൈറ്റ്‌സ് വിത്ത് കപിൽ’, ‘ദി കപിൽ ശർമ്മ ഷോ’ തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെ ആഗോള പ്രശസ്തി നേടിയ താരമാണ് കപിൽ ശർമ്മ. സംഭവത്തെക്കുറിച്ച് കപിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജൂലൈ 10-നാണ് കഫേ തുറന്നത്. ദിവസങ്ങൾക്ക് ശേഷം കഫേയ്ക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) പ്രവർത്തകൻ ഹർജിത് സിംഗ് ലാഡി ആദ്യ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. കപിൽ ശർമ്മ നിഹാങ് സിഖുകാരെക്കുറിച്ച് നടത്തിയ അപകീർത്തികരമായ പരാമർശങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് ലാഡിയും തൂഫാൻ സിംഗ് എന്ന മറ്റൊരാളും സോഷ്യൽ മീഡിയയിൽ ആരോപിച്ചിരുന്നു. ആദ്യ ആക്രമണത്തിന് ശേഷം ജൂലൈ 20-നാണ് കഫേ വീണ്ടും തുറന്നത്. അതേസമയം സറേയിലെ ദക്ഷിണേഷ്യൻ ബിസിനസുകളെ ലക്ഷ്യമിട്ടുള്ള ഭീഷണികൾ വർദ്ധിക്കുന്നതിനിടയിലാണ് ഈ രണ്ടാമത്തെ ആക്രമണം.
സറേ മേയർ ബ്രെൻഡ ലോക്ക് ജൂലൈ 11-ന് കഫേ സന്ദർശിച്ച് സംഭവത്തെ “സമൂഹത്തിൽ ഭയം വളർത്താൻ ഉദ്ദേശിച്ചുള്ള അക്രമം” എന്ന് വിശേഷിപ്പിച്ചു. അക്രമാസക്തമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ മെറ്റ, എക്‌സ്, ടിക് ടോക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് മേയർ ആവശ്യപ്പെട്ടു. ക്രിമിനൽ ഗ്രൂപ്പുകൾക്ക് ഭീഷണിപ്പെടുത്താനും റിക്രൂട്ട് ചെയ്യാനുമുള്ള മൈക്രോഫോണായി സോഷ്യൽ മീഡിയ മാറിയിരിക്കുന്നു. ഇത്തരം അക്കൗണ്ടുകൾ ശാശ്വതമായി നിരോധിക്കണമെന്നും മേയർ ആവശ്യപ്പെട്ടിട്ടുണ്ട്. സറേയിലെ ഈ തുടർച്ചയായ ആക്രമണങ്ങൾ പ്രാദേശിക സമൂഹത്തിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്. പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ ആക്രമണങ്ങളുടെ ഉദ്ദേശ്യം ഇതുവരെ വ്യക്തമല്ല എന്നാണ് റിപ്പോർട്ട്.
A shooting targeted Kapil Sharma's cafe in Canada, marking the second attack in a month. The Lawrence Bishnoi gang has reportedly claimed responsibility for the incident
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ
Kerala
• 15 hours ago
കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം
Kerala
• 15 hours ago
തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന
Kerala
• 16 hours ago
2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
bahrain
• 16 hours ago
490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ
National
• 16 hours ago
മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ
National
• 17 hours ago
പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ
uae
• 17 hours ago
ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ
uae
• 17 hours ago
യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ
uae
• 18 hours ago
വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ കത്ത്; തെളിവ് ഹാജരാക്കണം
National
• 19 hours ago
രാഹുൽ ഗാന്ധി പറഞ്ഞത് ശരിവെച്ച് വി.എസ് സുനിൽ കുമാർ; പല കാര്യങ്ങളും തൃശൂരിലും നടന്നു
Kerala
• 20 hours ago
അറ്റകുറ്റപ്പണികൾക്കായി അൽ ബിദ സ്ട്രീറ്റ് വാരാന്ത്യത്തിൽ അടച്ചിടും; പ്രഖ്യാപനവുമായി അഷ്ഗൽ
qatar
• 20 hours ago
വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചെന്ന കേസിൽ 2006 മുതൽ അമേരിക്കയിൽ തടവിൽ; ഒടുവിൽ ഹമീദാൻ അൽ-തുർക്കി സഊദി അറേബ്യയിലേക്ക് മടങ്ങുന്നു: മകൻ തുർക്കിയുടെ പ്രതികരണം
Saudi-arabia
• 20 hours ago
ഇൻഷുറൻസ് ഇല്ലാതെ വാഹനം റോഡിലിറക്കിയാൽ പണി പാളും; പിഴ തുക മൂന്ന് മുതൽ അഞ്ചിരട്ടി വരെയായി ഉയരും
National
• 20 hours ago
'തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വോട്ടു മോഷ്ടിച്ചു' തെളിവുകള്‍ നിരത്തി രാഹുല്‍; മഹാരാഷ്ട്രയില്‍ 40 ലക്ഷം വ്യാജവോട്ട്, കര്‍ണാടകയിലും ക്രമക്കേട് / Rahul Gandhi press conference
National
• a day ago
ഗസ്സയില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 23 മനുഷ്യരെ, പട്ടിണി മരണം അഞ്ച്
International
• a day ago
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പട്ടിക പുതുക്കുന്നതിനുള്ള തീയതി ഈ മാസം 12 വരെ നീട്ടി
Kerala
• a day ago
അമേരിക്കയുടെ അധിക തീരുവക്ക് മുൻപിൽ ഇന്ത്യ മുട്ടുമടക്കില്ല: കർഷകരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന, വലിയ വില നൽകാൻ തയാറെന്ന് പ്രധാനമന്ത്രി
National
• a day ago
അനിശ്ചിതത്വങ്ങൾക്ക് വിട; ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം തന്നെ നടക്കും | Indian Super League
Football
• 21 hours ago
കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു; മെട്രോ സർവീസ് നിർത്തി
Kerala
• a day ago
അരുന്ധതി റോയിയും എ.ജി നൂറാനിയും ഉള്‍പെടെ പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ്
National
• a day ago