
ഇന്ന് വില ഇത്തിരി കുറഞ്ഞു, ആശ്വസിക്കാന്‍ വരട്ടേ, നാളെ എന്താകുമെന്ന് നോക്കാം/ gold price

കൊച്ചി: വന്‍ കുതിപ്പിന് ശേഷം കേരളത്തില്‍ സ്വര്‍ണവിലയില്‍ (gold price kerala) ഇന്ന് നേരിയ കുറവ്. ഏതാണ്ട് ഒരാഴ്ചക്ക് ശേഷമാണ് സ്വര്‍ണവില താഴോട്ട് വന്നിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും സര്‍വ്വകാല റെക്കോര്‍ഡിലുമാണ് ഇന്നലെ (വെള്ളിയാഴ്ച) വിപണി അവസാനിച്ചത്. അവിടെ നിന്നാണ് നേരിയതെങ്കിലും വിലയില്‍ ഒരു കുറവ് വന്നിരിക്കുന്നത്. വില ഇനി വലിയ തോതില്‍ വര്‍ധിക്കാന്‍ ഇടയില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ക്രമേണ വിലയില്‍ ഇടിവ് വരാനുള്ള ഒരു സാധ്യതയും നിരീക്ഷകര്‍ മുന്നോട്ട് വെക്കുന്നു.
ക്രൂഡ് ഓയില്‍ വില താഴ്ന്നതിന് പിന്നാലെ ഇന്ത്യന്‍ രൂപയുടെ മൂല്യം അല്‍പം കൂടിയതാണ് ഇന്ന് സ്വര്‍ണ വില (gold) കുറയാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര പ്രതിസന്ധി ഇനിയും അവസാനിച്ചിട്ടില്ല. നിലവില്‍ വിപണി നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതുതന്നെ. മറ്റു പല രാജ്യങ്ങളുമായും അമേരിക്കയുടെ വ്യാപാര നയം അത്ര സുഗമമല്ലെന്ന് ആശങ്കയായി നിരീക്ഷകര്‍ ഉയര്‍ത്തിക്കാട്ടുന്നു.
ഇന്നത്തെ വില അറിയാം
22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9445 രൂപയും 75560 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് 22 കാരറ്റില്‍ കുറഞ്ഞിരിക്കുന്നത്. അതേസമയം, ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ചേര്‍ത്ത് 81500 രൂപയെങ്കിലും ചുരുങ്ങിയത് വേണ്ടി വരും. പണിക്കൂലി കൂടുതലുള്ള ആഭരണങ്ങള്‍ ആണെങ്കില്‍ വില ഇനിയും കൂടുമെന്നും വ്യാപാരികള്‍ വ്യക്തമാക്കുന്നു.
വ്യത്യസ്ത കാരറ്റുകളിലെ വില അറിയാം
24 കാരറ്റ്
ഗ്രാമിന് 27 രൂപ കുറഞ്ഞ് 10,304
പവന് 216 രൂപ കുറഞ്ഞ് 82,432
22 കാരറ്റ്
ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,445
പവന് 200 രൂപ കുറഞ്ഞ് 75,560
18 കാരറ്റ്
21 രൂപ കുറഞ്ഞ് 7,728
പവന് 168 രൂപ കുറഞ്ഞ് 61,824
ആഭരണം വാങ്ങുന്നവര്‍ ശ്രദ്ധിക്കുക
18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് ഗ്രാം വില 7755 രൂപയാണ് ആയിരിക്കുന്നത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6035 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3890 രൂപയുമാണ് ഇന്ന്. ആഭരണം വേണ്ടവര്‍ക്ക് കുറഞ്ഞ വിലയില്‍ ഈ കാരറ്റുകളിലെ സ്വര്‍ണമാണ് നല്ലത്. 22 കാരറ്റിലെ ആഭരണങ്ങളേക്കാള്‍ 10000 രൂപയെങ്കിലും പവന് മേല്‍ കുറവുണ്ടാകും.
വെള്ളി ഗ്രാമിന് കേരളത്തിലെ വില ഇന്ന് 125 രൂപയാണ്.
അമേരിക്കന്‍ ഡോളറും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ മൂല്യം കൂടി നോക്കിയാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയിലെയും നേരിട്ട് ഇറക്കുമതി ചെയ്യുന്ന മുംബൈ വിപണിയിലെയും വിലകള്‍ തമ്മില്‍ ഒത്തുനോക്കുകയും ചെയ്യും. രാവിലെയാണ് ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.
ഡോളര്‍ സൂചിക നിലവില്‍ 98.27 എന്ന നിരക്കിലാണ്. രൂപയുടെ വിനിമയ നിരക്ക് 87.58 ആണ്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3398 ഡോളറാണ് ഇന്നത്തെ നിരക്ക്. ക്രൂഡ് ഓയില്‍ വില ബാരലിന് 66.50 ആയി.
പഴയ സ്വര്‍ണത്തിന് വിപണിയില്‍ ഇങ്ങനെ
പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഒരു പവന് 74000 രൂപയ്ക്ക് മുകളില്‍ കിട്ടുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണ വ്യാപാരികള്‍ പഴയ സ്വര്‍ണം തിരിച്ചെടുക്കുന്നത് തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ്. രണ്ട് ശതമാനം മുതല്‍ നാല് ശതമാനം വില കുറച്ചാണ് അവര്‍ സ്വീകരിക്കുന്നത്. സ്വര്‍ണം വാങ്ങിയ ജ്വല്ലറികളില്‍ തന്നെ മടക്കി കൊടുക്കുമ്പോള്‍ താരതമ്യേന കൂടിയ വില കിട്ടുമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
After a strong rally, gold prices in Kerala saw a slight decline today, marking the first drop in nearly a week. The market closed at an all-time high on Friday, but analysts now predict a possible cooling off in prices and even a gradual decline in the coming days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അടിയന്തര ലാൻഡിങ്: തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈയിൽ ഇറക്കി; കേരളത്തിൽ നിന്നുള്ള നാല് എംപിമാർ വിമാനത്തിൽ
National
• 10 hours ago
എല്ലാവർക്കും എംജി വിൻഡ്‌സർ ഇവിയെ മതി: ഇനി സ്വന്തമാക്കാൻ കൂടുതൽ മുടക്കണം
auto-mobile
• 11 hours ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്‍ഡ്യ സഖ്യം
National
• 11 hours ago
സഊദിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ട് വയസുകാരി മരണപ്പെട്ടു
Saudi-arabia
• 11 hours ago
ആലുവയിൽ നിന്ന് കാണാതായ സ്കൂൾ കുട്ടികളെ കണ്ടെത്തി
Kerala
• 12 hours ago
വോട്ട് മോഷണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയെന്ന് ആരോപണം
National
• 12 hours ago
മദ്യലഹരിയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു; അറസ്റ്റ്
Kerala
• 12 hours ago
മാനുവൽ മടുത്തോ? 10 ലക്ഷത്തിനുള്ളിൽ ഓട്ടോമാറ്റിക് കാറുകൾ: മികച്ച 5 മോഡലുകൾ പരിചയപ്പെടാം
auto-mobile
• 13 hours ago
നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട; ഇരട്ട വോട്ട് ചെയ്തതിന് തെളിവുണ്ട്; കെസി വേണുഗോപാല്‍
Kerala
• 13 hours ago
ഓഗസ്റ്റ് 15ന് എല്ലാ ഇറച്ചി കടകളും അടച്ചിടണമെന്ന് മഹാരാഷ്ട്ര മുനിസിപ്പാലിറ്റി; മട്ടൺ വിളമ്പി പ്രതിഷേധിക്കുമെന്ന് എൻസിപി
National
• 13 hours ago
സോളിറ്റയർ പ്രോഗ്രാമിന് കീഴിലെ ആദ്യ ബുഗാട്ടി കാർ ബ്രൂയിലാർഡ് പുറത്തിറങ്ങി. എന്താണ് സോളിറ്റയർ പ്രോഗ്രാം
auto-mobile
• 14 hours ago
33 കിലോമീറ്റർ മൈലേജ്: എന്നിട്ടും മാരുതിയുടെ ഈ മോഡലിന്റെ വില്പന കുറഞ്ഞു; പുതിയ എഞ്ചിനിലേക്കുള്ള മാറ്റമാണോ കാരണം?
auto-mobile
• 14 hours ago
കുവൈത്തിൽ വ്യാജ പൊലിസ്, സൈനിക ബാഡ്ജുകൾ വിറ്റ സിറിയൻ പൗരൻ പിടിയിൽ
Kuwait
• 15 hours ago
'ഫ്രീഡം സെയില്‍' പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ; കിടിലന്‍ നിരക്കില്‍ ടിക്കറ്റ് സ്വന്തമാക്കാം | Air India Freedom Sale
uae
• 16 hours ago
ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിനെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധം; യോഗത്തിനെത്തിയവരെ മര്‍ദിച്ചെന്ന് പാസ്റ്റര്‍
National
• 17 hours ago
ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ പട്ടിണിക്കിട്ട് കൊന്ന കുഞ്ഞുങ്ങളുടെ എണ്ണം 100 ആയി
International
• 18 hours ago
മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി; പരാതിക്കാരന് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി
uae
• 18 hours ago
'റോഡുകൾ സുരക്ഷിതമായ യാത്രയ്ക്കുള്ളതാണ്, അഭ്യാസങ്ങൾക്കുള്ള വേദിയല്ല': സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കാർ സ്റ്റണ്ട്; കാറുകള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ്
uae
• 18 hours ago
'സുരേഷ് ഗോപിയെ കാണ്മാനില്ല' പരാതി നല്കി കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്
Kerala
• 20 hours ago
വോട്ട് മോഷണത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം; 'വോട്ട് ചോരി' ക്യാംപയ്നുമായി കോണ്‍ഗ്രസ്, വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം, മിസ് കാള്‍ ഇട്ടും പിന്തുണക്കാം/ Rahul Gandhi
National
• 21 hours ago
മാരുതിയുടെ കിടിലൻ ഓഫറുകൾ; 1.55 ലക്ഷം രൂപ വരെ കിഴിവും സമ്മാനങ്ങളും
auto-mobile
• 16 hours ago
നോയിഡയില്‍ വ്യാജ പൊലിസ് സ്റ്റേഷന് നടത്തിയ ആറംഗ സംഘം പിടിയില്‍; സംഭവം വ്യാജ എംബസി കേസില്‍ വയോധികനെ അറസ്റ്റു ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍
National
• 16 hours ago
വോട്ടര്‍പ്പട്ടിക ക്രമക്കേട്; രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
National
• 16 hours ago